വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: സ്മിത്തിന് ക്യാപ്റ്റന്‍സിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല! അന്നു ടീമിനെ ഫൈനലിലെത്തിച്ചത് ധോണി

2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ താരമായിരുന്നു ഇരുവരും

1

2017ലെ ഐപിഎല്‍ സീസണില്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഐപിഎല്ലില്‍ റണ്ണറപ്പായ ടീമാണ് ഇപ്പോള്‍ ടൂര്‍ണമെന്റില്‍ ഇല്ലാത്ത റൈസിങ് പൂനെ സൂപ്പര്‍ജയന്റ്. അന്നു ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. നിലവിലെ സിഎസ്‌കെ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി പൂനെയുടെ വിക്കറ്റ് കീപ്പറുമായിരുന്നു.

സ്മിത്തിന്റെ നേതൃമികവ് കൊണ്ടല്ല അന്നു പൂനെ ഫൈനലിലേക്കു മുന്നേറിയതെന്നും ധോണിയാണ് ടീമിന്റെ കുതിപ്പിനു ചുക്കാന്‍ പിടിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം രജത് ഭാട്ടിയ.

ധോണിയും സ്മിത്തും

ധോണിയും സ്മിത്തും

മികച്ച 10 ക്യാപ്റ്റന്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ ഞാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തില്ല. ധോണിയെയും സ്മിത്തിനെയും നിങ്ങള്‍ക്കു ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഐപിഎല്ലിലെ 10 ഫ്രാഞ്ചൈസികളെടുത്താല്‍ ഇവയിലൊന്നും ക്യാപ്റ്റനായി സ്മിത്തിനെ പരിഗണിക്കാന്‍ എനിക്കു കഴിയില്ല. ക്യാപ്റ്റന്‍സിയെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ഐഡിയയുമില്ല. നിര്‍ണായക ഘട്ടത്തില്‍ ഏതു ബൗളറെ പന്തേല്‍പ്പിക്കണമെന്നോ, ഡെത്ത് ഓവറുകളില്‍ ആരെ വിശ്വസിക്കണമെന്നോ സ്മിത്തിന് അറിയില്ലെന്നും ഭാട്ടിയ അഭിപ്രായപ്പൈട്ടു.

രാജസ്ഥാന്‍ എന്തിന് ക്യാപ്റ്റനാക്കി?

രാജസ്ഥാന്‍ എന്തിന് ക്യാപ്റ്റനാക്കി?

രാജസ്ഥാന്‍ റോയല്‍സ് നേരത്തേ സ്മിത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്. ഇപ്പോള്‍ അദ്ദേഹത്തെ രാജസ്ഥാന്‍ ഒഴിവാക്കിയതായും ഭാട്ടിയ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ സ്മിത്തിനു കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു രാജസ്ഥാന്‍ നടത്തിത്. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ അവസാനസ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതേ തുടര്‍ന്നു സീസണിനു ശേഷ നായകസ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നും സ്മിത്ത് ഒഴിവാക്കപ്പെട്ടു. പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനൊപ്പമാണ് സ്മിത്ത്.

ആഭ്യന്തര താരങ്ങളെ അറിയണം

ആഭ്യന്തര താരങ്ങളെ അറിയണം

ആഭ്യന്തര ക്രിക്കറ്റിലെ കളിക്കാരെ നന്നായി അറിയുന്ന ഒരു ഇന്ത്യന്‍ താരമായിരിക്കണം ഐപിഎല്ലില്‍ ക്യാപ്റ്റനായി വരേണ്ടതെന്നു ഭാട്ടിയ അഭിപ്രായപ്പെട്ടു. ഉദാഹരണമെടുത്താല്‍ രാഹുല്‍ ത്രിപാഠി ആഭ്യന്തര ക്രിക്കറ്റില്‍ ഏതു സംസ്ഥാനത്തിനു വേണ്ടിയാണ് കളിക്കുന്നതെന്നോ, ഏതു ബാറ്റിങ് പൊസിഷനിലാണ് ഇറങ്ങാറുള്ളതെന്നോ സ്മിത്തിന് അറിയില്ല. ഞങ്ങള്‍ (റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്) 2017ലെ ഐപിഎല്‍ ഫൈനലിലെത്താന്‍ കാരണം സ്മിത്തല്ല, മറിച്ച് എംഎസ് ധോണിയാണെന്നും ഭാട്ടിയ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ 95 മല്‍സരങ്ങളില്‍ നിന്നും 342 റണ്‍സും 71 വിക്കറ്റുകളും നേടിയിട്ടുള്ള താരമാണ് ഭാട്ടിയ.

ധോണിയുടെ ക്യാപ്റ്റന്‍സി

ധോണിയുടെ ക്യാപ്റ്റന്‍സി

ചെന്നൈ സൂപ്പര്‍കിങ്‌സ് രണ്ടു സീസണുകള്‍ ഐപിഎല്ലില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെയാണ് പൂനെ ടൂര്‍ണമെന്റിന്റെ ഭാഗമായത്. 2016ല്‍ ധോണിയായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. പക്ഷെ സിഎസ്‌കെയിലെ മാജിക്ക് അദ്ദേഹത്തിന് പൂനെയില്‍ ആവര്‍ത്തിക്കാനായില്ല. പോയിന്റ് പട്ടികയില്‍ അവസാന രണ്ടു ടീമുകളിലൊന്നായാണ് പൂനെ ഫിനിഷ് ചെയ്തത്.
തുടര്‍ന്നു 2017ല്‍ ധോണിക്കു പകരം സ്മിത്തിനെ പൂനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുകയായിരുന്നു. സ്മിത്തിനു കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൂനെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലും തുടര്‍ന്നു ഫൈനലിലുമെത്തുകയായിരുന്നു. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോടു പൂനെ ഫൈനലില്‍ ഒരു റണ്ണിനായിരുന്നു പൂനെ പരാജയപ്പെട്ടത്.

Story first published: Thursday, April 1, 2021, 11:37 [IST]
Other articles published on Apr 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X