IPL 2021: അഗ്നിപരീക്ഷക്കൊരുങ്ങി ആര്‍സിബിയും കെകെആറും, തോറ്റാല്‍ പുറത്ത്, കണക്കുകളറിയാം
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടം നാളെ (11-10-2021). മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്ന ആര്‍സിബിയും നാലാം സ്ഥാനക്കാരായി എത്തിയ കെകെആറും തമ്മിലാണ് പോരാട്ടം. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താകും. ജയിക്കുന്ന ടീം ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമിനോട് രണ്ടാം ക്വാളിഫയറില്‍ കളിക്കും. ഇന്ന് നടക്കുന്ന സിഎസ്‌കെ-ഡല്‍ഹി ക്വാളിഫയര്‍ പോരാട്ടത്തില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കളിക്കും.

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കെകെആര്‍ ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി ഇറങ്ങുന്നത്. വിരാട് കോലി ക്യാപ്റ്റനായുള്ള അവസാന സീസണാണിതെന്നതിനാല്‍ എന്ത് വിലകൊടുത്തും കപ്പ് നേടാനുറച്ചാവും ആര്‍സിബി ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.
Also Read:IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

നേര്‍ക്കുനേര്‍ കണക്കുകള്‍
ഇരു ടീമും തമ്മില്‍ 28 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 15 മത്സരങ്ങളില്‍ ജയം നേടി കെകെആര്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ 13 തവണ ആര്‍സിബിയും ജയിച്ചിട്ടുണ്ട്. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വീതം ഇരു ടീമും ജയിച്ചു. 2020ല്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും കെകെആറിനെ തോല്‍പ്പിക്കാന്‍ ആര്‍സിബിക്കായിരുന്നു. ഷാര്‍ജയില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മികവ് കാട്ടാനാവും. അതിനാല്‍ കെകെആറിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം.
Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ആര്‍സിബി ബാറ്റിങ് നിരയില്‍ പ്രതീക്ഷ
ബാറ്റിങ് നിരയിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. വിരാട് കോലി-ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. പവര്‍പ്ലേ മുതലാക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. ദേവ്ദത്ത് മെല്ലെപ്പോക്ക് ബാറ്റിങ് തുടരുന്നത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. മൂന്നാം നമ്പറിലെ കെ എസ് ഭരതിന്റെ പ്രകടനത്തിനും ടീം പ്രതീക്ഷവെക്കുന്നു. എന്നാല്‍ എബി ഡിവില്ലിയേഴ്‌സിനെ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല.
Also Read: IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്

കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ എബിഡിക്ക് നല്‍കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. സീസണില്‍ ആറ് അര്‍ധ സെഞ്ച്വറിയടക്കം 498 റണ്‍സടിച്ച ഗ്ലെന്‍ മാക്‌സ് വെല്ലിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. മധ്യനിരയില്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍ നേടുന്ന റണ്‍സും വളരെ പ്രധാനം. മുഹമ്മദ് സിറാജ്,ഹര്‍ഷല്‍ പട്ടേല്‍ പേസില്‍ മികവ് കാട്ടുമ്പോള്‍ സ്പിന്നില്‍ യുസ് വേന്ദ്ര ചഹാലും തിളങ്ങുന്നുണ്ട്. ഇത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
Also Read: IPL 2021: 'തലയുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ മടക്കം', ഹൈദരാബാദിനെതിരേ കുറിച്ച റെക്കോഡുകളിതാ

സ്പിന്‍ മികവില്‍ കെകെആര്‍
ഏത് മികച്ച ബാറ്റിങ് നിരയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയാണ് കെകെആറിന്റേത്. പേസ് നിരയില്‍ ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും മിടുക്ക് കാട്ടുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവര്‍ സ്പിന്‍ കരുത്ത് പകരാനുണ്ട്. ആന്‍ഡ്രേ റസല്‍ പരിക്കിന്റെ പിടിയിലായത് കെകെആറിന് തിരിച്ചടിയാണ്. പകരക്കാരനായി ഷക്കീബ് അല്‍ ഹസന്‍ പ്ലേയിങ് 11 സ്ഥാനം പിടിച്ചേക്കും.
Also Read: IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

ബാറ്റിങ് നിരയില്‍ ടോപ് ഓഡറിലാണ് പ്രതീക്ഷ. വെങ്കടേഷ് അയ്യര്‍,ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകം. മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിയും ഫോമില്‍. നിധീഷ് റാണയും ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ മധ്യനിരയിലെ ഓയിന്‍ മോര്‍ഗന്റെയും ദിനേഷ് കാര്‍ത്തികിന്റെയും പ്രകടനം കണ്ടറിയണം. മോര്‍ഗന് ബാറ്റിങ്ങില്‍ തിളങ്ങാനാവാത്തതാണ് കെകെആറിന്റെ പ്രധാന ആശങ്ക.

സാധ്യതാ 11
ആര്‍സിബി-വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടന്‍, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.
കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications