T20 World Cup: സെമി ഫൈനലില്‍ ആരൊക്കെയെത്തും? ഓസീസിന് ഇടമില്ല, ബ്രാഡ് ഹോഗിന്റെ പ്രവചനം

സിഡ്‌നി: വരാനിരിക്കുന്ന ടി20 ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാ ടീമും കാണുന്നത്. ഒക്ടോബര്‍ 17മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് പല താരങ്ങളുടെയും കരിയറിനെ മാറ്റിമറിക്കുന്നതാണ്. എല്ലാ ടീമുകള്‍ക്കും അതിശക്തമായ താരനിരയുള്ളതിനാല്‍ പ്രവചനങ്ങള്‍ക്ക് ഇത്തവണ പ്രസക്തിയില്ല. ഇന്ത്യ,ന്യൂസീലന്‍ഡ്,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,പാകിസ്താന്‍,ഓസ്‌ട്രേലിയ തുടങ്ങിയവരെല്ലാം കപ്പടിക്കാന്‍ കെല്‍പ്പുള്ളവരാണ്.

അഫ്ഗാനിസ്ഥാനടക്കം ഇത്തവണ അത്ഭുതം സൃഷ്ടിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇപ്പോഴിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആരൊക്കെ എത്തുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്‍ ബൗളര്‍ ബ്രാഡ് ഹോഗ്. ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിക്കില്ല എന്ന ഹോഗിന്റെ വിലയിരുത്തലാണ് ഏറ്റവും ശ്രദ്ധേയമായത്.

ഇന്ത്യ,ന്യൂസീലന്‍ഡ്,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ സെമി ഫൈനലില്‍ കടക്കുമെന്നാണ് ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്. ഇതില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഒരു ഗ്രൂപ്പിലും വെസ്റ്റ് ഇന്‍ഡീസും ഒരു ഗ്രൂപ്പിലും ഉള്‍പ്പെടുന്ന ടീമാണ്. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ മരണഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരാണ്. ഇന്ത്യക്ക് ന്യൂസീലന്‍ഡാണ് പ്രധാന എതിരാളി.പാകിസ്താന്‍,അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് പ്രധാനപ്പെട്ട ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.

എറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെഎറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെ

ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പാണ് കോവിഡിനെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റിയത്. വിരാട് കോലിക്ക് ക്യാപ്റ്റനായി തുടരാന്‍ ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത് തുടങ്ങി പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്.

IND vs SL: എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഉയര്‍ന്ന സ്‌കോര്‍, ഇന്ത്യയുടെ ടോപ് ഫോറിനെ പരിചയപ്പെടാംIND vs SL: എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഉയര്‍ന്ന സ്‌കോര്‍, ഇന്ത്യയുടെ ടോപ് ഫോറിനെ പരിചയപ്പെടാം

വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ കെല്‍പ്പുള്ള തകര്‍പ്പന്‍ ടീമാണ്. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ ക്രിസ് ഗെയ്ല്‍,എവിന്‍ ലെവിസ്,ആന്‍ഡ്രേ റസല്‍ തുടങ്ങി വമ്പനടിക്കാരുടെ വലിയ നിരയുണ്ട്. ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണെന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും വലിയ സവിശേഷത. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കാളാണ് ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജേസന്‍ റോയ്,ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങിയ വമ്പനടിക്കാരുടെ വമ്പന്‍ നിരയുണ്ട്.

IND-SL: ബാറ്റിങ്ങിനിറങ്ങും മുമ്പ് ദ്രാവിഡ് എന്താണ് പറഞ്ഞത്?തുറന്ന് പറഞ്ഞ് ദീപക് ചഹാര്‍IND-SL: ബാറ്റിങ്ങിനിറങ്ങും മുമ്പ് ദ്രാവിഡ് എന്താണ് പറഞ്ഞത്?തുറന്ന് പറഞ്ഞ് ദീപക് ചഹാര്‍

ന്യൂസീലന്‍ഡും കിരീട സാധ്യതയുള്ള ടീമാണ്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ കോളിന്‍ മണ്‍റോ,റോസ് ടെയ്‌ലര്‍,ജിമ്മി നിഷാം,ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി തുടങ്ങിയ മികച്ച താരങ്ങളുണ്ട്. ഓസീസ് നിരയില്‍ ആരോണ്‍ ഫിഞ്ച്,ഡേവിഡ് വാര്‍ണര്‍,ഗ്ലെന്‍ മാക്‌സ് വെല്‍,മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവരെല്ലാം ഉണ്ടെങ്കിലും കിരീട സാധ്യതയില്‍ ഇവര്‍ വളരെ പിന്നിലാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 21, 2021, 18:00 [IST]
Other articles published on Jul 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X