T20 World Cup: ഹാര്‍ദിക്ക് പുറത്തായില്ല, സ്ഥാനം നഷ്ടമായത് അക്ഷറിന്!- ശര്‍ദ്ദുല്‍ ഇന്ത്യന്‍ ടീമില്‍

T20 world Cup squad; Shardul Thakur replaces Axar Patel Sanju didn't get chance

ഐസിസിയുടെ ടി20 ലോകകപ്പനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഒരു മാറ്റം വരുത്തി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി പകരം ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഫിറ്റ്‌നസില്ലായ്മയും മോശം ഫോമും കാരണം വലയുന്ന ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ അദ്ദേഹത്തെ 15 അംഗ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അക്ഷറിനു പകരം ശര്‍ദ്ദുല്‍ വന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

നേരത്തേ ഇന്ത്യയുടെ റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ ശര്‍ദ്ദുല്‍ ഉള്‍പ്പെട്ടിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന അദ്ദേഹത്തെ 15 അംഗ ടീമിലേക്കു വിളിച്ചേക്കുമെന്നു നേരത്തേ തന്ന സൂചനകളുണ്ടായിരുന്നു. ഹാര്‍ദിക്കിനു പകരം ശര്‍ദ്ദുല്‍ വന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷെ സര്‍പ്രൈസ് മാറ്റമാണ് ബിസിസിഐ വരുത്തിയത്. അക്ഷറിനെ ഒഴിവാക്കി പകരം ശര്‍ദ്ദുലിനെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു.

 അക്ഷര്‍ സ്റ്റാന്റ്‌ബൈ ലിസ്റ്റിലേക്ക് മാറും

അക്ഷര്‍ സ്റ്റാന്റ്‌ബൈ ലിസ്റ്റിലേക്ക് മാറും

വാര്‍ത്താക്കുറിപ്പിലൂടെയാണ് ലോകകപ്പ് ടീമിലെ മാറ്റത്തെക്കുറിച്ച് ബിസിസിഐ അറിയിച്ചത്. ടീം മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ശര്‍ദ്ദുല്‍ ടാക്കൂറിനെ ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റി പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തേ 15 അംഗ ടീമിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഇനി സ്റ്റാന്റ്‌ബൈ താരങ്ങളിലൊരാളായി മാറുകയും ചെയ്യും- ഇതായിരുന്നു ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പ്.

 ശര്‍ദ്ദുല്‍ ടീമിലെ സ്ഥിരം സാന്നിധ്യം

ശര്‍ദ്ദുല്‍ ടീമിലെ സ്ഥിരം സാന്നിധ്യം

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ സമീപകാലത്തായി സ്ഥിരം സാന്നിധ്യമാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ശേഷിയുള്ള ബൗളറും വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള ബറ്റ്‌സ്മാനുമാണ് അദ്ദേഹം. ടെസ്റ്റിലും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ അടുത്തിടെ ശര്‍ദ്ദുല്‍ നടത്തിയിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ ഫിറ്റ്‌നസിലേക്കു വന്നില്ലെങ്കില്‍ ലോകകപ്പില്‍ ശര്‍ദ്ദുലായിരിക്കും ഈ റോള്‍ ഏറ്റെടുക്കുകയെന്നു ഉറപ്പായിക്കഴിഞ്ഞു. ഹാര്‍ദിക് ഫിറ്റാണെങ്കിലും ശര്‍ദ്ദുല്‍ പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാവുമെന്നുറപ്പാണ്.

ചാഹലിനെ ഉള്‍പ്പെടുത്തിയില്ല

ചാഹലിനെ ഉള്‍പ്പെടുത്തിയില്ല

ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത് വലിയ സര്‍പ്രൈസായിരുന്നു. ഐപിഎല്ലിന്റെ ആദ്യപാദത്തിലെയും ഇന്ത്യക്കു വേണ്ടി കഴിഞ്ഞ കുറച്ചു പരമ്പരകളിലെയും മോശം ഫോമായിരുന്നു കാരണം.

പക്ഷെ ടി20 ലോകകപ്പ് പ്രഖ്യാപനത്തിനു ശേഷം യുഎഇയിലെ രണ്ടാംപാദത്തില്‍ മറ്റൊരു ചഹലിനെയാണ് ആര്‍സിബിക്കൊപ്പം കണ്ടത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിക്കുന്ന, വിക്കറ്റുകളെടുക്കുന്നത് ശീലമാക്കിയ പഴയ ചഹലിനെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കണ്ടിരുന്നു, ഇതോടെ ലോകകപ്പ് ടീമിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ചഹലിനെ തിരികെ വിളിക്കാന്‍ തയ്യാറായില്ല.

വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയുടെ പുതുക്കിയ ലോകകപ്പ് ടീം

ഇന്ത്യയുടെ പുതുക്കിയ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

സ്റ്റാന്റ്‌ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍.

നെറ്റ് ബൗളര്‍മാര്‍- ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹബാസ് അഹമ്മദ്, കെ ഗൗതം.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 15 - October 24 2021, 03:30 PM
ശ്രീലങ്ക
ബംഗ്ലാദേശ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 13, 2021, 18:09 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X