Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ഈ സീസണിലുടെനീളം ഞങ്ങള്‍ക്കൊപ്പം ഭാഗ്യമുണ്ട്', ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഒന്നാം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും രണ്ടാം സ്ഥാനക്കാരായ സിഎസ്‌കെയും ഏറ്റുമുട്ടും. എംഎസ് ധോണി-റിഷഭ് പന്ത് എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്ന മത്സരത്തില്‍ ആര് ജയിക്കുമെന്നത് കണ്ടറിയണം. ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കടക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടി ലഭിക്കും. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമിനെ തോല്‍പ്പിച്ചാല്‍ ഫൈനലില്‍ കടക്കാനാവും.

1

ജയത്തോടെ ഫൈനല്‍ ഉറപ്പിക്കാനും ഇരു ടീമും ശ്രമിക്കുക. ധോണിയെന്ന നായകന്റെ തന്ത്രങ്ങള്‍തന്നെയാണ് ഡല്‍ഹിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അവസാന മത്സരത്തില്‍ ഡല്‍ഹി ആര്‍സിബിയോട് തോറ്റപ്പോള്‍ അവസാന മൂന്ന് മത്സരവും തോറ്റ ക്ഷീണത്തിലാണ് ധോണിപ്പടയുടെ വരവ്. അതിനാല്‍ സമ്മര്‍ദ്ദം സിഎസ്‌കെയ്ക്ക് കൂടുതലാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഈ സീസണിലുടെനീളം ഭാഗ്യം ഡല്‍ഹിക്കൊപ്പമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്.

Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല

2

'ഈ സീസണില്‍ ഞങ്ങള്‍ക്കൊപ്പം ഭാഗ്യമുണ്ടെന്നാണ് കരുതുന്നത്. ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാനായി. മികച്ച ടീം ഇത്തവണ ഞങ്ങള്‍ക്കൊപ്പമുണ്ട്. ശ്രേയസിന്റെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ആന്‍ റിച്ച് നോക്കിയേ രണ്ടാം പാദത്തില്‍ തിരിച്ചെത്തിയതും കരുത്തായി. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്നതല്ല മികച്ച ടീമിന്റെ ലക്ഷണം. ടീമിന് ആവിശ്യമുള്ള സമയത്തെല്ലാം ഓരോ താരങ്ങള്‍ ഉയര്‍ന്നുവന്നു.

Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

3

ഹെറ്റ്‌മെയര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ക്യാപ്റ്റന്‍ 400 റണ്‍സിനോടടുത്തും ധവാന്‍ 500 റണ്‍സും പൃത്ഥ്വി 400 റണ്‍സിനോടടുത്തും നേടിയിട്ടുണ്ട്. എന്നാല്‍ അവാര്‍ഡുകളിലേക്ക് നോക്കുമ്പോള്‍ ഡല്‍ഹി താരങ്ങള്‍ കുറവാണ്. അതിന് കാരണം ഞങ്ങളുടെ ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമല്ല കളിക്കുന്നത്. ടീമിലെ 11 പേരും ഒത്തൊരുമയോടെയാണ് കളിക്കുന്നത്. ഇത് മികച്ച കാര്യമാണ്'-പോണ്ടിങ് പറഞ്ഞു.

Also Read: IPL 2021: 'ഒരു പന്ത് പോലും അവന്‍ എറിഞ്ഞിട്ടില്ല', ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് രോഹിത് ശര്‍മ

4

ശിഖര്‍ ധവാനും പൃഥ്വി ഷായും നല്‍കുന്ന തുടക്കം ഡല്‍ഹിക്ക് പ്രധാനപ്പെട്ടതാണ്. ശ്രേയസ് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ റിഷഭ് പന്ത് കൂടുതല്‍ ആക്രമിക്കേണ്ടതായുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരേ സ്റ്റോയിനിസിനെ ഡല്‍ഹി കളിപ്പിച്ചേക്കും. മധ്യനിരയില്‍ ഹെറ്റ്‌മെയറെ അമിതമായി ടീമിന് ആശ്രയിക്കേണ്ടി വരുന്നു. അക്ഷര്‍ പട്ടേലിനും ആര്‍ അശ്വിനും അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല.

Also Read: IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

5

ബൗളിങ്ങാണ് ഡല്‍ഹിയുടെ ശക്തി. എത്ര കുറഞ്ഞ ടോട്ടലില്‍ ഒതുങ്ങിയാലും ബൗളിങ്ങില്‍ കളി തിരിച്ചുപിടിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. പ്രധാനമായും കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ആവേഷ് ഖാന്‍ എന്നിവരുടെ പേസ് മികവ്. അശ്വിനും അക്ഷര്‍ പട്ടേലും സ്പിന്നുകൊണ്ടും മികവ് കാട്ടുന്നു. സ്റ്റോയിനിസ് വന്നാല്‍ ബൗളിങ്ങിലും അത് കരുത്ത് പകരും. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ സിഎസ്‌കെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഡല്‍ഹിക്ക് കരുത്തുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

6

Also Read: IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്‌

അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോല്‍ക്കേണ്ടി വന്നത് ഡല്‍ഹിയെ ബാധിക്കില്ലെന്നും പോണ്ടിങ് പറഞ്ഞു. 'ടീമിന്റെ ലീഗ് ഘട്ടത്തിലെ പ്രകടനത്തില്‍ വളരെ സന്തോഷവാനാണ്. 14 മത്സരത്തിലും മികച്ച ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ക്കായി. തിരിഞ്ഞുനോക്കുമ്പോള്‍ നാല് മത്സരങ്ങളാണ് പരാജയപ്പെട്ടത്. അവസാന മത്സരത്തിലെ തോല്‍വി ഒരു പ്രശ്‌നമായി കരുതുന്നില്ല. അത് ഞങ്ങള്‍ക്ക് സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ മുന്നൊരുക്കം നടത്താനുള്ള അവസരമാണ് നല്‍കുന്നത്. ഇതുവരെ ടീമിന്റെ പ്രകടനം വളരെ മികച്ചത് തന്നെയാണ്'-പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 10, 2021, 14:07 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+