
ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ സജീവമായതോടെ നിരവധി യുവ പ്രതിഭകളും വളര്‍ന്നുവരുന്നുണ്ട്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും തന്നെ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. പാകിസ്താന്‍ നിരവധി മത്സരം കളിച്ച് പരിചയസമ്പത്തുള്ള വേദിയാണ് യുഎഇയിലേത്. കൂടാതെ ഐപിഎല്‍2021ന്റെ രണ്ടാം പാദം യുഎഇയിലാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മികച്ച മുന്നൊരുക്കത്തിന് അവസരം ലഭിക്കും.
Also Read: 'നിങ്ങള്‍ ആരായാലും പ്രശ്‌നമല്ല, വൈകിയാല്‍ ബസ് വിടും', ഗാംഗുലിക്ക് സംഭവിച്ചത് വെളിപ്പെടുത്തി രവി

ടി20 ഫോര്‍മാറ്റില്‍ ഫിനിഷര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ഓരോ റണ്‍സും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ വളരെ വിലപ്പെട്ടതാണ്. നന്നായി ഫിനിഷ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങള്‍ മധ്യനിരയിലുണ്ടെങ്കില്‍ ടീമുകള്‍ക്കത് കൂടുതല്‍ കരുത്ത് പകരും. നിലവിലെ ഫിനിഷര്‍മാരുടെ കരുത്തില്‍ എട്ട് ടീമുകളുടെയും റാങ്കിങ് അറിയാം.
Also Read: IND vs ENG: 'കോലിക്ക് ഈ പരമ്പരയില്‍ നഷ്ടമായത് അതാണ്', മോശം പ്രകടനത്തെക്കുറിച്ച് ലക്ഷ്മണ്‍

പാകിസ്താന്‍
എട്ടാം സ്ഥാനത്ത് പാകിസ്താനാണ്. ഇത്തവണ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ വളരെ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് പാകിസ്താന്‍. പ്രധാനമായും യുഎഇയില്‍ വലിയ പരിചയസമ്പത്ത് പാകിസ്താനുണ്ട്. ബാബര്‍ അസാം നയിക്കുന്ന പാകിസ്താന്‍ നിര കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തങ്ങളുടെ അന്താരാഷ്ട്ര ഹോം മത്സരങ്ങള്‍ യുഎഇയിലാണ് നടത്തുന്നത്. കൂടാതെ പിഎസ്എല്ലിനും യുഎഇ വേദിയായിട്ടുണ്ട്. അസാം ഖാന്‍,ഷദാബ് ഖാന്‍ എന്നിവര്‍ക്കാവും പാക് നിരയുടെ ഫിനിഷര്‍ റോള്‍ ഉണ്ടാവുക. ഇരുവരും പിഎസ്എല്ലിലടക്കം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റക്ക് മത്സരഗതി മാറ്റിമറിക്കുന്ന ഫിനിഷറുടെ അഭാവം പാക് നിരയിലുണ്ട്.
Also Read: IND vs ENG: 'അവന് വിശ്രമം ആവിശ്യമാണ്', റിഷഭിന് പകരം സാഹയെ കളിപ്പിക്കണമെന്ന് കനേരിയ

ബംഗ്ലാദേശ്
ബംഗ്ലാദേശിന് ഈ പട്ടികയില്‍ ഏഴാം സ്ഥാനമാണ്. ഓസ്‌ട്രേലിയക്കെതിരേ ടി20 പരമ്പര നേടിയ ബംഗ്ലാദേശ് ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. തമിം ഇക്ബാലിന്റെ അഭാവം ബംഗ്ലാദേശിന് തിരിച്ചടി തന്നെയാണെങ്കിലും മികച്ച സ്പിന്നര്‍മാരുള്‍പ്പെടെ നിരയാണ് ബംഗ്ലാദേശിന്റേത്. ലോകകപ്പിലെ കറുത്ത കുതിരകളെന്ന് ബംഗ്ലാദേശിനെ വിളിക്കാം. ഫിനിഷര്‍മാരായി മഹമ്മൂദുല്ലയെയാണ് പ്രധാനമായും പറയാനുള്ളത്. സീനിയര്‍ താരമാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്.മെഹ്ദി ഹസനാണ് മറ്റൊരു പ്രധാനപ്പെട്ട താരം. മധ്യനിരയില്‍ ഇരുവരുടെയും പ്രകടനം കണ്ടുതന്നെ അറിയാം.
Also Read: IND vs ENG: 'ഇന്ത്യക്കല്ല,സമ്മര്‍ദ്ദം ഇംഗ്ലണ്ടിനാണ്', ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് രവി ശാസ്ത്രി

ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയ്ക്ക് ആറാം സ്ഥാനമാണുള്ളത്. ക്വിന്റന്‍ ഡീകോക്ക്,ക്രിസ് മോറിസ്,ഡേവിഡ് മില്ലര്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നിര പഴയ പ്രതാപത്തിനൊത്ത കരുത്തുള്ളവരല്ല. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ അടക്കമുള്ള മികച്ച പേസര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. എന്നാല്‍ ബാറ്റിങ് ടീമിനെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്. ഡേവിഡ് മില്ലറാണ് പ്രധാന ഫിനിഷര്‍. 89 ടി20കളില്‍ നിന്ന് 1716 റണ്‍സ് നേടിയിട്ടുള്ള മില്ലറുടെ സ്‌ട്രൈക്കറേറ്റ് 140.43 ആണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്.ക്രിസ് മോറിസിലാണ് മറ്റൊരു പ്രതീക്ഷ. പേസ് ഓള്‍റൗണ്ടറായ മോറിസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും ഫിനിഷറെന്ന നിലയില്‍ വലിയ പ്രതീക്ഷ വെക്കാനാവില്ല.
Also Read: ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ ബംഗ്ലാദേശ് തന്നെ, ഉറപ്പിക്കാം!- ആദ്യമായി കിവികളും തോറ്റു

ന്യൂസീലന്‍ഡ്
കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായുള്ള ന്യൂസീലന്‍ഡാണ് അഞ്ചാം സ്ഥാനത്ത്. തുടര്‍ച്ചയായി രണ്ട് തവണ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചെങ്കിലും കിരീടം നേടാന്‍ ന്യൂസീലന്‍ഡിനായിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണ ടി20 കിരീടം നേടാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതിനോടകം ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ന്യൂസീലന്‍ഡ് മുന്നൊരുക്കം ശക്തിപ്പെടുത്തുകയാണ്. ജിമ്മി നിഷാം,ഡാരില്‍ മിച്ചല്‍,മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് ടീമിലെ ഫിനിഷര്‍മാര്‍. മൂന്ന് പേരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണെങ്കിലും ഫിനിഷറെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് എത്രത്തോളം തിളങ്ങുമെന്ന് കണ്ടറിയണം. ഐപിഎല്ലിലും കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളാണിവര്‍. സാന്റ്‌നര്‍ സിഎസ്‌കെയുടെ ഭാഗമാണ്.
Also Read: ആദ്യം എന്നെ ട്രോളും, പിന്നെ ഞാന്‍ ട്രോള്‍ ചെയ്യും!- കോലിയെ രോഹിത് 'വീഴ്ത്തിയത്' ആഘോഷിച്ച് ഫാന്‍സ്

ഓസ്‌ട്രേലിയ
കരുത്തരായ ഓസ്‌ട്രേലിയക്ക് നാലാം സ്ഥാനമാണ് ഈ പട്ടികയിലുള്ളത്. ഇതിനോടകം ലോകകപ്പ് ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ച് കഴിഞ്ഞു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍,മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ക്ക് ഫിനിഷറുടെ ഉത്തരവാദിത്തമാവും ഉണ്ടാവുക. രണ്ട് താരങ്ങളും യുഎഇയില്‍ കളിച്ച് ഭേദപ്പെട്ട റെക്കോഡുള്ളവരാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഇരുവരും നിലയുറപ്പിച്ചാല്‍ എതിര്‍ ബൗളര്‍മാരെ കണ്ണീരണിയിപ്പിക്കും. ഐപിഎല്ലിന്റെ രണ്ടാം പാദവും ഇവര്‍ കളിക്കുന്നുണ്ട്. മാക്‌സ് വെല്‍ ആര്‍സിബിക്കുവേണ്ടിയും സ്റ്റോയിനിസ് ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയുമാണ് കളിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ്
മൂന്നാം കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ പ്രധാന കരുത്ത് ബാറ്റിങ്ങാണ്.വാലറ്റം വരെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരായതിനാല്‍ ഏവരുടെയും പേടി സ്വപ്‌നമാണ് വെസ്റ്റ് ഇന്‍ഡീസ് നിര. ആന്‍ഡ്രേ റസല്‍ എന്ന എന്തിനുംപോന്ന താരമാണ് ടീമിന്റെ പ്രധാന ഫിനിഷര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റസല്‍.യുഎഇയില്‍ കളിക്കുകയും വെടിക്കെട്ട് പ്രകടനം നടത്തുകയും ചെയ്ത് പരിചയസമ്പത്തുമുണ്ട്. നായകനായ കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ ഫിനിഷറാണ്. ഏത് സമ്മര്‍ദ്ദ ഘട്ടത്തെയും അതിജീവിക്കാന്‍ മികവുള്ള താരമാണ് അദ്ദേഹം. കൂടാതെ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്,ജേസന്‍ ഹോള്‍ഡര്‍ എന്നിവരെയും ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാവുന്നതാണ്.
Also Read: INDvENG: സര്‍പ്രൈസ് നിര്‍ദേശവുമായി സഹീര്‍- സിറാജ് വേണ്ട! പകരം അവനെ കളിപ്പിക്കൂ, അശ്വിനും വേണം

ഇന്ത്യ
ഫിനിഷര്‍മാരുടെ കരുത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കൊപ്പം മധ്യനിരയിലുണ്ട്. രവീന്ദ്ര ജഡേജ,ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തന്നെയാവും മധ്യനിരയില്‍ പ്രധാനമായും ഉണ്ടാവുക. രണ്ടുപേരും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ പ്രതിഭയുള്ളവരാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ സമീപകാല ഫോം പ്രശ്‌നമാണ്. പേസര്‍ ദീപക് ചഹാറും ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന താരമാണ്.
Also Read: IND vs ENG: 'കോലി തന്റെ ടെക്‌നിക്കുകളില്‍ മാറ്റം വരുത്തണമെന്ന് കരുതുന്നില്ല', -ആശിഷ് നെഹ്‌റ

ഇംഗ്ലണ്ട്
ഏറ്റവും മികച്ച ഫിനിഷര്‍മാര്‍ നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനാണെന്ന് പറയാതെ വയ്യ. ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍,മോയിന്‍ അലി,ക്രിസ് വോക്‌സ്,സാം കറാന്‍ എന്നിവരെല്ലാം ഗംഭീര പ്രകടനം മധ്യനിരയിലും വാലറ്റത്തും നടത്താന്‍ കെല്‍പ്പുള്ളവരാണ്. പരിക്കില്‍ നിന്ന് മോചിതിനായി തിരിച്ചെത്തി ജോഫ്രാ ആര്‍ച്ചര്‍ കൂടി എത്തിയാല്‍ ഇംഗ്ലണ്ട് നിര അതിശക്തരാവും.


Click it and Unblock the Notifications