IPL: ദാദ, യുവി.... ഫ്‌ളോപ്പായ വമ്പന്‍മാര്‍, ലിസ്റ്റിലുള്ളത് സൂപ്പര്‍ താരങ്ങള്‍

മുംബൈ: ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ദേശീയ ടീമിലെത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂപ്പര്‍ താരങ്ങളായി മാറിയ നിരവധി കളിക്കാരുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള മറ്റു ചില കളിക്കാര്‍ക്കാവട്ടെ ഐപിഎല്ലില്‍ ഇത് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ഒരുപിടി വമ്പന്‍ കളിക്കാര്‍ ഇക്കൂട്ടത്തിലുണ്ട്.

IPL 2020: വാര്‍ണര്‍ വരില്ലേ? വിസ തള്ളി... ഇനിയെന്താവും, വെളിപ്പെടുത്തി മാനേജര്‍

ദയനീയം പാകിസ്താന്‍... മാനംകാക്കാന്‍ ഒരുത്തന്‍ പോലുമില്ല ടീമില്‍!! തുറന്നടിച്ച് മിയാന്‍ദാദ്

ഐപിഎല്ലിന്റെ 12 സീസണുകളാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷെയ്ന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, സനത് ജയസൂര്യ തുടങ്ങി ഒരുപിടി വിദേശ താരങ്ങള്‍ ഐപിഎലലിന്റെ ഭാഗമായിട്ടുണ്ട്. ഐപിഎല്ലില്‍ ഫ്‌ളോപ്പായി മാറിയ ചില പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് ഐപിഎല്ലില്‍ പക്ഷെ അത്ര ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടില്ല. അന്താരാഷ്ട്ര ടി20യില്‍ ഒരോവറിലെ ആറു പന്തുകളിലും സിക്‌സറിലേക്കു പായിച്ച ഏക താരമെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും തന്റെ പേരില്‍ നിലനിര്‍ത്തുന്ന താരം കൂടിയാണ് അദ്ദേഹം.

2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് യുവി ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്നത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു മൂന്നു സീസണുകള്‍ക്കു ശഷം അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കി. 2011ല്‍ പൂനെ വാരിയേഴ്‌സ് യുവിയെ സ്വന്തമാക്കി. 2014, 16 സീസണുകളില്‍ ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരം യുവിയായിരുന്നു. ആര്‍സിബി 14 കോടി രൂപയും ഡല്‍ഹി 16 കോടിയുമാണ് വാരിയെറിഞ്ഞത്. പക്ഷെ മൂല്യത്തിനൊത്ത പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ ഒരു കോടിക്ക് മുംബൈ യുവിയെ വാങ്ങിയെങ്കിലും അവിടെയും നിരാശ തന്നെയായിരുന്നു. സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. ഐപിഎല്‍ കരിയറില്‍ 132 മല്‍സരങ്ങളില്‍ നിന്നും 13 ഫിഫ്റ്റികളുള്‍പ്പെടെ 2750 റണ്‍സാണ് യുവിയുടെ സമ്പാദ്യം.

ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനും അത്ര മികച്ച ചരിത്രമല്ല ഐപിഎല്ലിലുള്ളത്. ഡല്‍ഹി ടീമിലൂടെയാണ് അദ്ദേഹം ഐപിഎല്ലില്‍ തുടങ്ങിയത്. എന്നാല്‍ അരങ്ങേറ്റ സീസണില്‍ മാകസിക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. തൊട്ടടുത്ത സീസണില്‍ അദ്ദേഹത്തെ മുംബൈ വാങ്ങി. അവിടെയും നിരാശ തന്നെയായിരുന്നു ഫലം. കാര്യമായ അവസരങ്ങള്‍ മുംബൈയിലും മാക്‌സിക്കു ലഭിച്ചില്ല.

2014ല്‍ പഞ്ചാബിലെത്തിയതോടെയാണ് മാക്‌സിയുടെ തലവര മാറിയത്. 16 മല്‍സരങ്ങളില്‍ നിന്നും 552 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. എന്നാല്‍ തുടര്‍ന്നുള്ള സീസണുകളില്‍ ഈ മികവ് നിലനിര്‍ത്താന്‍ താരത്തിനായില്ല. 2018ല്‍ മാക്‌സിയെ പഞ്ചാബ് ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നു ഡല്‍ഹി വീണ്ടും മാക്‌സിയെ വാങ്ങിയെങ്കിലും ഫ്‌ളോപ്പായി മാറി. പുതിയ സീസണില്‍ അദ്ദേഹം തന്റെ പഴയ തട്ടകമായ പഞ്ചാബില്‍ തിരിച്ചെത്തിയിട്ടുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഐപിഎല്ലിലെ ഫ്‌ളോപ്പുകളിലൊരാളാണ്. പ്രഥമ സീസണില്‍ തന്റെ ഹോം ടീമായ കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു ദാദ. ടീമിന്റെ ക്യാപ്റ്റനും ഗാംഗുലി തന്നെയായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം നിരാശപ്പെടുത്തി. സീസണില്‍ ആറാംസ്ഥാനത്താണ് കെകെആര്‍ ഫിനിഷ് ചെയ്തത്.

കെകെആറിനു വേണ്ടി ആകെ 40 മല്‍സരങ്ങള്‍ കളിച്ച ഗാംഗുലിക്കു നേടാനായത് 1031 റണ്‍സ് മാത്രമാണ്. കെകആര്‍ ഒഴിവാക്കിയ ശേഷം പൂനെ വാരിയേഴ്‌സ് അദ്ദേഹത്തിന് അവസരം നല്‍കിയെങ്കിലും അവിടെയും തിളങ്ങാനായില്ല. ഐപിഎല്ലില്‍ 59 മല്‍സരങ്ങള്‍ കളിച്ച ഗാംഗുലി ഏഴു ഫിഫ്റ്റികളുള്‍പ്പെടെ 1263 റണ്‍സാണ് നേടിയത്.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഐപിഎല്ലില്‍ ഇതുവരെ പെരുമയ്‌ക്കൊത്ത പ്രകടനം നടത്തിയിട്ടില്ല. ഓസീസിനു വേണ്ടി തീപ്പൊരി ബൗളിങ് കാഴ്ചവയ്ക്കുന്ന കമ്മിന്‍സിന്റെ നിഴല്‍ മാത്രമാണ് ഇതുവരെ ഐപിഎല്ലില്‍ കണ്ടത്. 2014ല്‍ കൊല്‍ക്കത്തയ്ക്കു വേണ്ടിയാണ് അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. എന്നാല്‍ കാര്യമായ ചലനമുണ്ടാക്കാന്‍ പേസര്‍ക്കായില്ല. 2017ല്‍ കമ്മിന്‍സിനെ ഡല്‍ഹി സ്വന്തമാക്കി. ഡല്‍ഹിക്കു വേണ്ടി മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും സ്വന്തം മൂല്യത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിനായില്ല.

ഡല്‍ഹി ഒഴിവാക്കിയ ശേഷം മുംബൈയായിരുന്നു കമ്മിന്‍സിന്റെ അടുത്ത തട്ടകം. എന്നാല്‍ പരിക്കു കാരണം പേസര്‍ക്കു ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറേണ്ടി വന്നു. പുതിയ സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമാണ് കമ്മിന്‍സ്. 15.75 കോടിയെന്ന ലേലത്തിലെ ഏറ്റവുമുയര്‍ന്ന തുകയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഐപിഎല്ലില്‍ 16 മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കമ്മിന്‍സിന്റെ സമ്പാദ്യം 17 വിക്കറ്റുകള്‍ മാത്രമാണ്.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സും ഐപിഎല്ലില്‍ നിരാശപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്. 2017ല്‍ 14.5 കോടി രൂപയ്ക്ക് റൈസിങ് പൂനെ ജയന്റ്‌സിലൂടെയാണ് സ്റ്റോക്‌സ് ഐപിഎല്ലില്‍ അരങ്ങേറിയത്. പ്രഥമ സീസണില്‍ 316 റണ്‍സെടുക്കുന്നതിനൊപ്പം 12 വിക്കറ്റുകളും വീഴ്ത്തി സ്റ്റോക്‌സ് മിന്നിയിരുന്നു.

സീസണിനു ശേഷം പൂനെ ജയന്റ്‌സ് ടീം പിരിച്ചുവിട്ടതോടെ താരം രാജസ്ഥന്‍ റോയല്‍സിലെത്തി. കഴിഞ്ഞ രണ്ടു സീസണുകളിലും ബാറ്റിങിലും ബൗളിങിലും സ്‌റ്റോക്‌സിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. ഐപിഎല്ലില്‍ 34 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 635 റണ്‍സും 26 വിക്കറ്റുകളുമാണ് ഇതുവരെ നേടിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, March 19, 2020, 14:14 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X