T20 World Cup 2021: 'ഇന്ത്യ ഇത്തവണ കപ്പടിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങളിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് കൊടിയിറങ്ങുന്നതോടെ ടി20 ലോകകപ്പ് ആവേശത്തിന് യുഎഇയില്‍ കൊടിയേറുകയാണ്. ഈ മാസം 17നാണ് ആരാധകര്‍ കാത്തിരുന്ന ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഏറെ നാളുകളായി നീണ്ടുപോയിരുന്ന ലോകകപ്പ് ഇന്ത്യയിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായി തുടര്‍ന്നതോടെ യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു.

നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും മുന്‍തൂക്കമില്ല. അതിനാല്‍ത്തന്നെ സൂപ്പര്‍ പോരാട്ടങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കുന്നു. ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഫേവറേറ്റുകളാണ്. ഇതില്‍ ആര് കപ്പടിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യന്‍ ടീം കിരീട സാധ്യതയില്‍ മുന്‍പന്തിയിലാണ്. താരങ്ങളെല്ലാം ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് പറയാന്‍ മറ്റ് ചില കാരങ്ങള്‍ക്കൂടിയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ധോണിയുടെ സാന്നിധ്യം
എംഎസ് ധോണിയെന്ന ഇതിഹാസ നായകന്‍ ഉപദേഷ്ടാവായി ഇന്ത്യക്കൊപ്പമുള്ളത് ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഉപദേഷ്ടാവായി ഒപ്പമുള്ളത് നായകന്‍ വിരാട് കോലിക്കും ആത്മവിശ്വാസം നല്‍കും. യുവതാരങ്ങളില്‍ ആത്മവിശ്വാസം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനും ധോണിക്ക് സാധിക്കും. ആരും ചിന്തിക്കാത്ത പാതയിലൂടെ ചിന്തിക്കുന്ന ധോണിയുടെ മികവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പ്.
Also Read: IPL2021: 'മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍ കരുത്തായി', ലാസ്റ്റ് ബോള്‍ സിക്‌സറെക്കുറിച്ച് കെ എസ് ഭരത്

ടോപ് ത്രീ അതിശക്തര്‍
മറ്റേത് ടീമിനെക്കാളും ശക്തമായ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇത് ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിന് പിന്നാലെ മൂന്നാം നമ്പറില്‍ വിരാട് കോലിയെത്തും. ഇവര്‍ക്ക് തിളങ്ങാനായാല്‍ പിന്നാലെയെത്തുന്നവര്‍ എതിര്‍ ടീമിന്റെ ബൗളര്‍മാരുടെ അന്തകരാവാന്‍ കെല്‍പ്പുള്ളവരാണ്. ലോകോത്തര താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ടോപ് ത്രീയിലാണ് ഇന്ത്യയുടെ പ്രതീക്ഷകളിലേറെയും. ഇവരുടെ സാന്നിധ്യം ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.
Also Read: IPL 2021: 'രണ്ടും രണ്ട് തരത്തിലാണ്', ഐപിഎല്ലിലെ ഫോം ടി20 ലോകകപ്പില്‍ ബാധിക്കില്ലെന്ന് രോഹിത് ശര്‍മ

സൂര്യകുമാര്‍,ഇഷാന്‍ എന്നീ യുവതാരങ്ങള്‍
യുഎഇയില്‍ മികച്ച റെക്കോഡുള്ള രണ്ട് യുവതാരങ്ങളാണ് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും. രണ്ട് പേരും മുംബൈ ഇന്ത്യന്‍സിനൊപ്പം തല്ലിത്തകര്‍ക്കുന്നവരാണ്. മധ്യനിരയില്‍ ബാറ്റിങ് വെടിക്കെട്ട് നടത്താന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ട്.ഭയമില്ലാതെ ബാറ്റ് ചെയ്യുന്നു എന്നതാണ് രണ്ട് പേരുടെയും സവിശേഷത. ഇവര്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യക്ക് വലിയ സ്‌കോര്‍ തന്നെ നേടാനാവും. സമീപകാലത്തെ പ്രകടനങ്ങളും മോശമല്ല. ഇരുവരുടെയും സാന്നിധ്യം ടീമിന്റെ ടോപ് ഓഡറിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനുള്ള അവസരവുമൊരുക്കുന്നു.
Also Read: IPL 2021: സഞ്ജു തന്നെ ബെസ്റ്റ്, സീസണില്‍ റോയല്‍സിന്റെ കേമന്‍മാരെ അറിയാം

വ്യത്യസ്തരായ സ്പിന്നര്‍മാര്‍
യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അഞ്ച് സ്പിന്നര്‍മാരെയാണ് ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇവരെല്ലാം ഒന്നിനൊന്ന് വ്യത്യസ്തരായ താരങ്ങളാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇടം കൈ സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ ഗൂഗ്ലിയിലും ക്യാരം ബോളിലും വരുണ്‍ ചക്രവര്‍ത്തി മികവ് കാട്ടുന്നു. രാഹുല്‍ ചഹാറും മികച്ച രീതിയില്‍ ഗൂഗ്ലിയെറിയുന്ന താരമാണ്. ആര്‍ അശ്വിന്റെ അനുഭവസമ്പത്തും ഇന്ത്യക്ക് ലോകകപ്പില്‍ മുതല്‍ക്കൂട്ടാവും.
Also Read: IPL 2021: രോഹിത് ഒരു സീസണില്‍പ്പോലും 600 റണ്‍സ് നേടാത്തതെന്തെന്ന് മനസിലാവുന്നില്ല- ഗൗതം ഗംഭീര്‍

ഡെത്ത് ഓവറിലെ കരുത്ത്
നിലവിലെ ഏറ്റവും മികച്ച രണ്ട് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളാണ് ഇന്ത്യക്കൊപ്പമുള്ളത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ഒന്നിനൊന്ന് മെച്ചം. രണ്ട് പേര്‍ക്കും യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുമുണ്ട്. തുടര്‍ച്ചയായി യോര്‍ക്കറുകളെറിഞ്ഞ് റണ്ണൊഴുക്ക് തടയാന്‍ ഇവര്‍ക്ക് മിടുക്കുണ്ട്. മുഹമ്മദ് ഷമിയും ഈ സീസണിലെ ഐപിഎല്ലില്‍ മികവ് കാട്ടിയിരുന്നു. അതിനാല്‍ ഡെത്ത് ഓവറില്‍ ഇന്ത്യക്ക് ആശങ്കകളില്ല. ഈ മികവ് ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications