Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: അന്നു ഫോട്ടോയില്‍ സഞ്ജുവിനെ വെട്ടി!! ഇനി ടീമിലും ഗില്‍ അതു ചെയ്യുമോ? സംഭവിക്കുകയിങ്ങനെ

അടുത്ത വര്‍ഷം ലോകകപ്പ് വരാനിരിക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരികെ വിളിക്കുമെന്ന റിപ്പോര്‍ട്ടുകളെ വളരെ ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ വരവേറ്റത്. കാരണം ഏകദിനത്തില്‍ അദ്ദേഹത്തിനു ഇനിയൊരു ഭാവി ഉണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കവെയാണ് ഈ അപ്രതീക്ഷിത ട്വിസ്റ്റ്.

ഈ ഐപിഎല്ലില്‍ റിഷഭ് പന്ത് ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതോടെയാണ് അദ്ദേഹത്തെ ഏകദിന ടീമില്‍ നിന്നൊഴിവാക്കി പകരം സഞ്ജുവിനെ കൊണ്ടുവരാനുള്ള ആലോചനകള്‍ നടക്കുന്നത്, ജൂണില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്താനുമായുള്ള മൂന്ന മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തന്നെ ഇതു സംഭവിച്ചേക്കുകയും ചെയ്യും.

SANJU SAMSON

ടി20യില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണ്‍, വിക്കറ്റ് കീപ്പര്‍ റോളുകള്‍ ഭദ്രമാക്കിയതിനു പിന്നാലെയാണ് ഏകദിനത്തിലും സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം സഞ്ജുവിനെ തേടിയെത്തുന്നത്.

എന്നാല്‍ ഒരു കാര്യത്തില്‍ ആരാധകര്‍ക്കു ആശങ്കയുണ്ട്. അത് ഏകദിന ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ കുറിച്ചാണ്. സഞ്ജുവിന്റെ മടങ്ങിവരവ് തടയാന്‍ അദ്ദേഹം ശ്രമിക്കുമോയെന്നതാണ് ഈ ആശങ്കയ്ക്കു പിന്നില്‍.

സഞ്ജു- ഗില്‍ ബന്ധം

ടീം ഇന്ത്യയിലെ നിലവിലെ താരങ്ങളില്‍ ഒരുപക്ഷെ സഞ്ജു സാംസണുമായി വലിയ സൗഹൃദം പുലര്‍ത്താത്ത ഏക വ്യക്തി ശുഭ്മന്‍ ഗില്‍ തന്നെയായിരിക്കും. ഇതിനു പിന്നിലെ കാരണം എന്തായിരിക്കുമെന്നത് ഇപ്പോഴും അവ്യക്തമാണ്. ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി മുതല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരെ എല്ലാവരും സഞ്ജുവുമായി വളരെ നല്ല സൗഹൃദമുള്ളവരാണ്.

അടുത്തിടെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സെഞ്ച്വറി കുറിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ബുംറ തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ അടുത്തേക്ക്് വന്ന് ഏറെ സന്തോഷത്തോടെ അഭിനന്ദിച്ചത് നമ്മളെല്ലാം കണ്ടതാണ്.

മലയാളി താരത്തിന്റെ നേട്ടത്തില്‍ അവരെല്ലാം എത്ര മാത്രം ആഹ്ലാദിക്കുന്നുവെന്നതും ഈ പ്രതികരണണങ്ങളില്‍ നിന്നും വ്യക്തവുമാണ്. ഇവര്‍ മാത്രമല്ല മുന്‍ നായകന്‍ രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അഭിഷേക് ശര്‍മ തുടങ്ങി നിലവില്‍ വിവിധ ഫോര്‍മാറ്റുകളില്‍ ടീമിന്റെ ഭാഗമായവര്‍ക്കെല്ലാം സഞ്ജുവുമായി വളരെ നല്ല ബന്ധമുണ്ട്.

പക്ഷെ അക്കൂട്ടത്തില്‍ വരാത്ത ഒരേ ഒരാള്‍ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലായിരിക്കും. കളിക്കളത്തിനകത്തോ, പുറത്തോ ഇവര്‍ തമ്മില്‍ സംസാരിക്കുന്നതോ, സൗഹൃദം പങ്കു വയ്ക്കുന്നതോയൊന്നും നമുക്കു കാണാന്‍ സാധിക്കില്ല. വളരെ അപൂര്‍വവമായി മാത്രമേ രണ്ടു പേരെയും ഒരേ ഫ്രെയിമില്‍ കാണാറുമുള്ളൂ. സഞ്ജുവിനെതിരായ ഗില്ലിന്റെ അവഗണനയില്‍ ആരാധകര്‍ക്കും വലിയ രോഷവുമുണ്ട്.

സഞ്ജുവിനോടു ഗില്ലിനുള്ള അസൂയയും ദേഷ്യവുമെല്ലാം കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് കിരീട വിജയത്തിനു ശേഷം മറനീക്കി പുറത്തു വരികയും ചെയ്തിരുന്നു, ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഗില്‍ ഗ്രൂപ്പു ഫോട്ടോ പങ്കുവച്ചപ്പോള്‍ അതില്‍ സഞ്ജു മാത്രം ഇല്ലായിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഫൈനലിലടക്കം കസഫി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയിട്ടും എന്തുകൊണ്ടാണ് ഗില്‍ ഈ തരത്തിലൊരു കടുത്ത അവഗണന കാണിച്ചതെന്നു ചോദ്യങ്ങളുമുയര്‍ന്നു.

സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. വിരാട് കോലിയടക്കം സഞ്ജു മാത്രമുള്ള ഫോട്ടോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചപ്പോഴായിരുന്നു ഗില്ലിന്റെ ഈ ചീപ്പ് പ്രവര്‍ത്തി.

യഥാര്‍ഥത്തില്‍ ഈ ലോകകപ്പില്‍ അദ്ദേഹം കളിക്കേണ്ടതായിരുന്നു. ലോകകപ്പിനു തൊട്ടുമുമ്പ് വരെ ടീമിന്റെ വൈസ് ക്യാപ്റ്റുനുമായിരുന്നു. പക്ഷെ ഓപ്പണറായി ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, സ്‌ട്രൈക്ക് റേറ്റും മോശമായിരുന്നു.

ഇതോടെ ലോകകപ്പ് ടീമില്‍ നിന്നും അവസാന നിമിഷം ഗില്‍ പുറത്താക്കപ്പെടുകയും ചെയ്തു. പകരം ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത് സഞ്ജുവിനായിരുന്നു. അദ്ദേഹം തനിക്കു ലഭിച്ച റോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയാക്കുകയും ചെയ്തു. ഇതിന്റെ അസൂയയും ദേഷ്യവുമെല്ലാം ഗില്ലിനുണ്ട്.

ഗില്‍ തടയുമോ?

നിലവില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായതിനാല്‍ തന്നെ സഞ്ജു സംസണിന്റെ മടങ്ങി വരവ് തടയാന്‍ ശുഭ്മന്‍ ഗില്ലിനു സാധിക്കുമോയെന്നതാണ് സുപ്രധാന ചോദ്യം. ഇല്ലെന്നു തന്നെയായിരിക്കും അതിനുള്ള ഉത്തരം. കാരണം ഗില്ലാണ് നായകനെങ്കിലും ഈ ടീമിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും ഗൗതം ഗംഭീറിന്റെ നിയന്ത്രണത്തിലാണ്. അദ്ദേഹം തീരുമാനിക്കുന്നതു പോലെ മാത്രമേ കാര്യങ്ങള്‍ നടക്കുകയുമുളളൂ.

GILL GAMBHIR

ടീമിനു മേല്‍ തന്റെ പൂര്‍ണ നിയന്ത്രണം കൊണ്ടു വരുന്നതിനായാണ് സീനിയര്‍ താരം രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റുന്നതില്‍ ഗംഭീര്‍ കരുക്കള്‍ നീക്കിയത്.

ഇപ്പോഴത്തെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ഗില്ലും ടി20 നായകന്‍ സൂര്യകുമാര്‍ യാദവും അദ്ദേഹത്തിന്റെ വരുതിയില്‍ നില്‍ക്കുന്നവരാണ്. ഗംഭീറിനു മുകളില്‍ ഒരു വോയ്‌സും ടീമിനകത്ത് ഇവര്‍ക്കില്ല.

ഈ കാരണത്താല്‍ തന്നെ തനിക്കു പ്രിയങ്കരനായ സഞ്ജുവിനെ ഏകദിനത്തിലേക്കു ഗംഭീര്‍ തിരികെ കൊണ്ടുവന്നാല്‍ ഗില്ലിന് യാതൊന്നും ചെയ്യാന്‍ കഴിയില്ല. തന്റെ ടീമില്‍ അദ്ദേഹത്തെയും കളിപ്പിക്കുകയെന്നതു മാത്രമായിരിക്കും ഗില്ലിനു ചെയ്യാന്‍ സാധിക്കുക.

Story first published: Friday, May 1, 2026, 8:17 [IST]
Other articles published on May 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+