IPL 2021: 'ഇവര്‍ കൂടുതല്‍ മത്സരം അര്‍ഹിച്ചിരുന്നു', ലീഗ് ഘട്ടത്തില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സിബി,കെകെആര്‍ ടീമുകള്‍ പ്ലേ ഓഫില്‍ ഇടം പിടിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ്,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ലീഗ് ഘട്ടത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ചില യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടി.
പല പ്രതിഭകളെയും ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടവിധം ഉപയോഗിക്കാനായില്ല എന്ന് തന്നെ പറയാം. അവസാന സമയത്ത് അവസരം നല്‍കിയപ്പോള്‍ ഫ്രാഞ്ചൈസികളെപ്പോലും ഞെട്ടിക്കാന്‍ ചില താരങ്ങള്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ ലീഗ് ഘട്ടത്തില്‍ വേണ്ടവിധം അവസരം ലഭിക്കാതെ പോയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ക്രിസ് ലിന്‍ (മുംബൈ ഇന്ത്യന്‍സ്)
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പല ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോഴും ക്രിസ് ലിന്‍ എന്ന പ്രതിഭാശാലിയെ പരിഗണിക്കാന്‍ മുംബൈ തയ്യാറായില്ല. രണ്ട് കോടി രൂപക്ക് ടീമിലെത്തിച്ച താരത്തിന് ഒരു മത്സരത്തിലാണ് മുംബൈ അവസരം നല്‍കിയത്. 35 മത്സരത്തില്‍ 49 റണ്‍സാണ് നേടിയത്. യുഎഇയിലെ സാഹചര്യത്തില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെപ്പോലെയൊക്കെ പ്രകടനം നടത്താന്‍ മികവുള്ള താരമാണ് ലിന്‍. എന്നാല്‍ മുംബൈ അര്‍ഹിച്ച പരിഗണന നല്‍കിയില്ല. 1329 റണ്‍സാണ് വലം കൈയന്‍ ബാറ്റ്‌സ്മാനായ ക്രിസ് ലിന്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ളത്.
Also Read: IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

ഉമ്രാന്‍ മാലിക്ക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സമയത്ത് അവതരിപ്പിച്ച താരമാണ് ഉമ്രാന്‍ മാലിക്ക്. ടി നടരാജന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ഉമ്രാന്‍ മാലിക്കിനെ ഹൈദരാബാദ് പരിഗണിക്കുന്നത്. 21കാരനായ താരം തുടര്‍ച്ചയായി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് ആരാധകരെ ഞെട്ടിച്ചത്. ഹൈദരാബാദ് എന്തുകൊണ്ടും കൂടുതല്‍ അവസരങ്ങള്‍ ഉമ്രാന്‍ മാലിക്കിന് നല്‍കേണ്ടതായുണ്ടായിരുന്നു. നേരത്തെ കളിപ്പിച്ചിരുന്നില്ലെങ്കില്‍ ടീമിന്റെ വിധി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഉമ്രാന്‍ മാലിക്ക്.

ഷക്കീബ് അല്‍ ഹസന്‍ (കെകെആര്‍)
ഇത്തവണ അവസാന സമയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കെകെആര്‍ പ്ലേ ഓഫില്‍ പ്രവേശിച്ചത്. ആദ്യ പാദത്തില്‍ ടീം പ്രയാസപ്പെട്ടപ്പോള്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ ടീം വേണ്ടവിധം ഉപയോഗിക്കാതെ പോയ താരമാണ് ഷക്കീബ് അല്‍ ഹസന്‍. നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഷക്കീബിന് രണ്ട് മത്സരത്തില്‍ മാത്രമാണ് കെകെആര്‍ അവസരം നല്‍കിയത്. മികച്ച റെക്കോഡുകളുള്ള അദ്ദേഹം കൂടുതല്‍ മത്സരങ്ങള്‍ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു. പ്ലേ ഓഫില്‍ കെകെആര്‍ നിരയില്‍ ഷക്കീബിന് സ്ഥാനം ഉറപ്പാണ്.
Also Read: IPL2021: 'മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍ കരുത്തായി', ലാസ്റ്റ് ബോള്‍ സിക്‌സറെക്കുറിച്ച് കെ എസ് ഭരത്

തബ്രൈസ് ഷംസി (രാജസ്ഥാന്‍ റോയല്‍സ്)
നിലവിലെ ലോക ഒന്നാം നമ്പര്‍ ടി20 ബൗളറാണ് തബ്രൈസ് ഷംസി. ദക്ഷിണാഫ്രിക്കക്കാരനായ താരം നിരവധി ഫ്രാഞ്ചൈസി മത്സരങ്ങള്‍ കളിച്ച് ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. രണ്ടാം പാദത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ഷംസിയെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത്. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റും നേടാനായില്ല. ഇതോടെ തഴയപ്പെട്ട താരത്തിന് പിന്നീട് അവസരവും ലഭിച്ചില്ല. പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ കൂടുതല്‍ മത്സരങ്ങളിലേക്ക് ഷംസിയെ പരിഗണിക്കേണ്ടതായിരുന്നു.
Also Read: IPL 2021: 'രണ്ടും രണ്ട് തരത്തിലാണ്', ഐപിഎല്ലിലെ ഫോം ടി20 ലോകകപ്പില്‍ ബാധിക്കില്ലെന്ന് രോഹിത് ശര്‍മ

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആര്‍സിബി)
കേരളക്കാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ 37 പന്തില്‍ സെഞ്ച്വറി നേടിയാണ് അസ്ഹറുദ്ദീന്‍ കൈയടി നേടിയത്. എന്നാല്‍ വിരാട് കോലിയുടെ ആര്‍സിബി ഒരു അവസരം പോലും താരത്തിന് നല്‍കിയില്ല. 20 ലക്ഷം അടിസ്ഥാന വിലക്കാണ് അസ്ഹറുദ്ദീനെ ആര്‍സിബി ടീമിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications