വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

By Abin MP

ട്വന്റി-20 ക്രിക്കറ്റിന്റെ പൂര വേദിയാണ് ഐപിഎല്‍. ലോകക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിലെ യുവതാരങ്ങളും ഒരുമിച്ച് കൈകോര്‍ക്കുന്ന വേദി. വെടിക്കെട്ട് ബാറ്റിംഗും അസാധ്യ ബൗളിഗ് പ്രകടനങ്ങളും അമ്പരപ്പിക്കുന്ന ഫീല്‍ഡിംഗുമെല്ലാമായി ഓരോ മത്സരവും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത് എന്നും ഓര്‍ത്തിരിക്കാവുന്ന മത്സരങ്ങളാണ്. ആവേശവും നാടകീയതയുമൊക്കെ നിറഞ്ഞ മഹോത്സവം തന്നെയാണ് ഐപിഎല്‍.

IPL 2021: Top 5 controversial moments of the league stage | Oneindia Malayalam

അതേസമയം വിവാദങ്ങള്‍ക്കും യാതൊരു പഞ്ഞവും ഐപിഎല്ലിലില്ല. വാതുവെപ്പ് മുതല്‍ കളിക്കളത്തില്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നത് വരെ ഐപിഎല്ലിലുണ്ടായിട്ടുണ്ട്. ഈ സീസണിന്റെ ലീഗ് സ്റ്റേജ് അവസാനിച്ചിരിക്കുകയാണ്. ഇതിനിടെ ഒരുപാട് വിവാദങ്ങള്‍ ഐപിഎല്ലില്‍ അരങ്ങേറിക്കഴിഞ്ഞു. ഐപിഎല്‍ 2021 സീണസിലെ ലീഗ് ഘട്ടത്തിലെ പ്രധാനപ്പെട്ട ചില വിവാദ സംഭവങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിലെ അമ്പയറിംഗ്

പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിലെ അമ്പയറിംഗ്

എപ്പോഴും വിവാദങ്ങള്‍ക്ക് കാരണാമാകാറുള്ള ഒന്നാണ് അമ്പയറിംഗ്. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. രാജസ്ഥാനെതിരെ പഞ്ചാബ് കിംഗ്‌സിന് 12 പന്തില്‍ എട്ട് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഘട്ടത്തിലായിരുന്നു സംഭവം. നിക്കോളാണ് പൂരനും എയ്ഡന്‍ മര്‍ക്രമുമായിരുന്നു ബാറ്റിംഗ്. രാജസ്ഥാനായി പന്തെറിഞ്ഞ മുത്സഫിസൂര്‍ റഹ്‌മാന്‍ രണ്ട് നോ ബോളുകളെറിഞ്ഞിട്ടും രക്ഷപ്പെടുകയായിരുന്നു. അവസാന ഓവറില്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞ പന്ത് വൈഡ് ആയിരുന്നിട്ടും അമ്പയര്‍ ബൗളര്‍ക്ക് അനുകൂലമായ തീരുമാനമായിരുന്നു എടുത്തത്. മത്സര ശേഷ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.

ഡല്‍ഹി-ചെന്നൈ മത്സരത്തിലെ നോ ബോള്‍

ഡല്‍ഹി-ചെന്നൈ മത്സരത്തിലെ നോ ബോള്‍

ഈ സീസണിലെ ഏറ്റവും മുന്നിലുള്ള രണ്ട് ടീമുകളാണ് ചെന്നൈയും ഡല്‍ഹിയും. ഇരുവും ഒരുമിച്ചു വന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. ഡെയ്ന്‍ ബ്രാവോ എറിഞ്ഞ പന്ത് വല്ലാതെ വൈഡ് ആയി പിച്ചിന് പുറത്തായിരുന്നു പതിച്ചത്. സാധാരണ ഗതിയില്‍ ഇത് നോ ബോള്‍ ആകേണ്ടതായിരുന്നു. എന്നാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ച ശേഷം പൊടുന്നനെ തീരുമാനം മാറ്റി വൈഡ് വിളിക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍ അടക്കം രംഗത്ത് എത്തിയിരുന്നു.

നോട്ടൗട്ട് വിവാദം

അമ്പയര്‍മാര്‍ക്ക് തെറ്റു പറ്റുന്നത് സ്വാഭാവികമാണെന്ന് കരുതാം. പക്ഷെ ആ പിഴവ് വരാതിരിക്കാനുള്ള തേര്‍ഡ് അമ്പയര്‍ക്ക് തെറ്റ് പറ്റിയാലോ? സംഭവ നടക്കുന്നത് പഞ്ചാബും ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലായിരുന്നു. ദേവ്ദത്ത് പടിക്കലിന്റെ ഔട്ട് അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ റിവ്യു വിളിച്ചു. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് ഉണ്ടായിരുന്നിട്ടും തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം. തീരുമാനത്തിനെതിരെ കെഎല്‍ രാഹുല്‍ തന്റെ എതിര്‍പ്പ് ഫീല്‍ഡ് അമ്പയറെ അറിയിക്കുകയും ചെയ്തിരുന്നു.

അശ്വിന്‍ മോര്‍ഗന്‍ വാക്ക്‌പോര്

അശ്വിന്‍ മോര്‍ഗന്‍ വാക്ക്‌പോര്

വിവാദങ്ങള്‍ പലപ്പോഴും അശ്വിന് കൂട്ടാകാറുണ്ട്. ഇത്തവണ അശ്വിന്‍ കൊമ്പ് കോര്‍ത്തത് കൊല്‍ക്കത്തയുടെ നായകന്‍ ഇയാന്‍ മോര്‍ഗനോടായിരുന്നു. ഡല്‍ഹിയുടെ ബാറ്റിംഗിനിടെയായിരുന്നു തുടക്കം. കൊല്‍ക്കത്തയുടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് ഡല്‍ഹി താരം ഋഷഭ് പന്തിന്റെ കയ്യില്‍ കൊണ്ട് ഓവര്‍ ത്രോ ആവുകയായിരുന്നു. ഈ സമയം അശ്വിന്‍ സിംഗിളിന് ശ്രമിച്ചു. പിന്നീട് അടുത്ത ഓവറില്‍ അശ്വിന്‍ പുറത്തായതോടെ അശ്വിനും മോര്‍ഗനും തമ്മില്‍ കോര്‍ക്കുകയായിരുന്നു. പിന്നീട് അശ്വിന്റെ പന്തില്‍ തന്നെ മോര്‍ഗന്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ കളി കഴിഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് തിരക്കാത്തതാണെന്ന തരത്തില്‍ ചിലര്‍ വിമര്‍ശനവുമായി എത്തി. പിന്നീട് അശ്വിന്‍ തന്നെ വിശദീകരണവുമായി എത്തുകയായിരുന്നു.

ഡേവിഡ് വാര്‍ണറും ഹൈദരാബാദും

തുടര്‍ച്ചയായ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ച ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് ടീമില്‍ നിന്നും പുറത്താക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തങ്ങളുടെ ഏറ്റവും മികച്ച ബാറ്ററെ, ഫൈനല്‍ വരെ എത്തിച്ച നായകനെ ഹൈദരാബാദ് പുറത്തിരുത്തുകയായിരുന്നു. അവസാന മത്സരത്തില്‍ വില്യംസണും ഭുവനേശ്വര്‍ കുമാറും കളിക്കാതിരുന്നപ്പോഴും വാര്‍ണറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പോലും ഹൈദരാബാദ് കുട്ടാക്കിയില്ല. മനീഷ് പാണ്ഡയെ നായകനാക്കുകയായിരുന്നു ഹൈദരാബാദ് ചെയ്തത്. ടീം മാനേജ്‌മെന്റും വാര്‍ണറും പലപ്പോഴും അഭിപ്രായ ഭിന്നത പരസ്യമാക്കിയിരുന്നു. ഹൈദരാബാദിന് വേണ്ടി കളിക്കളത്തിലിറങ്ങിയ ഏറ്റവും മികച്ച താരമാണ് വാര്‍ണര്‍.

Story first published: Saturday, October 9, 2021, 14:19 [IST]
Other articles published on Oct 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X