IPL 2021: മുംബൈ x ആര്‍സിബി കന്നിയങ്കം ആരു ജയിക്കും? വിജയിയെ ഈ പോരാട്ടങ്ങള്‍ തീരുമാനിക്കും!

ഐപിഎല്ലിന്റെ 14ാം സീസണിനു വെള്ളിയാഴ്ച തിരശീല ഉയരുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉ്ദഘാടന മല്‍സരം. രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്. ആറാമത്തെയും തുടര്‍ച്ചയായി മൂന്നാമത്തെയും കിരീടം ലക്ഷ്യമിടുന്ന രോഹിത് ശര്‍മയുടെ മുംബൈ വിജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കാനായിരിക്കും ശ്രമിക്കുക. എന്നാല്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന വിരാട് കോലിയുടെ ആര്‍സിബിയും ജയത്തോടെ സീസണ്‍ ആരംഭിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ഒരുപിടി ലോകോത്തര താരങ്ങള്‍ ഈ മല്‍സരത്തില്‍ ഇരുടീമുകള്‍ക്കുമായി അങ്കത്തട്ടിലിറങ്ങുന്നുണ്ട്. രണ്ടു ടീമുകളിലെയും ചില മിന്നും താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും മല്‍സരവിധിയില്‍ നിര്‍ണായകമാവുക. ഇവ ഏതൊക്കെയാണെന്നു നോക്കാം.

 വിരാട് കോലി x ജസ്പ്രീത് ബുംറ

വിരാട് കോലി x ജസ്പ്രീത് ബുംറ

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും മുംബൈയുടെ പേസ് ബൗളിങ് തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയും മുഖാമുഖം വരുമ്പോള്‍ ആരാവും കൈയടി നേടുക? ഇത്തവണ ആര്‍സിബിക്കായി ഓപ്പണറായി ഇറങ്ങുന്നതിനാല്‍ തന്നെ ബുംറയുടെ ന്യൂബോളുകളെ നേരിടുകയെന്ന വെല്ലുവിളി കൂടി കോലിക്കു മുന്നിലുണ്ട്. ഇരുടീമുകളുടെയും തുറുപ്പുചീട്ടുകള്‍ കൂടിയാണ് രണ്ടു പേരും. അതുകൊണ്ടു തന്നെ ആര്

ആര്‍ക്കുമേല്‍ ആധിപത്യം നേടുമെന്ന് കണ്ടു തന്നെ അറിയണം. കോലിയെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ബുംറയ്ക്കായാല്‍ അത് ആര്‍സിബിയെ ഞെട്ടിക്കുമെന്നുറപ്പാണ്. മറിച്ചാണെങ്കില്‍ കോലിയുടെ ബാറ്റിന്റെ ചൂട് എല്ലാവരുമറിയും.

 സൂര്യകുമാര്‍ യാദവ് x യുസ്വേന്ദ്ര ചഹല്‍

സൂര്യകുമാര്‍ യാദവ് x യുസ്വേന്ദ്ര ചഹല്‍

മുംബൈ മധ്യനിരയിലെ മിന്നും താരമായ സൂര്യകുമാര്‍ യാദവും ആര്‍സിബി സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും തമ്മില്‍ മധ്യഓവറുകളിലെ ഏറ്റുമുട്ടലും കളിയിലെ നിര്‍ണായക മുഹൂര്‍ത്തമായിരിക്കും. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ചതിന്റെ ആവേശത്തിലാണ് സൂര്യയെത്തുന്നതെങ്കില്‍ ചഹലിന്റെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. മോശം ഫോം കാരണം ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നില്ല.

ആര്‍സിബിക്കു നേരത്തേ നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നേടിക്കൊടുത്തിട്ടുള്ള താരം കൂടിയാണ് ചഹല്‍. സൂര്യയാവട്ടെ പല തവണ മുംബൈയെ പ്രതിസന്ധിഘട്ടങ്ങളില്‍ കരകയറ്റിയിട്ടുള്ള ബാറ്റ്‌സ്മാനുമാണ്. ചഹലിനെ സൂര്യ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും മുംബൈയുടെ സ്‌കോറെന്നു ഉറപ്പാണ്.

 ഹാര്‍ദിക് പാണ്ഡ്യ x നവദീപ് സെയ്‌നി

ഹാര്‍ദിക് പാണ്ഡ്യ x നവദീപ് സെയ്‌നി

മുംബൈയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ആര്‍സിബി പേസര്‍ നവദീപ് സെയ്‌നിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് മൂന്നാമത്തേത്. ഡെത്ത് ഓവറുകളില്‍ ഹാര്‍ദിക്കിനെ പിടിച്ചുനിര്‍ത്തുകയെന്നത് ഏതു ബൗളര്‍മാര്‍ക്കും പേടിസ്വപ്‌നമാണ്. അതുകൊണ്ടു തന്നെ ആര്‍സിബിക്കായി ഡെത്ത് ഓവറുകളില്‍ കോലി ആശ്രയിക്കുന്ന സെയ്‌നിയുടെ പ്രകടനം നിര്‍ണായകുമാണ്. യോര്‍ക്കറുകള്‍ എറിയുന്നതില്‍ മിടുക്കനാണ് സെയ്‌നി. ഇവയെ ഹാര്‍ദിക് നിലം തൊടീക്കാതെ സിക്‌സറിലേക്കു പറത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് ടീം

മുംബൈ ഇന്ത്യന്‍സ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് ലിന്‍, അന്‍മോള്‍പ്രീത് സിംഗ്, സൗരഭ് തിവാരി, ആദിത്യ താരെ, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്സിന്‍ ഖാന്‍, ആദം മില്‍നെ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പീയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വീര്‍ ചരാക്, മാര്‍ക്കോ ജാന്‍സന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

 ആര്‍സിബി ടീം

ആര്‍സിബി ടീം

വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍, യുസ്വേന്ദ്ര ചഹല്‍, ദേവ്ദത്ത് പടിക്കല്‍, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, ഷഹബാസ് അഹമ്മദ്, പവന്‍ ദേശ്പാണ്ഡെ, കൈല്‍ ജാമിസണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, സച്ചിന്‍ ബേബി, രജത് പതിധാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുയാഷ് പ്രഭുദേശായ്, കെഎസ് ഭരത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 7, 2021, 14:57 [IST]
Other articles published on Apr 7, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X