For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാംഖഡെയില്‍ 101*, ചെപ്പോക്കില്‍ സഞ്ജുവെത്ര? സിഎസ്എകെ-എംഐ പോര് ആര്‍ക്ക്; എഐ പറയും

ചെന്നൈ: ഐപിഎല്ലില്‍ വീണ്ടുമൊരു ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് എല്‍ക്ലാസിക്കോ പോരാട്ടത്തിന് വേദിയൊരുങ്ങിയിരിക്കുകയാണ്. മുംബൈയിലെ വാംഖഡെയിലെ ആദ്യപാദത്തിന് ശേഷമാണ് അതിന്റെ റീപ്ലേയ്ക്ക് ചെന്നൈയിലെ ചെപ്പേക്ക് സ്റ്റേഡിയം വേദിയാവുക. നാളെ (ശനി) രാത്രി 7.30നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം.

പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസില്‍ നില്‍ക്കുന്നതിനാല്‍ ഇരുടീമുകളെയും സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമായിരിക്കും ഇത്. അതിനാല്‍ ഒരു ത്രില്ലര്‍ തന്നെ നമുക്കു പ്രതീക്ഷിക്കാം. സിഎസ്‌കെയേക്കാള്‍ മുംബൈക്കാണ് മല്‍സരം കൂടുതല്‍ നിര്‍ണായകം. ഇനിയൊരു തോല്‍വി അവര്‍ക്കു താങ്ങാന്‍ സാധിക്കില്ല. ശേഷിച്ച ആറു കളികളും ജയിച്ചാല്‍ മാത്രമേ എംഐയ്ക്കു നേരിയ പ്ലേഓഫ് സാധ്യതയുള്ളൂ.

IND vs AFG: രോഹിത് ഔട്ട്? പന്തുമില്ല!! ഗില്‍- ജയ്‌സ്വാള്‍ ഓപ്പണിങ്, 5ല്‍ സഞ്ജു; സാധ്യതാ 11IND vs AFG: രോഹിത് ഔട്ട്? പന്തുമില്ല!! ഗില്‍- ജയ്‌സ്വാള്‍ ഓപ്പണിങ്, 5ല്‍ സഞ്ജു; സാധ്യതാ 11

സിഎസ്‌കെയുടെ കാര്യമെടുത്താല്‍ അവര്‍ക്ക് ഇനി ആറു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഇവയെല്ലം ജയിച്ചാല്‍ 18 പോയിന്റോടെ ചെന്നൈയ്ക്കും പ്ലേഓഫിലെത്താം.

HARDIK RUTURAJ

ചെപ്പോക്കിലെ സിഎസ്‌കെ- എംഐ പോരാട്ടത്തില്‍ ആരു ജയിക്കും? നേരത്തേ വാംഖഡെയില്‍ അപരാജിത സെഞ്ച്വറിയോടെ ഹീറോയായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്‌കോര്‍ എത്രയാവും? ഇതേ കുറിച്ചെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ.

ആരു ജയിക്കും?

എക്‌സിന്റെ എഐ ടൂളായ ഗ്രോക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എല്‍ ക്ലാസിക്കോയില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുന്നത്.

ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടത്തില്‍ സിഎസ്‌കെ ജയിച്ചു കയറുമെന്നാണ് എഐ പ്രവചനം. ചെപ്പോക്കില്‍ മുംബൈയ്‌ക്കെതിരേ ചെന്നൈയുടെ ജയം 20-40 റണ്‍സിനോ, അല്ലെങ്കില്‍ 5-7 വിക്കറ്റുകള്‍ക്കോ ആയിരിക്കും.

സിഎസ്‌കെ ഈ മല്‍സരത്തില്‍ ഫേവറിറ്റുകളായി മാറിയതിന്റെ കാരണങ്ങളും ഇതില്‍ വിശദീകരിക്കുന്നു. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്ലോയും സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതുമാണ്.

ഇതു സിഎസ്‌കെയുടെ ബൗളിങ് ആക്രമണത്തില്‍ ഏറെ യോജിച്ചതുമാണ്. ഈ വേദിയില്‍ ടോട്ടല്‍ പ്രതിരോധിക്കുന്നതിലും ചേസ് ചെയ്ത് ജയിക്കുന്നതിലുമെല്ലാം വളരെ മികച്ച റെക്കോര്‍ഡും സിഎസ്‌കെയ്ക്കുണ്ട്.

IPL 2026: സിഎസ്‌കെയുടെ പോക്ക് ശരിയല്ല!! സഞ്ജുവിനെ ആശ്രയിച്ച് എത്ര കളി ജയിക്കും? തുറന്നടിച്ച് വീരുIPL 2026: സിഎസ്‌കെയുടെ പോക്ക് ശരിയല്ല!! സഞ്ജുവിനെ ആശ്രയിച്ച് എത്ര കളി ജയിക്കും? തുറന്നടിച്ച് വീരു

ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ശരിക്കും പതറുകയാണ് മുംബൈ ടീം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അവര്‍. എട്ടു മല്‍സരങ്ങളില്‍ ജയിക്കാനായത് വെറും രണ്ടെണ്ണം മാത്രം.

വാംഖഡെയിലെ ആദ്യ പാദത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടിയാണ് മുംബൈയെ സിഎസ്‌കെ 103 റണ്‍സിനു മുക്കിയത്. ഇതു തീര്‍ച്ചയായും അടുത്ത കളിയില്‍ സിഎസ്‌കെയ്ക്കു മാനസിക മുന്‍തൂക്കവും നല്‍കും.

സഞ്ജു മിന്നിക്കുമോ?

വാംഖഡിയെ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത് സഞ്ജു സാംസണിന്റെ ക്ലാസ് സെഞ്ച്വറിയായിരുന്നു.

രണ്ടു ടീമുകളിലെയും മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ ഒരുപോലെ വിഷമിച്ചപ്പോള്‍ അദ്ദേഹം പുറത്താവാതെ 101 ഫണ്‍സുമായി തലയെടുപ്പോടെ നിന്നു. വെറും 54 ബോളുകളിലാണിത്.

SANJU SAMSON

സിഎസ്‌കെ 103 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു. ഇനി ചെപ്പോക്കിലെ അടുത്ത മാച്ചിലും അദ്ദേഹം മോശമാക്കില്ലെന്നാണ് എഐ പ്രവചനം. 65 മുതല്‍ 85 റണ്‍സ് വരെ സഞ്ജു കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

IPL 2026: 5 ടീമുകളുടെ ഭാവി ജിടിയുടെ കൈയില്‍!! പ്ലേഓഫിലെത്താന്‍ ഇനി അവര്‍ കനിയണം, കാരണമിങ്ങനെIPL 2026: 5 ടീമുകളുടെ ഭാവി ജിടിയുടെ കൈയില്‍!! പ്ലേഓഫിലെത്താന്‍ ഇനി അവര്‍ കനിയണം, കാരണമിങ്ങനെ

വലിയൊരു സ്‌കോറിനായി തന്നെ അദ്ദേഹം വീണ്ടും ശ്രമിക്കും. നേരത്തേ ഇതേ ഗ്രൗണ്ടിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സഞ്ജു പുറത്താവാതെ 115 റണ്‍സ് അടിച്ചെടുത്തത്. നല്ലൊരു തുടക്കം കിട്ടിയാല്‍ അതൊരു വലിയ സ്‌കോറാക്കി മാറ്റാനായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍.

മാത്രമല്ല തന്റെ ബാറ്റിങിനെ സിഎസ്‌കെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്നും സഞ്ജുവിനു വ്യക്തമായി അറിയാം. അതിനാല്‍ അനാവശ്യ അബദ്ധങ്ങളൊന്നും അദ്ദേഹം കാണിച്ചേക്കില്ല.

Story first published: Friday, May 1, 2026, 7:01 [IST]
Other articles published on May 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+