
ഇപ്പോഴിതാ ഐപിഎല്ലില്‍ പ്ലേ ഓഫില്‍ കടന്ന ടീമുകളുടെ നായകന്മാര്‍ക്ക് റേറ്റിങ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച നായകനുമായ ഗൗതം ഗംഭീര്‍. നിലവിലെ കെകെആര്‍ നായകനായ ഓയിന്‍ മോര്‍ഗനെ മോശം നായകനെന്ന് വിശേഷിപ്പ ഗംഭീര്‍ കോലി മികച്ച നായകനാണെന്നും അഭിപ്രായപ്പെട്ടു.
Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

'ഓയിന്‍ മോര്‍ഗന്‍ കെകെആറിന്റെ ക്യാപ്റ്റനാണെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. ഫീല്‍ഡില്‍ ഇറങ്ങിയതുകൊണ്ട് മാത്രം ക്യാപ്റ്റനാവില്ല. വീഡിയോ അനലിസ്റ്റനെ നോക്കി കാര്യങ്ങള്‍ നടപ്പിലാക്കുന്ന രീതിയാണ് മോര്‍ഗന്റേത്. വിരാട് മികച്ച നായകനാണ്. സത്യസന്ധമായി പറഞ്ഞാല്‍ വിരാടിന്റെ ക്യാപ്റ്റന്‍സി ഞാന്‍ വളരെയധികം ആസ്വദിക്കുന്ന ഒന്നല്ല. എന്നാല്‍ ഈ സമയങ്ങളില്‍ അവന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്. ഒരു പക്ഷെ നായകനായുള്ള അവസാന സീസണ്‍ ആയതുകൊണ്ട് അവന്‍ നന്നായി ആസ്വദിക്കുന്നതുകൊണ്ടാവാം. ശാന്തതയോടെയാണ് അവന്‍ നയിക്കുന്നത്. ഇത്തവണ മികച്ച ബൗളര്‍മാരെയും അവന് ലഭിച്ചു'-ഗംഭീര്‍ പറഞ്ഞു.

ഈ സീസണിന് ശേഷം വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ ഇത്തവണയെങ്കിലും ടീമിനെ കിരീടത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോലി. മികച്ച ബാറ്റിങ് നിരയാണ് ആര്‍സിബിയുടെ ശക്തി. പ്രധാനമായും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഫോം. വിരാട് കോലിക്കും എബി ഡിവില്ലിയേഴ്‌സിനും ദേവ്ദത്ത് പടിക്കലിനും പ്രതീക്ഷക്കൊത്ത ഫോമിലേക്കുയരാനായിട്ടില്ല. ഇവരും കൂടി ഫോമിലേക്കെത്തിയാല്‍ ഇത്തവണ ആര്‍സിബി കിരീടം ഉയര്‍ത്താന്‍ സാധ്യതയേറെ. ഹര്‍ഷല്‍ പട്ടേല്‍,മുഹമ്മദ് സിറാജ്,യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ ബൗളിങ് മികവും ആര്‍സിബിക്ക് കരുത്ത് പകരുന്നു.
Also Read: IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

നിലവിലെ നായകന്മാരില്‍ ഏറ്റവും മികച്ചവന്‍ ധോണി തന്നെയാണെന്നും ഗംഭീര്‍ പറഞ്ഞു. 'നായകനെന്ന നിലയില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള മികവ് പരിശോധിച്ചാല്‍ എംഎസ് ധോണി തന്നെയാണ് ഏറ്റവും കേമന്‍. റിഷഭിനെ സംബന്ധിച്ചുള്ള നേട്ടം അനുഭവസമ്പന്നരായ പ്ലേയിങ് 11നാണ്. അശ്വിന്‍,സ്മിത്ത് തുടങ്ങിയ പല സീനിയര്‍ താരങ്ങളും ഡല്‍ഹിക്കൊപ്പമുണ്ട്. അശ്വിന്‍ രണ്ട് സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ എംഎസ് ധോണിയാണ് ഏറ്റവും മികച്ച നായകന്‍'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ഇത്തവണ രണ്ടാം സ്ഥാനക്കാരായാണ് സിഎസ്‌കെ പ്ലേ ഓഫിലെത്തിയത്. പൊതുവേ ധോണിയെ വിമര്‍ശിക്കുന്ന സ്വഭാവക്കാരനാണ് ഗംഭീര്‍. എന്നാല്‍ ഇത്തവണ ധോണിയെ പ്രശംസിക്കുകയാണ് ഗംഭീര്‍ ചെയ്തത്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്ന ധോണി മൂന്ന് തവണ ടീമിനെ ഐപിഎല്‍ കിരീടം ചൂടിച്ചു. ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്താനാണ് സാധ്യത.
Also Read: IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്

Also Read: IPL 2021: 'തലയുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ മടക്കം', ഹൈദരാബാദിനെതിരേ കുറിച്ച റെക്കോഡുകളിതാ
ഡല്‍ഹിക്ക് തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലില്‍ കടക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ പാദത്തില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ച റിഷഭ് പന്ത് രണ്ടാം പാദത്തിലും നായകനെന്ന നിലയില്‍ കൈയടി നേടി. ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും മികച്ച തീരുമാനങ്ങളെടുക്കാന്‍ യുവതാരത്തിനായി. ശക്തമായ ടീം കരുത്തുള്ളതും റിഷഭിന് നായകനെന്ന നിലയില്‍ കൂടുതല്‍ തിളങ്ങാനുള്ള അവസരമൊരുക്കി.


Click it and Unblock the Notifications











