വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പന്തിനെ എന്തിന് തഴഞ്ഞു? അമ്പരന്ന് ഗവാസ്‌കര്‍... കാരണം ഒന്നുമാത്രം

ദിനേഷ് കാര്‍ത്തികാണ് ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍

By Manu
ലോകകപ്പ് ടീമിൽ നിന്നും പന്തിനെ എന്തിന് തഴഞ്ഞു?

ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മികച്ച പ്രകടനം നടത്തിയിട്ടും പന്ത് തഴയപ്പെട്ടത് പലരെയും അമ്പരപ്പിച്ചിരുന്നു.

മങ്കാദിങ്ങിനുശേഷം രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍; അശ്വിനോട് കണക്കുതീര്‍ക്കുമോ? മങ്കാദിങ്ങിനുശേഷം രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍; അശ്വിനോട് കണക്കുതീര്‍ക്കുമോ?

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കറും പന്തിനെ ഒഴിവാക്കിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. അസാധാരണമായ ബാറ്റിങ് മികവും വിക്കറ്റ് കീപ്പിങില്‍ കാര്യമായ പുരോഗതിയും നേടിയിട്ടും പന്തിനെ എന്തു കൊണ്ട് ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയില്ലെന്നാണ് ഗവാസ്‌കറുടെ ചോദ്യം.

പന്ത് എന്തു കൊണ്ടില്ല?

പന്ത് എന്തു കൊണ്ടില്ല?

ലോകകപ്പിന്റെ 15 അംഗ ടീമില്‍ പന്തില്ലെന്നറിഞ്ഞപ്പോള്‍ തനിക്കു ആശ്ചര്യം തോന്നിയതായി ഗവാസ്‌കര്‍ പറഞ്ഞു. പന്തിന്റെ ഫോം നോക്കൂ. ഐപിഎല്ലില്‍ മികച്ച രീതിയിലാണ് താരം ബാറ്റ് ചെയ്യുന്നത്. ഈ ടൂര്‍ണമെന്റില്‍ മാത്രമല്ല അതിനു മുമ്പും പന്ത് നല്ല പ്രകടനമാണ് കാഴ്ചവച്ചത്. വിക്കറ്റ് കീപ്പിങിലും താരം കൂടുതല്‍ മെച്ചപ്പെട്ടു വരികയാണ്.
ബാറ്റിങ് പൊസിഷനില്‍ ആദ്യ ആറില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാനെന്ന റോളില്‍ ബൗളര്‍മാര്‍ക്കെതിരേ തകര്‍ത്തടിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയതു കൊണ്ടു തന്നെ ബൗളര്‍മാര്‍ക്കു തങ്ങളുടെ ലൈനിലും ലെങ്തിലുമെല്ലാം മാറ്റം വരുത്തേണ്ടിവരും. മാത്രമല്ല എതിര്‍ ക്യാപ്റ്റന് ഫീല്‍ഡിങ് ക്രമീകരണത്തിലും ഇടയ്ക്കിടെ മാറ്റം വരുത്തേണ്ടി വരുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

കാര്‍ത്തിക് മോശക്കരനല്ല

കാര്‍ത്തിക് മോശക്കരനല്ല

പന്തിനെ ഒഴിവാക്കിയതില്‍ നിരാശനാണെങ്കിലും പകരം ടീമിലെത്തിയ ദിനേഷ് കാര്‍ത്തികിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ഗവാസ്‌കര്‍ക്കുള്ളത്. വിക്കറ്റ് കീപ്പിങ് താരതമ്യം ചെയ്യുമ്പോള്‍ പന്തിനേക്കാള്‍ മുകളിലാണ് കാര്‍ത്തികിന്റെ സ്ഥാനം. ഇതു തന്നെയാണ് അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കിയത്.
പകര്‍ച്ചപ്പനിയെ തുടര്‍ന്ന് എംഎസ് ധോണിക്കു കളിക്കാനാവില്ലെന്ന് മല്‍സരദിവസം രാവിലെയാണ് ഇന്ത്യ അറിയുന്നതെങ്കില്‍ പകരമിറക്കാവുന്ന മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കാര്‍ത്തിക് തന്നെയായിരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വിജയ് ശങ്കറിനെ പുകഴ്ത്തി

വിജയ് ശങ്കറിനെ പുകഴ്ത്തി

ലോകകപ്പ് ടീമിലിടം പിടിച്ച തമിഴ്‌നാടിന്റെ യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഗവാസ്‌കര്‍ പുകഴ്ത്തി. ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ താരമായിരിക്കും വിജയ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. വിജയുടെ ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ട്. മികച്ച ബാറ്റ്‌സ്മാനും ബൗളറും മാത്രമല്ല നല്ല ഫീല്‍ഡറുമാണ് താരമെനന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Story first published: Tuesday, April 16, 2019, 10:43 [IST]
Other articles published on Apr 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X