ഐപിഎല്‍: വീണ്ടും ത്രില്ലര്‍... അവസാന പന്തില്‍ ബൗണ്ടറി, ജയം തട്ടിയെടുത്ത് ഹൈദരാബാദ്

Written By:
IPL 2018 : അവസാന പന്തിൽ മുംബൈയെ വീഴ്ത്തി ഹൈദരാബാദ് | Oneindia Malayalam

ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം. ഹോംഗ്രൗണ്ടില്‍ നിലലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയാണ് ഒരു വിക്കറ്റിന് ഹൈദരാബാദ് മറികടന്നത്.
തുടര്‍ച്ചയായി രണ്ടാമത്തെ കൡയിലാണ് ജയം മുംബൈയെ മോഹിപ്പിച്ച് കടന്നുപോയത്. ആദ്യ മല്‍സരത്തിലും ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ജയത്തിനു അരികില്‍ നിന്നാണ് മുംബൈ തോല്‍വിയിലേക്കു വീണത്.
ടൂര്‍ണമെന്റില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ ഒമ്പതു വിക്കറ്റിനു തകര്‍ത്തിരുന്നു.

അവസാന പന്തില്‍ ഹൈദാരാബാദ്

അവസാന പന്തില്‍ ഹൈദാരാബാദ്

മുംബൈ നല്‍കിയ 148 റണ്‍സെന്ന് വിജയലക്ഷ്യം ഹൈദരാബാദ് അനായാസം മറികടക്കുമെന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് മുംബൈ കളിയിലേക്കു തിരിച്ചുവന്നു. ഒമ്പതു വിക്കറ്റിന് 137 റണ്‍സെന്ന നിലയിലേക്ക് വീണ മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്നു.
ആദ്യ പന്തില്‍ തന്നെ ബെന്‍ കട്ടിങിനെതിരേ ദീപക് ഹൂഡ സിക്‌സര്‍ പറത്തി. പിന്നീട് ഒരു വൈഡ് അടക്കം നാലു റണ്‍സ് കൂടി ഹൈദരാബാദ് നേടി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സ്റ്റാലന്‍കി ബൗണ്ടറി നേടിയപ്പോള്‍ സ്‌റ്റേഡിയത്തിലെ ഓറഞ്ച് കുപ്പായക്കാര്‍ ഇളകിമറിഞ്ഞു.

ധവാന്‍ ടോപ്‌സ്‌കോറര്‍

ധവാന്‍ ടോപ്‌സ്‌കോറര്‍

45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോററായത്. 28 പന്തില്‍ എട്ടു ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്്‌സ്. ദീപക് ഹൂഡ പുറത്താവാതെം 32 റണ്‍സെടുത്തപ്പോള്‍ വൃധിമാന്‍ സാഹ 22 റണ്‍സിനു പുറത്തായി.
യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും മുംബൈക്കു വേണ്ടി മിന്നി. നാലു വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. മുസ്തഫിസുര്‍ റഹമാന് മൂന്നു വിക്കറ്റ് ലഭിച്ചു. ജസ്പ്രിത് ബുംറ രണ്ടു വിക്കറ്റ് നേടി.

 മുംബൈയെ പിടിച്ചുകെട്ടി

മുംബൈയെ പിടിച്ചുകെട്ടി

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 147 റണ്‍സെടുക്കാനേ മുംബൈയ്ക്കായുള്ളൂ. മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. 29 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് ടോപ്‌സ്‌കോറര്‍. 17 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. സൂര്യകുമാര്‍ യാദവും കിരോണ്‍ പൊള്ളാര്‍ഡും 28 റണ്‍സ് വീതമെടുത്തു പുറത്തായി. ക്രുനാല്‍ പാണ്ഡ്യയാണ് (15) അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയ മറ്റൊരു താരം.

നിരാശപ്പെടുത്തി ബാറ്റ്‌സ്മാന്‍മാര്‍

നിരാശപ്പെടുത്തി ബാറ്റ്‌സ്മാന്‍മാര്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11), ഇഷാന്‍ കിഷന്‍ (9), ബെന്‍ കട്ടിങ് (9), പ്രദീപ് സാങ് വാന്‍ (0), മയാങ്ക് മര്‍ക്കാന്‍ഡെ (0) എന്നിവര്‍ ക്രീസിലെത്തിയതും പോയതും വളരെപ്പെട്ടന്നായിരുന്നു. രണ്ടു വിക്കറ്റ് വീതമെടുത്ത സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരാണ് മുംബൈ ബാറ്റിങിനെ വരിഞ്ഞുമുറുക്കിയത്. റാഷിദ് ഖാനും ഷാക്വിബുല്‍ ഹസനും ഓരോ വിക്കറ്റെടുത്തു.

ടോസ് ഹൈദരാബാദിന്

ടോസ് ഹൈദരാബാദിന്

ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത ഹൈദരാബാദ് തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഹോംഗ്രൗണ്ടില്‍ ഇറങ്ങിയത്.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഹൈദദരാബാദ് ഇറങ്ങിയത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനു പകരം സന്ദീപ് ശര്‍മ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് മുംബൈ നിരയില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു പരിക്കു പറ്റിയ ഹര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ പകരം പ്രദീപ് സാങ്‌വാന്‍ ടീമിലെത്തി. ന്യൂസിലന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗനു പകരം ബെന്‍ കട്ടിങും കളിച്ചു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 20:08 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍