വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആറില്‍ ആറിലും വട്ടപ്പൂജ്യം... എന്നിട്ടും ആര്‍സിബി പ്ലേഓഫിലെത്തും!! ഇവ കൂടി നടന്നാല്‍

ഇതാദ്യമായാണ് ആര്‍സിബി ആറു മല്‍സരങ്ങളും തോല്‍ക്കുന്നത്

By Manu
RCB പ്ലേഓഫിലെത്തണമെങ്കില്‍ ഇക്കാര്യങ്ങൾ നടക്കണം | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും ദയനീയ പ്രകടനം കാഴ്ചവയ്ക്കുന്ന ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. കളിച്ച ആറു മല്‍സരങ്ങളിലും വിരാട് കോലിയുടെ ടീം തോല്‍വിയേറ്റുവാങ്ങിയിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ആര്‍സിബി ആദ്യത്തെ ആറു കളികളിലും തോല്‍ക്കുന്നത്. ആര്‍സിബിക്കു ഇനി സീസണില്‍ എട്ടു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ഇവയിലെല്ലാം ജയിച്ചാല്‍ മാത്രമേ ആര്‍സിബി പ്ലേഓഫിലെത്താനാവൂ. ഇനിയൊരു മല്‍സരം കൂടി തോറ്റാലും മറ്റുള്ളവയില്‍ മികച്ച റണ്‍റേറ്റോടെ ജയിച്ചാല്‍ അവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്.

സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ? സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ?

ഇത്തവണ ആര്‍സിബി പ്ലേഓഫിലെത്തിയാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായിരിക്കും അത്. 2014ല്‍ ആദ്യ അഞ്ചു കളികളും തോറ്റ ശേഷം മുംബൈ ഇന്ത്യന്‍സ് പ്ലേഒാഫിലെത്തിയതാണ് ഇതിനു മുമ്പത്തെ അവിസ്മരണീയ തിരിച്ചുവരവ്. ഈ സീസണില്‍ ആര്‍സിബി പ്ലേഓഫിലെത്തണമെങ്കില്‍ ഈ മൂന്നു കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

കോലി- ഡിവില്ലിയേഴ്‌സ് ജോടിയുടെ പ്രകടനം

കോലി- ഡിവില്ലിയേഴ്‌സ് ജോടിയുടെ പ്രകടനം

ആര്‍സിബി ബാറ്റിങ് നിരയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെയും ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ്താരം എബി ഡിവില്ലിയേഴ്‌സിനെയുമാണ്. ഇരുവരും മാച്ച് വിന്നര്‍മാരാണ്. ഈ സീസണില്‍ കോലിയും എബിഡിയും ഒരുമിച്ച് മികച്ച പ്രകടനം നടത്തിയ രണ്ടു കളികളിലും ആര്‍സിബി മികച്ച സ്‌കോര്‍ നേടിയിരുന്നു. മുംബൈക്കെതിരേ 181ഉം കെകെആറിനെതിരേ 205ഉം റണ്‍സാണ് ആര്‍സിബി നേടിയത്. പക്ഷെ ഈ സ്‌കോര്‍ പ്രതിരോധിക്കാനാവാതെ ആര്‍സിബി തോല്‍വിയിലേക്കു വീഴുകയായിരുന്നു.
ഇനിയുള്ള മല്‍സരങ്ങളില്‍ കോലിയും എബിഡിയും വലിയ സ്‌കോറുകള്‍ നേടിയാല്‍ മാത്രമേ ആര്‍സിബിക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ. വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മാത്രമല്ല റണ്‍ചേസിലും ഈ ജോടിയാവും വിജയം തീരുമാനിക്കുന്നത്.

ബൗളിങ് നിര ഫോമിലെത്തണം

ബൗളിങ് നിര ഫോമിലെത്തണം

ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്‌നെസ് ബൗളിങ് തന്നെയാണെന്നു നിസംശയം പറയാം. കെകെആറിനെ 205 റണ്‍സ് പോലും പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് ഇതിനു ഏറ്റവും വലിയ തെളിവാണ്. ബൗളര്‍മാര്‍ കൂടുതല്‍ ഒത്തിണക്കത്തോടെ പന്തെറിഞ്ഞാല്‍ മാത്രമേ ഇനിയുള്ള കളികളില്‍ ആര്‍സിബിക്കു എതിരാളികളെ വീഴ്ത്താനാവൂ.
ടിം സോത്തി, യുസ്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മോയിന്‍ അലി, മാര്‍ക്കസ് സ്‌റ്റോയ്ണിസ് എന്നീ മികച്ച ബൗളിങ് നിര ആര്‍സിബിക്കുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ഇവര്‍ക്കു പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് ഏറ്റവും വലിയ തിരിച്ചടി.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

ഈ സീസണില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളുയര്‍ന്നത് കോലിയുടെ ക്യാപ്റ്റന്‍സിക്കു നേരെയാണ്. ആര്‍സിബി ഇത്രയും വലിയൊരു ദുരന്തം നേരിടാനുള്ള പ്രധാന കാരണവും കോലിയുടെ മോശം ക്യാപ്റ്റന്‍സിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ പരസ്യമായി വിമര്‍ശിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
ഇനിയുള്ള മല്‍സരങ്ങളില്‍ കോലിക്കു തന്റെ യഥാര്‍ഥ ക്യാപ്റ്റന്‍സി മിടുക്ക് ലോകത്തിനു കാണിച്ചു കൊടുത്തേ തീരൂ. ടീം സെലക്ഷനിലും ബൗളിങ് മാറ്റത്തിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ കോലിക്കു വിമര്‍ശകരുടെ വായടിപ്പിക്കാന്‍ കഴിയും. ആര്‍സിബി പ്ലേഓഫിലെത്തണമെങ്കില്‍ കോലിയുടെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് തന്നെയായിരിക്കും ഏറ്റവും നിര്‍ണായകം.

Story first published: Wednesday, April 10, 2019, 12:47 [IST]
Other articles published on Apr 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X