വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സെഞ്ച്വറിയില്‍ അല്ല കാര്യം... ഇതാ തെളിവ്, പച്ച തൊടാതെ സെഞ്ച്വറിവീരന്‍മാരുടെ ടീം

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം സെഞ്ച്വറി നേടിയ ടീം ബാംഗ്ലൂരാണ്

By Manu

മുംബൈ: കുട്ടി ക്രിക്കറ്റായ ടി20യില്‍ സെഞ്ച്വറി നേടുകയെന്നത് ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. ഇന്നിങ്‌സില്‍ ഒരു ടീമിന് നേരിടാന്‍ ലഭിക്കുന്ന പന്തുകള്‍ 120 മാത്രമാണെങ്കിലും ടി20യില്‍ സെഞ്ച്വറികള്‍ക്ക് ഒട്ടും പഞ്ഞമില്ല. കുട്ടി ക്രിക്കറ്റിന്റെ ചെറുപൂരമായ ഐപിഎല്ലില്‍ സെഞ്ച്വറി മേളമാണ് ആരാധകര്‍ കണ്ടത്.

എന്നാല്‍ സെഞ്ച്വറികള്‍ കൊണ്ടു മാത്രം കപ്പടിക്കാനാവില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 സീസണുകളിലെ ഐപിഎല്ലില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ ടീമുകളില്‍ ആദ്യ മൂന്നു സ്ഥാനക്കാരും ഇതുവരെ ചാംപ്യന്മരായിട്ടില്ലെന്നതാണ് രസകരം. സെഞ്ച്വറി നേട്ടത്തില്‍ ഓരോ ടീമിന്റെയും കണക്കുകള്‍ നോക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (12 സെഞ്ച്വറി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (12 സെഞ്ച്വറി)

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സെഞ്ച്വറിവീരന്‍മാര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. കഴിഞ്ഞ 10 സീസണുകളിലായി 12 സെഞ്ച്വറികളാണ് ബാംഗ്ലൂര്‍ താരങ്ങള്‍ വാരിക്കൂട്ടിയത്. എല്ലാ സീസണിലും ശക്തമായ ബാറ്റിങ് നിരയുമായാണ് ബാംഗ്ലൂര്‍ ഇറങ്ങാറുള്ളത്.
ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയാണ് ബാംഗ്ലൂരിന്റെ സെഞ്ച്വറി വെടിക്കെട്ടിനു തിരികൊളുത്തിയത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയായിരുന്നു ഈ സെഞ്ച്വറി.
എന്നാല്‍ വിന്‍ഡീസ് സൂപ്പര്‍ മാന്‍ ക്രിസ് ഗെയ്‌ലാണ് ടീമിന്റെ ഇതിഹാസം. ആറ് സീസണുകളില്‍ ബാംഗ്ലൂരിനായി കളിച്ച അദ്ദേഹം അഞ്ചു സെഞ്ച്വറികളാണ് വാരിക്കൂട്ടിയത്. നാലു സെഞ്ച്വറികളുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് തൊട്ടു താഴെയുള്ളത്. ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് രണ്ടു സെഞ്ച്വറികളുമായി പട്ടികയില്‍ മൂന്നാമതുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (9 സെഞ്ച്വറി)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (9 സെഞ്ച്വറി)

ബാംഗ്ലൂരിനു പിന്നില്‍ സെഞ്ച്വറി വേട്ടയില്‍ രണ്ടാമതുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്‍ ട്രോഫിയുയര്‍ത്താന്‍ ഭാഗ്യം ലഭിക്കാത്ത ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഒമ്പതു സെഞ്ച്വറികളാണ് കഴിഞ്ഞ 10 സീസണിനിടെ പഞ്ചാബ് താരങ്ങള്‍ നേടിയത്.
രണ്ടു സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് പട്ടികയില്‍ തലപ്പത്ത്. ഷോണ്‍ മാര്‍ഷ്, മഹേലയ ജയവര്‍ധനെ, പോള്‍ വല്‍ത്താട്ടി, ആദം ഗില്‍ക്രിസ്റ്റ്, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, വീരേന്ദര്‍ സെവാഗ് എന്നിവരും സെഞ്ച്വറി ക്ലബ്ബില്‍ അംഗങ്ങളാണ്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (7 സെഞ്ച്വറി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (7 സെഞ്ച്വറി)

ആദ്യ രണ്ടു സ്ഥാനക്കാരെ പോലെ തന്നെ ഐപിഎല്ലിലെ നിര്‍ഭാഗ്യരായ മറ്റൊരു ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഏഴു സെഞ്ച്വറികളാണ് കഴിഞ്ഞ 10 സീസണുകള്‍ക്കിടെ ഡല്‍ഹി താരങ്ങള്‍ അടിച്ചുകൂട്ടിയത്. പക്ഷെ ഒരു തവണ പോലും ഫൈനലിലെത്താന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല.
ഡേവിഡ് വാര്‍ണറാണ് (2) ഡല്‍ഹിക്കായി കൂടുതല്‍ തവണ മൂന്നക്കം തികച്ചത്.
വീരേന്ദര്‍ സെവാഗ്, കെവിന്‍ പീറ്റേഴ്‌സണ്‍, ക്വിന്റണ്‍ ഡി കോക്ക്, എബി ഡിവില്ലിയേഴ്‌സ്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും ഓരോ തവണ സെഞ്ച്വറികള്‍ കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (5 സെഞ്ച്വറി)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (5 സെഞ്ച്വറി)

രണ്ടു തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട ചെന്നൈ സൂപ്പര്‍കിങ്‌സ് ഇതുവരെ അഞ്ചു സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വിലക്ക് മൂലം എട്ടു സീസണുകള്‍ മാത്രമേ ചെന്നൈ കളിച്ചിട്ടുള്ളൂ.
ഓസീസ് താരം മൈക്കല്‍ ഹസ്സിയാണ് ചെന്നൈയുടെ സെഞ്ച്വറി അക്കൗണ്ട് തുറന്നത്. കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് മുരളി വിജയ് ആണ് (2).
ബ്രെന്‍ഡന്‍ മക്കുല്ലം, സുരേഷ് റെയ്‌ന എന്നിവരും ഓരോ തവണ മൂന്നക്ക നമ്പറില്‍ തൊട്ടു. ചെന്നൈക്കു വേണ്ടി സെഞ്ച്വറി നേടിയതോടെ രണ്ടു വ്യത്യസ്ത ടീമുകള്‍ക്കായി ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മക്കുല്ലം മാറിയിരുന്നു.

 മുംബൈ ഇന്ത്യന്‍സ് (4 സെഞ്ച്വറി)

മുംബൈ ഇന്ത്യന്‍സ് (4 സെഞ്ച്വറി)

ഐപിഎല്ലിന്‍െ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായ മുംബൈ ഇന്ത്യന്‍സിന് നാലു സെഞ്ച്വറികളാണ് കഴിഞ്ഞ 10 സീസണുകള്‍ക്കിടെ നേടാനായത്. മൂന്നു ഐപിഎല്‍ ട്രോഫികളുമായി ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിന് അവകാശികള്‍ കൂടിയാണ് മുംബൈ.
ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ വകയായിരുന്നു മുംബൈയുടെ ആദ്യ സെഞ്ച്വറി. പിന്നീട് മറ്റൊരു ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ലെന്‍ഡ്ല്‍ സിമ്മണ്‍സ് എന്നിവരും ഓരോ സെഞ്ച്വറികള്‍ വീതം നേടി.

രാജസ്ഥാന്‍ റോയല്‍സ് (4 സെഞ്ച്വറി)

രാജസ്ഥാന്‍ റോയല്‍സ് (4 സെഞ്ച്വറി)

പ്രഥമ ഐഎപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് നാലു സെഞ്ച്വറികളാണ് ഇതുവരെ നേടിയത്. ചെന്നൈയെപ്പോലെ രാജസ്ഥാനും വിലക്ക് മൂലം കഴിഞ്ഞ രണ്ടു സീസണുകളും നഷ്ടമായിരുന്നു. യൂസഫ് പത്താനാണ് രാജസ്ഥാന് വേണ്ടി ആദ്യമായി മൂന്നക്കം കടന്നത്.
ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ടീമിനായി രണ്ടു തവണ സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ മറ്റൊരു സെഞ്ച്വറി അജിങ്ക്യ രഹാനെയുടെ വകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (3 സെഞ്ച്വറി)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (3 സെഞ്ച്വറി)

മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളത് മൂന്നു സെഞ്ച്വറികളാണ്. ഇതില്‍ രണ്ടെണ്ണം ഹൈദരാബാദില്‍ നിന്നുള്ള മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സാണ് നേടിയത്. ഡെക്കാന്‍ ഇപ്പോള്‍ ടൂര്‍ണമെന്റില്‍ ഇല്ലാത്തതിനാല്‍ ഇവ കൂടി ഇപ്പോള്‍ ഹൈദരാബാദിന്റെ ഏക സാന്നിധ്യമായ സണ്‍റൈസേഴ്‌സിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു.
ആന്‍ഡ്രു സൈമണ്ട്‌സും ആദം ഗില്‍ക്രിസ്റ്റുമായിരുന്നു ഡെക്കാന്റെ സെഞ്ച്വറി വീരന്‍മാരെങ്കില്‍ സണ്‍റൈസേഴ്‌സിനു വേണ്ടി സെഞ്ച്വറി നേടിയത് ഡേവിഡ് വാര്‍ണറാണ്.

റൈസിങ് പൂനെ ജയന്റ്‌സ് (2 സെഞ്ച്വറി)

റൈസിങ് പൂനെ ജയന്റ്‌സ് (2 സെഞ്ച്വറി)

രണ്ടു സീസണുകള്‍ മാത്രം ഐപില്ലില്‍ കളിച്ച റൈസിങ് പൂനെ ജയന്റ്‌സ് രണ്ടു സെഞ്ച്വറികളാണ് നേടിയത്. ഒന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വകയായിരുന്നെങ്കില്‍ മറ്റൊന്ന് ബെന്‍ സ്‌റ്റോക്‌സിന്റെ സംഭാവനയായിരുന്നു.
പൂനെയെപ്പോലെ തന്നെ രണ്ടു സീസണുകള്‍ മാത്രം കളിച്ച ഗുജറാത്ത് ലയണ്‍സിനെതിരേയായിരുന്നു സ്മിത്തിന്റെയും സ്‌റ്റോക്‌സിന്റെയും സെഞ്ച്വറിയെന്ന പ്രത്യേകത കൂടിയുണ്ട്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (1 സെഞ്ച്വറി)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (1 സെഞ്ച്വറി)

സെഞ്ച്വറിയുടെ കണക്കില്‍ ഐപിഎല്ലിലെ അവസാന സ്ഥാനക്കാര്‍ രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. കഴിഞ്ഞ 10 സീസണുകള്‍ക്കിടെ വെറും ഒരു സെഞ്ച്വറി മാത്രമാണ് അവരുടെ അക്കൗണ്ടിലുള്ളത്. അത് ഒരു ഒന്നൊന്നര സെഞ്ച്വറി തന്നെയായിരുന്നു. ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ബ്രെന്‍ഡന്‍ മക്കുല്ലമാണ് ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തത്. വെറും 73 പന്തില്‍ മക്കുല്ലം പുറത്താവാതെ വാരിക്കൂട്ടിയത് 158 റണ്‍സാണ്.
സെഞ്ച്വറികളില്‍ പിന്നിലെന്ന പോലെ തന്നെ കൂടുതല്‍ സെഞ്ച്വറികള്‍ വഴങ്ങിയലരുടെ ലിസ്റ്റിലും കൊല്‍ക്കത്ത അവസാനസ്ഥാനത്താണ്. കഴിഞ്ഞ 10 സീസണിനിടെ ഏഴു സെഞ്ച്വറികളാണ് കൊല്‍ക്കത്ത വഴങ്ങിയത്.

Story first published: Friday, February 9, 2018, 14:57 [IST]
Other articles published on Feb 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X