രോഹിത്, ധവാന്‍, ഹാര്‍ദിക്... പരിക്കേറ്റ് വീണവര്‍ ഇനിയും, മടങ്ങി വരവ് എപ്പോഴെന്നറിയാം

മുംബൈ: ടീം ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും ഇപ്പോള്‍ പരിക്കേറ്റ് പുറത്താണ്. ടീമിലെ സ്ഥിരം സാന്നിധ്യമായ കളിക്കാരെയാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ചിലര്‍ മാസങ്ങളായി ടീമിനു പുറത്താണെന്നതാണ് ഏറെ നിരാശപ്പെടുത്തുന്ന കാര്യം.

ഇന്ത്യ സൂക്ഷിച്ചോ... ന്യൂസിലാന്‍ഡിനോട് ടെസ്റ്റില്‍ തോറ്റേക്കും!! ഇതാ കാരണങ്ങള്‍

തങ്ങളുടെ പ്രിയ താരങ്ങളെ പരിക്ക് ഭേദമായി എപ്പോള്‍ വീണ്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ കഴിയുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. പരിക്കേറ്റ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ എപ്പോഴായിരിക്കും മടങ്ങി വരാന്‍ സാധ്യതയെന്നു നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടത്തിനിടെയാണ് പരിക്കേറ്റത്. അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കാല്‍ പേശിക്കു പരിക്കേറ്റ് അദ്ദേഹം പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ശേഷിച്ച ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നു ഹിറ്റ്മാന്‍ പിന്‍മാറുകയും ചെയ്തു.

2019ല്‍ ഇന്ത്യയുടെ ഏറ്റവും തിരക്കേറിയ താരം രോഹിത്തായിരുന്നു. കോലിയുള്‍പ്പെടെ പലര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയെങ്കിലും രോഹിത്തിനു മാത്രം വിശ്രമം ലഭിച്ചില്ല. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് ഏറെക്കാലത്തിനു ശേഷം രോഹിത്തിനു വിശ്രമം അനുവദിക്കപ്പെട്ടത്.

മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചു കൊണ്ടായിരിക്കും ക്രിക്കറ്റിലേക്കുള്ള ഹിറ്റ്മാന്റെ തിരിച്ചുവരവ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈയുടെ നായകന്‍ കൂടിയാണ് അദ്ദേഹം. രോഹിത്തിന്റെ മുംബൈയും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ പേസര്‍ ഭുവനേശ്വര്‍ കുമാറിനു പരിക്കുകള്‍ കാരണമാണ് സ്ഥാനം നഷ്ടമായത്. രണ്ടു വര്‍ഷം മുമ്പ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു സ്വിങ് സ്‌പെഷ്യലിസ്റ്റ് കൂടിയായ ഭുവി.

പുറം ഭാഗത്തെ പരിക്ക് ഭേദമായി ടീമില്‍ അടുത്തിടെ തിരിച്ചെത്തിയെങ്കിലും സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്ന് ഭുവിക്കു വീണ്ടും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ശസ്ത്രക്രിയക്കു വിധേയമായ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ ഭുവി കളിക്കില്ല. ഐപിഎല്ലിലൂടെയായിരിക്കും പേസറും ക്രിക്കറ്റില്‍ തിരിച്ചെത്തുകയെന്നാണ് വിവരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഭുവി.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഗബ്ബാര്‍ എന്നു വിളിപ്പേരുള്ള ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ വിശ്രമത്തിലാണ്. രോഹിത്തിനൊപ്പം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ് ധവാന്‍. 2013 മുതല്‍ നിരവധി റണ്‍സാണ് രോഹിത്തും ധവാനും ചേര്‍ന്ന് നേടിയിട്ടുള്ളത്.

2019ല്‍ മൂന്നു തവണയാണ് പരിക്ക് ധവാനെ പിടികൂടിയത്. ആദ്യത്തേത് ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ആയിരുന്നു. കൈവിരലിനെ പൊട്ടലിനെ തുടര്‍ന്ന് അദ്ദേഹത്തിന് ലോകകപ്പിനിടെ പിന്‍മാറേണ്ടി വന്നു.

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിനിടെ ധവാന് തോളിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരിക്കും ധവാന്റെ മടങ്ങിവരവെന്നാണ് സൂചന.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ കുറച്ചു കാലമായി പരിക്കു കാരണം ടീമില്‍ നിന്നു മാറിനില്‍ക്കുകയാണ്. പുറം ഭാഗത്തെ പരിക്കിനു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് ഹാര്‍ദിക്.

ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചുകൊണ്ട് തിരിച്ചുവരാനായിരുന്നു നേരത്തേ താരത്തിന്റെ ശ്രമം. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവസാന നിമിഷം പിന്‍മാറേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ഹാര്‍ദിക് കളിക്കാനിടയില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരിക്കും താരം വീണ്ടും കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ദീപക് ചഹര്‍

ദീപക് ചഹര്‍

ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കേറ്റ പരിക്കു കാരണം ടീമിലെത്തുകയും മികച്ച പ്രകടനത്തിലൂടെ സ്ഥാനമുറപ്പിക്കുകയും ചെയ്ത പേസര്‍ ദീപക് ചഹറും ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലാണ് ചഹറിനു പരിക്കേറ്റത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ പേസര്‍ക്കു പുറത്തിരിക്കേണ്ടി വന്നു.

ബുംറ തിരിച്ചെത്തുകയും നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിന്റെ ഭാഗമാവുകയും ചെയ്തതോടെ ചഹറിന് മടങ്ങിയെത്തുക ഇനി എളുപ്പമാവില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചായിരിക്കും ചഹര്‍ മടങ്ങിയെത്തുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, February 19, 2020, 16:27 [IST]
Other articles published on Feb 19, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X