For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഏറ്റവും മികച്ച ഏഷ്യാ 11 ഏത്? നായകനായി കോലി തന്നെ, മറ്റുള്ളവര്‍ ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം യുഎഇയില്‍ ആരംഭിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി തവണ മാറ്റിവെക്കേണ്ടി വന്ന ടി20 ലോകകപ്പ് ബിസിസിഐയുടെ മേല്‍നോട്ടത്തിലാണ് ഇത്തവണ നടക്കുന്നത്. ടീമുകളെയെല്ലാം ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ മാസം 17നാണ് ടി20 ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും ആധിപത്യമില്ല. ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ്,വെസ്റ്റ് ഇന്‍ഡീസ് എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച നിരയുള്ള ടീമുകളാണ്.

1


എന്തായാലും ഇത്തവണ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യക്ക് ഇത്തവണ കിരീട സാധ്യത ഏറെയാണ്. എന്നാല്‍ ഏഷ്യയിലെ മറ്റ് ടീമുകളെ പരിഗണിക്കുമ്പോള്‍ വലിയ പ്രതീക്ഷ നല്‍കുന്ന ആരും തന്നെയില്ലെന്ന് പറയേണ്ടി വരും. ടി20 ലോകകപ്പ് ആവേശത്തിന് തുടക്കമാവാനിരിക്കെ ഏറ്റവും മികച്ച ഏഷ്യാ 11 ഏതാണെന്ന് നോക്കാം.

Also Read: IPL 2022: അടുത്ത സീസണില്‍ ഇവര്‍ വീട്ടിലിരിക്കും! മെഗാ ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്തവര്‍

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഓപ്പണര്‍മാരിലൊരാള്‍. ഇന്ത്യ ടി20 ലോകകപ്പില്‍ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഓപ്പണര്‍ കൂടിയാണ് രോഹിത്. 111 ടി20യില്‍ നിന്ന് 32.18 ശരാശരിയില്‍ 2864 റണ്‍സാണ് രോഹിത് നേടിയത്. 138.96 സ്‌ട്രൈക്കറേറ്റും രോഹിത്തിന്റെ പേരിലുണ്ട്. നാല് തവണ സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ രോഹിത് അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിച്ചു. ഐപിഎല്ലിലും മികച്ച ബാറ്റിങ് റെക്കോഡ് രോഹിത്തിന്റെ പേരിലുണ്ട്.

Also Read: IPL 2021: 'ഈ സീസണിലുടെനീളം ഞങ്ങള്‍ക്കൊപ്പം ഭാഗ്യമുണ്ട്', ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്

3

മറ്റൊരു ഇന്ത്യന്‍ താരമായ കെ എല്‍ രാഹുലാണ് സഹ ഓപ്പണര്‍. 2018ന് ശേഷം ഐപിഎല്ലില്‍ കളിച്ച സീസണിലെല്ലാം 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിനായിട്ടുണ്ട്. പഞ്ചാബ് കിങ്‌സ് നായകനായ രാഹുലിന് ഇന്ത്യന്‍ ജഴ്‌സിയിലും മികച്ച റെക്കോഡ് അവകാശപ്പെടാം. 48 ടി20യില്‍ നിന്ന് 142.19 സ്‌ട്രൈക്കറേറ്റ് അദ്ദേഹത്തിനുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ക്ലാസിക് താരമാണ് രാഹുല്‍.

Also Read: T20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പം

വിരാട് കോലി (ക്യാപ്റ്റന്‍),ഷക്കീബ് അല്‍ ഹസന്‍,റിഷഭ് പന്ത്

വിരാട് കോലി (ക്യാപ്റ്റന്‍),ഷക്കീബ് അല്‍ ഹസന്‍,റിഷഭ് പന്ത്

ടീമിന്റെ നായകന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന കോലിക്ക് മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡാണുള്ളത്. രണ്ട് വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാനായിട്ടില്ലെങ്കിലും മികച്ച ശരാശരിയില്‍ തുടരാന്‍ കോലിക്ക് സാധിക്കുന്നുണ്ട്. 89 ടി20യില്‍ നിന്ന് 3159 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറി നേടിയെങ്കിലും അന്താരാഷ്ട്ര ടി20യില്‍ ഒരു സെഞ്ച്വറി പോലുമില്ല.

Also Read: T20 World Cup 2021: കോലി, രോഹിത്, ഷക്കീബ്, ചരിത്ര റെക്കോഡ് നേടാന്‍ അവസരം, എത്തിപ്പിടിക്കുമോ?

4

ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാണ് നാലാം നമ്പറില്‍. സ്പിന്‍ ബൗളിങ്ങുകൊണ്ടും ബാറ്റിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഷക്കീബ്. 2019ലെ ഏകദിന ലോകകപ്പിലും ഷക്കീബിന്റെ ബാറ്റിങ് മികവ് എല്ലാവരും കണ്ടതാണ്. 88 ടി20യില്‍ നിന്ന് 1763 റണ്‍സും 106 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് ഷക്കീബ്. യുഎഇയിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാല്‍ താരത്തില്‍ പ്രതീക്ഷകളേറെ.

Also Read: IPL 2021: 'മോര്‍ഗന്‍ മോശം, വിരാട് സൂപ്പര്‍', പ്ലേ ഓഫ് ക്യാപ്റ്റന്‍മാര്‍ക്ക് റേറ്റിങ് നല്‍കി ഗൗതം ഗംഭീര്‍

6

വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് സ്ഥാനം. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ റിഷഭ് ഒറ്റക്ക് മത്സരം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. മൈതാത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ റിഷഭിന് മികവുണ്ട്. 32 ടി20യില്‍ നിന്ന് 512 റണ്‍സാണ് റിഷഭ് നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ 147.78 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലാണ് താരം കളിക്കുന്നത്.

Also Read: IPL 2021: അഗ്നിപരീക്ഷക്കൊരുങ്ങി ആര്‍സിബിയും കെകെആറും, തോറ്റാല്‍ പുറത്ത്, കണക്കുകളറിയാം

 രവീന്ദ്ര ജഡേജ,വനിന്‍ഡു ഹസരങ്ക,റാഷിദ് ഖാന്‍

രവീന്ദ്ര ജഡേജ,വനിന്‍ഡു ഹസരങ്ക,റാഷിദ് ഖാന്‍

ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. സിഎസ്‌കെയ്‌ക്കൊപ്പം ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങാന്‍ ജഡേജക്ക് സാധിക്കുന്നുണ്ട്. ഫൈനല്‍ ഉറപ്പിച്ച സിഎസ്‌കെ നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ജഡേജക്കുള്ളത്. 50 ടി20യില്‍ നിന്ന് 39 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 7.1 എന്ന മികച്ച ഇക്കോണമിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ 124 വിക്കറ്റും നേടിയിട്ടുള്ള ജഡേജ ഇടം കൈ ബാറ്റിങ്ങുകൊണ്ടും നിര്‍ണ്ണായക റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരമാണ്.

Also Read: T20 World Cup 2021: 'എങ്ങനെ മറക്കും ഇവരെ', 2007ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച താരങ്ങള്‍ ഇപ്പോള്‍ എവിടെ?

8

ഏഴാം നമ്പറില്‍ ശ്രീലങ്കയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കയാണുള്ളത്. നിലവിലെ ഐസിസി ടി20 ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഹസരങ്ക. ഐപിഎല്ലില്‍ ആര്‍സിബി രണ്ടാം പാദത്തിലേക്ക് പരിഗണിച്ചെങ്കിലും വലിയ മികവ് കാട്ടാന്‍ താരത്തിനായില്ല. എന്നാല്‍ ശ്രീലങ്കന്‍ ടീമിനൊപ്പം ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യത കൂടതലുള്ള താരമാണ് ഹസരങ്ക.നിലവില്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണ് ശ്രീലങ്കയ്ക്കുള്ളത്.

Also Read: IPL 2021: 'ഇവര്‍ കൂടുതല്‍ മത്സരം അര്‍ഹിച്ചിരുന്നു', ലീഗ് ഘട്ടത്തില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരങ്ങള്‍

8

അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് എട്ടാം നമ്പറില്‍.വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച് ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് റാഷിദ് ഖാന്‍. വിക്കറ്റുകള്‍ വീഴ്ത്താന്‍ മാത്രമല്ല റണ്‍സ് വിട്ടുകൊടുക്കാനും താരം വലിയ മടികാട്ടാറുണ്ട്. 6.23 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരമായ റാഷിദ് ഖാന്‍ യുഎഇയിലെ സാഹചര്യത്തില്‍ അനുയോജ്യനായ സ്പിന്നര്‍കൂടിയാണ്.

Also Read: T20 World Cup 2021: 'ഇന്ത്യ ഇത്തവണ കപ്പടിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങളിതാ

ഷഹീന്‍ അഫ്രീദി,മുസ്തഫിസുര്‍ റഹ്മാന്‍,ജസ്പ്രീത് ബുംറ

ഷഹീന്‍ അഫ്രീദി,മുസ്തഫിസുര്‍ റഹ്മാന്‍,ജസ്പ്രീത് ബുംറ

പാകിസ്താന്‍ യുവ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ഒമ്പതാമന്‍. പിഎസ്എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഒരുപോലെ തിളങ്ങുന്ന ഷഹീന്‍ അഫ്രീദി 30 ടി20യില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ പാകിസ്താന്‍ വലിയ പ്രതീക്ഷ വെച്ചിരിക്കുന്ന താരമാണ് ഷഹീന്‍ അഫ്രീദി.

Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല

11

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ് 10ാമന്‍. പന്തിന്റെ വേഗതയില്‍ മികച്ച നിയന്ത്രണമുള്ള താരം ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളറാണ്. 7.48 ഇക്കോണമിയില്‍ 76 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു.

Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

12

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് 11മന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന ബുംറ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും മികച്ച റെക്കോഡുള്ള ബുംറ ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പിലും നിര്‍ണ്ണായകമാവും.

Story first published: Monday, October 11, 2021, 14:45 [IST]
Other articles published on Oct 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+