Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പം

ഐപിഎല്ലിന്റെ ഈ സീസണിലെ കണ്ടെത്തലുകളിലൊരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്ക്. അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രം അവസരം ലഭിച്ച ജമ്മു കാശ്മീരില്‍ നിന്നുള്ള താരം തീപ്പൊരി ബൗളിങിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോളെറിഞ്ഞതും ഉമ്രാനായിരുന്നു.

153 കിമി വേഗയില്‍ പന്തെറിഞ്ഞ താരത്തിന്റെ പ്രകടനം ഇന്ത്യന്‍ സെലക്ടര്‍മാരെയും ആകര്‍ഷിച്ചിരിട്ടുണ്ട്. ഇതേ തുടര്‍ന്ന് വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ ഉമ്രാനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളിലാണ് പേസര്‍ക്കു എസ്ആര്‍എച്ചിനായി ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. രണ്ടു വിക്കറ്റുകളും വീഴ്ത്തി. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗതതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഉമ്രാനെ അപകടകാരിയാക്കുന്നത്.

 ഉമ്രാന്‍ ടീമിനൊപ്പമുണ്ടാവും

ഉമ്രാന്‍ ടീമിനൊപ്പമുണ്ടാവും

ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഉമ്രാന്‍ ലോകകപ്പിനുള്ള സംഘത്തോടൊപ്പം തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞിരിക്കുന്നത്. ഹൈദരാബാദ് ടീം നേരത്തേ തന്നേ ടൂര്‍ണമെന്റിന്റെ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. സീസണില്‍ അവരുടെ മല്‍സരങ്ങള്‍ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഉമ്രാന്‍ നാട്ടിലേക്കു മടങ്ങില്ല. ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാംപിനൊപ്പം താരം ചേരും.
നെറ്റ് ബൗളറായിട്ടാണ് ഉമ്രാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം തുടരുക. ഐപിഎല്ലില്‍ അവന്‍ നന്നായി പെര്‍ഫോം ചെയ്തു. നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉമ്രാനെ നേരിടുന്നത് ഗുണം ചെയ്യുമെന്നു ഞങ്ങള്‍ കരുതുന്നു. മാത്രമല്ല വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെയുള്ള മികവുറ്റ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നത് ബൗളറെന്ന നിലയില്‍ അവനും നേട്ടമാവുമെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

 ഉമ്രാന്റെ പ്രകടനം

ഉമ്രാന്റെ പ്രകടനം

കഴിഞ്ഞ ബുധനാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലായിരുന്നു ഉമ്രാന്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ആര്‍സിബി ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലെ നാലാമത്തെ ബോളായിരുന്നു ഇത്. 153 കിമി വേഗതയുണ്ടായിരുന്ന ബോള്‍ നേരിട്ടത് ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലായിരുന്നു. ഉമ്രാന്റെ ഐപിഎല്‍ കരിയറിലെ രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത്.
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ പേസര്‍ മറ്റൊരു റെക്കോര്‍ഡുമിട്ടിരുന്നു. ഈ സീസണിലെ വേഗമേറിയ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളറെന്ന നേട്ടമായിരുന്നു ഉമ്രാന്‍ ആദ്യ മല്‍സരത്തില്‍ കുറിച്ചത്. രണ്ടാമത്തെ കളിയില്‍ ഇതു മെച്ചപ്പെടുത്തിയ താരം സീസണിലെ വേഗമേറിയ ബൗളറായ മാറുകയും ചെയ്യുകയായിരുന്നു.

 തുടക്കം മുതല്‍ അതിവേഗ ബൗളിങ്

തുടക്കം മുതല്‍ അതിവേഗ ബൗളിങ്

ക്രിക്കറ്റിലേക്കു വന്നതു മുതല്‍ അതിവേഗത്തില്‍ ബൗള്‍ ചെയ്യുകയെന്നത് താന്‍ ശീലമാക്കിയിരുന്നതായി ഉമ്രാന്‍ പറയുന്നു. കോസ്‌കോ ബോള്‍ ഉപയോഗിച്ച് ആദ്യമായി ബൗള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴും വേഗത്തില്‍ പന്തെറിയാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. ഒരോവര്‍ മാത്രമുള്ള മല്‍സരങ്ങള്‍ ഞങ്ങള്‍ കളിക്കുമായിരുന്നു. അന്നും അതിവേഗത്തില്‍ ഞാന്‍ യോര്‍ക്കറുകള്‍ എറിയുമായിരുന്നു. 2018ല്‍ അണ്ടര്‍ 19 ടീമിന്റെ ട്രയല്‍സിനിടെയാണ് എന്നെ സെലക്ടര്‍മാര്‍ ശ്രദ്ധിക്കുന്നത്. അന്നു ജോഗര്‍ ഷൂസായിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത്, സുഹൃത്തായിരുന്നു എനിക്കു സ്‌പൈക്ക് ഷൂസ് നല്‍കിയത്. പിന്നീടാണ് ഞാന്‍ അണ്ടര്‍ 19 ടീമിലേക്കു വരുന്നത്. തുടര്‍ന്ന് അണ്ടര്‍ 23 ക്രിക്കറ്റില്‍ കളിക്കുകയും ചെയ്തതായും ഉമ്രാന്‍ മാലിക്ക് ടീമംഗവും ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുമായ ഭുവനേശ്വര്‍ കുമാറിനോടു പറഞ്ഞിരുന്നു.

 എസ്ആര്‍എച്ചിനു നന്ദി

എസ്ആര്‍എച്ചിനു നന്ദി

2018ല്‍ ഞാന്‍ സ്ഥിരമായി പരിശീലനം നടത്തറുണ്ടായിരുന്നു. അണ്ടര്‍ 23ക്കു ശേഷം വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നിവയില്‍ ഞാന്‍ കളിച്ചിരുന്നു. ഐപിഎല്ലില്‍ എനിക്കു ഇത്തവണ അവസരം നല്‍കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയെ നന്ദി അറിയിക്കുകയാണ്. എവിടെയാണ് മെച്ചപ്പെടുത്തേണ്ടെന്നു ഇര്‍ഫാന്‍ പഠാന്‍ എന്റെയടുത്ത് വന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈദരാബാദ് ടീമിന്റെ നെറ്റ്‌സില്‍ ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ എനിക്കു ആദ്യം ഭയമായിരുന്നു. നല്ല ബോളുകളെറിയാന്‍ കഴിയണമെന്ന് ദൈവത്തോടു പ്രാര്‍ഥിച്ചാണ് ഞാന്‍ തുടങ്ങിയത്. ഞാന്‍ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരുന്നു, ഇതു ഏറെ സഹായിച്ചതായും ഉമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 10, 2021, 14:56 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+