For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: കോലി, രോഹിത്, ഷക്കീബ്, ചരിത്ര റെക്കോഡ് നേടാന്‍ അവസരം, എത്തിപ്പിടിക്കുമോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം ആരാധകരിലേക്കെത്തുകയാണ്. ഐപിഎല്ലിന് വേദിയായി യുഎഇ തന്നെയാണ് ടി20 ലോകകപ്പിനും വേദിയാവുന്നത്. നൂട്രല്‍ വേദിയായതിനാല്‍ കിരീടപ്പോരാട്ടം ഇത്തവണ കടുക്കും. ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഇത്തവണ കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ള താരങ്ങളാണ്.

1

ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യത്തെത്തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. എങ്കിലും നടത്തിപ്പവകാശം ബിസിസി ഐക്കാണ്. നിരവധി റെക്കോഡുകള്‍ ഇത്തവണത്തെ ലോകകപ്പില്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെയും കാത്തിരിക്കുന്നത് ചരിത്ര റെക്കോഡുകളാണ്. നിലവിലെ ഇവരുടെ ഫോം മികച്ചതല്ല. എങ്കിലും ഈ റെക്കോഡുകള്‍ ഇവര്‍ എത്തിപ്പിടാന്‍ സാധ്യതയുണ്ട്. ഇവരെ കാത്തിരിക്കുന്ന മൂന്ന് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല

ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരനാവാന്‍ കോലി

ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരനാവാന്‍ കോലി

മൂന്ന് ഫോര്‍മാറ്റിലും ചരിത്ര റെക്കോഡുകളുള്ള ബാറ്റ്‌സ്മാനാണ് വിരാട് കോലി. എന്നാല്‍ രണ്ടര വര്‍ഷത്തോളമായി മികച്ച ഫോമിലേക്കെത്താനാവാത്ത കോലിയുടെ ഐപിഎല്ലിലെ പ്രകടനവും അത്ര മികച്ചതല്ല. എന്നാല്‍ ടി20 ലോകകപ്പില്‍ കോലിക്ക് തിളങ്ങാനാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്. ഇതിനായി 240 റണ്‍സാണ് ഇന്ത്യന്‍ നായകന് വേണ്ടത്. 32കാരനായ കോലി 16 മത്സരത്തില്‍ നിന്ന് 777 റണ്‍സാണ് ഇതുവരെ ടി20 ലോകകപ്പില്‍ നേടിയിട്ടുള്ളത്. 133.04 എന്ന മികച്ച സ്‌ട്രൈക്കറേറ്റും 86.33 എന്ന ശക്തമായ ശരാശരിയും കോലിയുടെ പേരിലുണ്ട്.

Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

3

മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. 39.07 ശരാശരിയില്‍ 1016 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 134.74 ആണ് ജയവര്‍ധനയും സ്‌ട്രൈക്കറേറ്റ്.1000 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള ഏക താരവും ജയവര്‍ധനയാണ്. അതിനാല്‍ കോലിക്ക് ഇത്തവണ തിളങ്ങാനായാല്‍ ജയവര്‍ധനയെ മറികടക്കാനുള്ള അവസരമുണ്ട്. കോലി ആദ്യമായാണ് ടി20 ലോകകപ്പ് നായകനാവുന്നത്. ഈ ലോകകപ്പോടെ അദ്ദേഹം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയും.

Also Read: IPL 2021: 'ഒരു പന്ത് പോലും അവന്‍ എറിഞ്ഞിട്ടില്ല', ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് രോഹിത് ശര്‍മ

സിക്‌സറില്‍ റെക്കോഡിടാന്‍ കോലി

സിക്‌സറില്‍ റെക്കോഡിടാന്‍ കോലി

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷകളിലൊന്ന് രോഹിത്താണ്. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 28 മത്സരത്തില്‍ നിന്ന് 24 സിക്‌സും 59 ഫോറുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 10 സിക്‌സുകള്‍ക്കൂടി നേടിയാല്‍ ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്തെത്താന്‍ രോഹിത്തിനാവും.മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 31 മത്സരത്തില്‍ നിന്ന് 33 സിക്‌സുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 60 സിക്‌സുമായി ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ ഏറ്റവും മുന്നില്‍.

Also Read: IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാന്‍ ഷക്കീബ്

വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാന്‍ ഷക്കീബ്

ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ഹസന്‍. 10 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്തെത്താന്‍ അദ്ദേഹത്തിനാവും. 25 മത്സരത്തില്‍ നിന്ന് 6.64 ഇക്കോണമിയില്‍ 30 വിക്കറ്റാണ് ഷക്കീബിന്റെ പേരിലുള്ളത്. 34 മത്സരത്തില്‍ നിന്ന് 39 വിക്കറ്റുള്ള മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടി20യില്‍ കൂടുതല്‍ വിക്കറ്റുള്ള താരമാവാനും അദ്ദേഹത്തിനാവും. 106 വിക്കറ്റാണ് നിലവില്‍ ഷക്കീബിനുള്ളത്. 107 വിക്കറ്റുള്ള മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

Story first published: Sunday, October 10, 2021, 13:52 [IST]
Other articles published on Oct 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+