ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ലീഗ് ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പ്ലേ ഓഫ് പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സിബി,കെകെആര്‍ ടീമുകള്‍ പ്ലേ ഓഫില്‍ കടന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ്,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യം പാദം ഇന്ത്യയിലും രണ്ടാം പാദം യുഎഇയിലും നടന്ന ഇത്തവണത്തെ ഐപിഎല്ലില്‍ ആര് കിരീടത്തിലേക്കെത്തുമെന്നത് കാത്തിരുന്ന് കാണാം.