വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാക് പവറില്‍ സ്‌കോട്ട്‌ലാന്‍ഡും തരിപ്പണം- പാകിസ്താന്‍ ഗ്രൂപ്പ് ജേതാക്കള്‍

72 റണ്‍സിനാണ് പാകിസ്താന്റെ വിജയം

1

ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പില്‍ തുടരെ അഞ്ചാമത്തെ മല്‍സരവും ജയിത്ത് രാജകീയമായി തന്നെ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ സെമി ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അവസാനത്തെ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെ പാക് പട 72 റണ്‍സിനു തകര്‍ത്തെറിഞ്ഞു. ഇതോടെ പാകിസ്താന്‍ ഈ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തു. സൂപ്പര്‍ 12ല്‍ ഇത്തവണ കളിച്ച അഞ്ചു മല്‍സരങ്ങളിലും വിജയിച്ച ഏക ടീം കൂടിയാണ് പാകിസ്താന്‍. സ്‌കോട്ട്‌ലാന്‍ഡാവട്ടെ അഞ്ചു കളികളും തോറ്റ് സംപൂജ്യരായി മടങ്ങുകയും ചെയ്തു.

190 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു സ്‌കോട്ട്‌ലാന്‍ഡിന് ബാബര്‍ ആസവും സംഘവും നല്‍കിയത്. ഈ സ്‌കോര്‍ സ്‌കോട്ടിഷ് ടീമിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആറു വിക്കറ്റിനു 117 റണ്‍സെടുത്ത് സ്‌കോട്ട്‌ലാന്‍ഡ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. പുറത്താവാതെ 54 റണ്‍സെടുത്ത റിച്ചി ബെറിങ്ടണാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായത്. രണ്ടക്കം കടന്ന മറ്റുള്ളവര്‍ ഓപ്പണര്‍ ജോര്‍ജ് മന്‍സേ (17), മൈക്കല്‍ ലീസ്‌ക് (14) എന്നിവരായിരുന്നു. പാകിസ്താനു വേണ്ടി ഷദാബ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഷഹീന്‍ അഫ്രീഡിക്കും ഹസന്‍ അലിക്കും ഹാരിസ് റൗഫിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

2

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചെടുത്തു. ടൂര്‍ണമെന്റിലെ മൂന്നാം ഫിഫ്റ്റി കുറിച്ച നായകനും ലോക ഒന്നാം നമ്പറുമായ ബാബര്‍ ആസമാണ് (66) പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍. പക്ഷെ പാക് ഇന്നിങ്‌സില്‍ വെടിക്കെട്ടുമായി ആരാധകരെ ഇളക്കി മറിച്ചത് വെറ്ററന്‍ ഓള്‍റൗണ്ടറും മുന്‍ നായനുമായ ഷുഐബ് മാലിക്കായിരുന്നു. അദ്ദേഹം വെറും 18 ബോളില്‍ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 54 റണ്‍സോടെ പുറത്താവാതെ നിന്നു. ബാബര്‍ 47 ബോളിലാണ് 66 ലെത്തിയത്. അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സറും ഇതിലുണ്ടായിരുന്നു. മുഹമ്മദ് ഹഫീസാണ് 31 (19 ബോള്‍, 4 ബൗണ്ടറി, 1 സിക്‌സര്‍) പാകിസ്താന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 15ഉം ഫഖര്‍ സമാന്‍ അഞ്ചും റണ്‍സെടുത്തു പുറത്തായി. മാലിക്കിനോടൊപ്പം അഞ്ചു റണ്‍സോടെ ആസിഫ് അലി പുറത്താവാതെ നിന്നു. സ്‌കോട്ട്‌ലാന്‍ഡിനായി ക്രിസ് ഗ്രീവ്‌സ് രണ്ടു വിക്കറ്റുകളെടുത്തു. മാലിക്കാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

3

ആദ്യ 10 ഓവറില്‍ പാക് സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു വിക്കറ്റുകള്‍ അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ശേഷിച്ച 10 ഓവറില്‍ പാകിസ്താന്‍ വാരിക്കൂട്ടിയത് 129 റണ്‍സാണ്. രണ്ടു വിക്കറ്റുകള്‍ മാത്രമേ അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തുള്ളൂ അവസാനത്തെ രണ്ടോവറില്‍ മാത്രം 43 റണ്‍സ് പാകിസ്താനു ലഭിച്ചു. ഗ്രീവ്‌സെറിഞ്ഞ അവസാനത്തെ ഓവറില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമാണ് മാലിക്ക് പറത്തിയത്. 26 റണ്‍സ് ഈ ഓവറില്‍ മാലിക്കും അലിയും ചേര്‍ന്നെടുക്കുകയും ചെയ്തു.

ചിരവൈരികളായ ഇന്ത്യയെ നാണംകെടുത്തിക്കൊണ്ടായികുന്നു ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡ് തുടങ്ങിയത്. പത്തു വിക്കറ്റിനായിരുന്നു ബാബറും സംഘവും ഇന്ത്യയെ വാരിക്കളഞ്ഞത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ അവരുടെ കന്നി വിജയം കൂടിയായിരുന്നു ഇത്. ഇന്ത്യക്കെതിരേ നേടിയ ഗംഭീര വിജയത്തോടെ ആത്മവിശ്വാസം വാനോളമുയര്‍ന്ന പാകിസ്താനെ പിന്നീട് പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ല. ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിനും അഫ്ഗാനിസ്താനെയും ഇതേ മാര്‍ജിനിലും നമീബിയയെ 45 റണ്‍സിനും പാകിസ്താന്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ പാകിസ്താന്‍ സെമി ഉറപ്പിക്കുകയും ചെയ്തു.

മറുഭാഗത്ത് യോഗ്യതാ റൗണ്ട് കളിച്ചായിരുന്നു സ്‌കോട്ട്‌ലാന്‍ഡ് ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു മുന്നറിയത്. യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശുള്‍പ്പെട്ട ഗ്രൂപ്പില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് മുന്നേറിയത്. പക്ഷെ സൂപ്പര്‍ 12ല്‍ ഈ മിടുക്ക് ആവര്‍ത്തിക്കാന്‍ സ്‌കോട്ട്‌ലാന്‍ഡിനായില്ല. കളിച്ച നാലു മല്‍സരങ്ങളിലും അവര്‍ തോല്‍വി രുചിച്ചു. അഫ്ഗാനിസ്താനോടു 130 റണ്‍സിനും നമീബിയയോടു നാലു വിക്കറ്റിനും ന്യൂസിലാന്‍ഡിനോടു 16 റണ്‍സിനും ഇന്ത്യയോടു എട്ടു വിക്കറ്റിനും സ്‌കോട്ട്‌ലാന്‍ഡ് തോല്‍വി സമ്മതിച്ചു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, കൈല്‍ കോട്‌സര്‍ (ക്യാപ്റ്റന്‍), മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), റിച്ചി ബെറിങ്ടണ്‍, ഡൈലന്‍ ബഡ്ജ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, ഹംസ താഹിര്‍, സഫാന്‍ ഷരീഫ്, ബ്രാഡ്‌ലി വീല്‍.

Story first published: Monday, November 8, 2021, 0:06 [IST]
Other articles published on Nov 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X