വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമേരിക്കയ്ക്ക് മാത്രമല്ല ഇന്ത്യക്കുമുണ്ട് വാഷിങ്ടണ്‍!! ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍

നിദാഹാസ് ട്രോഫിയിലെ താരോദയമായി തമിഴ്‌നാട് സ്പിന്നര്‍ മാറിക്കഴിഞ്ഞു

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലൂടെ പുതിയൊരു താരത്തെ കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുന്നു. തീര്‍ത്തും വ്യത്യസ്തനായ പേരിനുടമയായ തമിഴ്‌നാട്ടുകാരനായ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ കണ്ടെത്തല്‍. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടീമിലെത്തിയ വാഷിങ്ടണ്‍ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി നടന്ന തങ്ങളുടെ അവസാന ലീഗ് മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ വാഷിങ്ടണ്‍ ബൗളിങില്‍ മിന്നിയിരുന്നു. രണ്ടു ഓപ്പണര്‍മാരടക്കം ആദ്യ മൂന്നുപേരെയും പുറത്താക്കിയ വാഷിങറ്ടണാണ് കൡയില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയത്. ആര്‍ അശ്വിനു ശേഷം തമിഴ്‌നാട് ക്രിക്കറ്റില്‍ നിന്നുള്ള മറ്റൊരു വലിയ സംഭാവനയായി 18 കാരന്‍ മാറിക്കഴിഞ്ഞു.

അശ്വിന്റെ പകരക്കാരനായെത്തി

അശ്വിന്റെ പകരക്കാരനായെത്തി

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നു ആര്‍ അശ്വിന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പകരക്കാരനായി വാഷിങ്ടണ്‍ റൈസിങ് പൂനെ ജയന്റ്‌സ് ടീമിലത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പര്‍വേസ് റസൂലും പൂനെയിലെത്തിയിരുന്നു.
17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന വാഷിങ്ടണോട് നെറ്റ്‌സില്‍ വച്ച് തന്റെ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയ സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്കെതിരേ പന്തെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. തുടക്കക്കാരന്റെ ഒരു പതര്‍ച്ചയുമില്ലാതെ ലോക ക്രിക്കറ്റിലെ ഈ രണ്ടു സൂപ്പര്‍ താരങ്ങളെയും വാഷിങ്ടണ്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇതേ തുടര്‍ന്നു റസൂലിനെ പിന്തള്ളി വാഷിങ്ടണ്‍ പൂനെയുടെ പ്ലെയിങ് ഇലവനിലെത്തുകയും ചൈയ്തു.

ഐപിഎല്ലിലെ ഉജ്ജ്വല പ്രകടനം

ഐപിഎല്ലിലെ ഉജ്ജ്വല പ്രകടനം

അശ്വിന്റെ പകരക്കാരന്നെ നിലയില്‍ പൂനെയുടെ പ്ലെയിങ് ഇലവനിലെത്തിയ വാഷിങ്ടണ്‍ ഈ കുറവ് നികത്തുന്ന പ്രകടനമാണ് ഓരോ മല്‍സരത്തിലും കാഴ്ചവച്ചത്. പവര്‍പ്ലേകളില്‍ പന്തെറിയാന്‍ അശ്വിനെപ്പോലെ തന്നെ വാഷിങ്ടണും തെ മികവ് ലോകത്തിനു കാണിച്ചുതന്നു. ചില മല്‍സരങ്ങളില്‍ ടീമിന്റെ ബൗളിങ് ഓപ്പണണ്‍ ചെയ്തതും ഈ കൗമാരക്കാരനായിരുന്നു.
ഐപിഎല്ലില്‍ പൂനെയ്‌ക്കൊപ്പമുള്ള പ്രകടനം വെറും യാദൃശ്ചികതയല്ലെന്നു നിദാഹാസ് ട്രോഫിയിലൂടെ വാഷിങ്ടണ്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ടൂര്‍ണമന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയതും അദ്ദേഹമാണ്. നാലു കളികളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ വാഷിങ്ടണ്‍ നേടിക്കഴിഞ്ഞു. 5.87 എന്ന അതിഗംഭീര ഇക്കോണമി റേറ്റിലാണ് താരം ഇത്രയും വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

ബൗളിങ് ഓപ്പണ്‍ ചെയ്യാനും കേമന്‍

ബൗളിങ് ഓപ്പണ്‍ ചെയ്യാനും കേമന്‍

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ പൂനെയ്ക്കു വേണ്ടി കളിച്ച 11 മല്‍സരങ്ങളില്‍ ആറിലും ടീമിന്റെ ആദ്യ ഓവറില്‍ പന്തെറിഞ്ഞത് വാഷിങ്ടണാണ്. ഇതു തന്നയൊണ് മറ്റുള്ള എല്ലാ സ്പിന്നര്‍മാരില്‍ നിന്നും ഈ യുവതാരത്തെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ വരുന്നതിനു മുമ്പ് തന്നെ ടീമിനായി ബൗളിങ് ഓപ്പണ്‍ ചെയ്യുകയെന്ന ശീലം വാഷിങ്ടണുണ്ടായിരുന്നു. നേരത്തേ തമിഴ്‌നാടിനു വേണ്ടി നിരവധി ലീഗ് മല്‍സരങ്ങൡ താരം ആദ്യ ഓവര്‍ തന്നെ ബൗള്‍ ചെയ്തിട്ടുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് താനൊരു ടൂര്‍ണമെന്റ് കളിച്ചിരുന്നതായും പവര്‍പ്ലേയിലും ഇന്നിങ്‌സിന്റെ അവസാനത്തിലും അന്ന് രണ്ടോവര്‍ വീതം ബൗള്‍ ചെയ്തിരുന്നതായും വാഷിങ്ടണ്‍ പറയുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ തന്നെ ഇത് ഏറെ സഹായിച്ചതായും താരം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫിയിലെ കഴിഞ്ഞ മല്‍സരത്തില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വാഷിങ്ടണ്‍ മൂന്നു വിക്കറ്റെടുത്തത്.

ടീമംഗങ്ങളുടെ അഭിനന്ദനം

ടീമംഗങ്ങളുടെ അഭിനന്ദനം

ബംഗ്ലാദേശിനെതിരായ മിന്നുന്ന പ്രകടനത്തിനു ശേഷം ടീമംഗങ്ങള്‍ വാഷിങ്ടണെ വാനോളം പുകഴ്ത്തുകയാണ്. മാജിക്കല്‍ ബൗളിങെന്നാണ് വാഷിങ്ടണിന്റെ സ്‌പെല്ലിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിശേഷിപ്പിച്ചത്. വാഷിങ്ടണിന്റ മികച്ച പ്രകടനം തനിക്കും ഗുണം ചെയ്തിട്ടുണ്ടെന്ന് ദേശീയ ടീമിലെയും ഐപിഎല്ലില്‍ പൂനെ ടീമിലെയും സഹതാരമായിരുന്ന പേസര്‍ ജയദേവ് ഉനാട്കട്ട് പറഞ്ഞു.
എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ചു കളിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തുകയെന്നത് ഓഫ്‌സ്പിന്നര്‍ക്ക് എളുപ്പമല്ല. പക്ഷെ, ഓരോ പന്തിലും വേഗത്തില്‍ മാറ്റം വരുത്തി വാഷിങ്ടണ്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഈ ഓവറില്‍ റണ്‍സ് നേടാന്‍ കഴിയാന്‍ സാധിക്കാത്തതോടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് അവര്‍ താനുള്‍പ്പെടയുള്ളവരുടെ ഓവറുകളില്‍ ആവേശം കാണിച്ച് പുറത്താവുകയും ചെയ്യുമെന്നും ഉനാട്കട്ട് ചൂണ്ടിക്കാട്ടി.

ഫീല്‍ഡ് സ്വയം നിര്‍ദേശിച്ചു

ഫീല്‍ഡ് സ്വയം നിര്‍ദേശിച്ചു

ഇന്ത്യക്കു വേണ്ടി തന്റെ ആദ്യ മല്‍സരം മുതല്‍ വാഷിങ്ടണ്‍ തന്നെയാണ് തന്റെ ഓവര്‍ വരുമ്പോള്‍ ഫീല്‍ഡിങിലെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാറുള്ളതെന്ന് രോഹിത് പറഞ്ഞു. സ്വന്തം കഴിവില്‍ അത്രയധികം വിശ്വാസമുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് ഇതിനു സാധിക്കുന്നതെന്നും രോഹിത് ചൂണ്ടിക്കാട്ടി.
ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ അദ്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് വാഷിങ്ടണിന്റെ കരിയര്‍ വളരുന്നത്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ മല്‍സരത്തില്‍ 176 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. തൊട്ടുമുമ്പത്തെ കളിയില്‍ ലങ്കയ്‌ക്കെതിരേ 214 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ടീം കൂടിയാണ് ബംഗ്ലാദേശ്. അതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ അവരെ പിടിച്ചുനിര്‍ത്തുക ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാല്‍ ഒരു സമ്മര്‍ദ്ദവുമില്ലാതെ ഉജ്ജ്വലമായി പന്തെറിഞ്ഞ് വാഷിങ്ണ്‍ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചതായും രോഹിത് വിലയിരുത്തി.

എല്ലാം നേടി, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!! നഷ്ടം ക്രിക്കറ്റിന് തന്നെഎല്ലാം നേടി, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!! നഷ്ടം ക്രിക്കറ്റിന് തന്നെ

ഐപിഎല്‍: പറയാന്‍ ഇവര്‍ക്കു ടീമുണ്ട്, പക്ഷെ കളിക്കാന്‍ ചാന്‍സില്ല!!ഐപിഎല്‍: പറയാന്‍ ഇവര്‍ക്കു ടീമുണ്ട്, പക്ഷെ കളിക്കാന്‍ ചാന്‍സില്ല!!

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

Story first published: Thursday, March 15, 2018, 13:03 [IST]
Other articles published on Mar 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X