വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കയെ പൊളിച്ചടുക്കി ദക്ഷിണാഫ്രിക്ക, 9 വിക്കറ്റിന്റെ വിജയം സമ്മാനിച്ചത് പ്രിട്ടോറിയസും ഡുപ്ലെസിയും

By Vaisakhan MK

1
43678
ലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

ലണ്ടന്‍: ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങിയ ശ്രീലങ്കക്ക് കനത്ത തോല്‍വി. ദക്ഷിണാഫ്രിക്ക ഒന്‍പതു വിക്കറ്റിനാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ ലങ്കയുടെ സെമി പ്രതീക്ഷ അസ്തമിച്ചു. 204 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെയും ഹാഷിം അംലയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് വിജയലക്ഷ്യം അനായാസം മറികടന്നത്. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് ലങ്ക ബാറ്റ് വീശിയത്.

1

ഈ മത്സരം ജയിച്ചാല്‍ സെമി സാധ്യത വര്‍ധിപ്പിക്കാമെന്ന് അറിയാമായിരുന്നിട്ടും നല്ല രീതിയില്‍ കളിക്കുന്നതില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും പരാജയപ്പെടുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ കരുണരത്‌ന പുറത്തായി. റബാദയുടെ തീര്‍ത്തും നിരുപദ്രവകരമായ പന്തിലാണ് ക്യാപ്റ്റന്‍ പുറത്തായത്. എത്രത്തോളം മടിപിടിച്ചാണ് ആ ഷോട്ട് ഉതിര്‍ത്തതെന്ന് പുറത്താകലില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ തിരിച്ചടിയില്‍ പതറാതെ അവിഷ്‌ക ഫെര്‍ണാണ്ടോയും കശാല്‍ പെരേരയും തകര്‍ത്തടിക്കാന്‍ തുടങ്ങി. ഈ സമയത്ത് റണ്‍റേറ്റ് ആറിന് മുകളില്‍ പോയിരുന്നു. ലങ്കന്‍ ഇന്നിംഗ്‌സില്‍ പിന്നീടൊരിക്കലും ഈ റണ്‍റേറ്റ് തിരിച്ചെത്തിയില്ല.

29 പന്തില്‍ 30 റണ്‍സെടുത്ത ഫെര്‍ണാണ്ടോ അനാവശ്യ ഷോട്ടിന് കളിച്ച് പുറത്തായതോടെ ടീമിന്റെ തകര്‍ച്ചയും തുടങ്ങി. അധികം വൈകാതെ കുശാല്‍ പെരേരയും 30 റണ്‍സില്‍ മടങ്ങി. പിന്നീട് വന്നവരൊക്കെ പന്ത് പാഴാക്കുന്നതിലാണ് സമയം കണ്ടെത്തിയത്. കുശാല്‍ മെന്‍ഡിസ് 23 റണ്‍സെടുക്കാന്‍ 51 പന്താണ് ചെലവിട്ടത്. മാത്യൂസ് 29 പന്തില്‍ 11റണ്‍സാണ് എടുത്തത്. ഒടുവില്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാതെ ലങ്കന്‍ പുറത്താവുകയും ചെയ്തു. 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രിട്ടോറിയസാണ് ഗംഭീര പ്രകടനം നടത്തിയത്. മോറിസും മൂന്നു വിക്കറ്റെടുത്തു. റബാദയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ പെട്ടെന്ന് തന്നെ ക്വിന്റണ്‍ ഡികോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 15 റണ്‍സെടുത്ത ഡികോക്കിനെ മലിംഗ ബൗള്‍ഡാക്കി. എന്നാല്‍ തകര്‍ച്ച പ്രതീക്ഷിച്ച പോലെയുണ്ടായില്ല. ഹാഷിം അംല, ഡുപ്ലെസി, സഖ്യം 175 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ടുണ്ടാക്കി ജയം ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ടൂര്‍ണമെന്റിലെ രണ്ടാം ജയം മാത്രമാണിത്. ഡുപ്ലെസി 103 പന്തില്‍ 96 റണ്‍സുമായി പുറത്താവാതെ നിന്നു. അംല 105 പന്തില്‍ 80 റണ്‍സുമായി പുറത്താവാതെ നിന്നു. പ്രിട്ടോറിയസാണ് കളിയിലെ താരം.

Jun 28, 2019, 10:56 pm IST

ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം. സ്‌കോര്‍: ശ്രീലങ്ക 203, ദക്ഷിണാഫ്രിക്ക 37.2 ഓവറിൽ 206

Jun 28, 2019, 9:25 pm IST

ഡുപ്ലെസിക്ക് അര്‍ധസെഞ്ച്വറി. ദക്ഷിണാഫ്രിക്ക ഒന്നിന് 150

Jun 28, 2019, 8:48 pm IST

ഹാഷിം അംലയ്ക്ക് അര്‍ധ സെഞ്ച്വറി. ദക്ഷിണാഫ്രിക്ക 100 കടന്നു. സ്‌കോര്‍ ഒന്നിന് 112

Jun 28, 2019, 7:37 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 15 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് പുറത്തായത്. സ്‌കോര്‍ 31

Jun 28, 2019, 7:07 pm IST

ശ്രീലങ്കയ്‌ക്കെിരെ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ശ്രീലങ്ക 49.3 ഓവറില്‍ 203ന് പുറത്ത്

Jun 28, 2019, 6:40 pm IST

ശ്രീലങ്കയ്ക്ക് ഒമ്പതാം വിക്കറ്റ് നഷ്ടം. ഉദാന പുറത്ത്. സ്‌കോര്‍ 197

Jun 28, 2019, 6:09 pm IST

ജീവന്‍ മെന്‍ഡിസിനെ മോറിസ് മടക്കി. ലങ്കയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടം. സ്‌കോര്‍ 171

Jun 28, 2019, 5:43 pm IST

ലങ്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. ധനഞ്ചയ സില്‍വ പുറത്ത്. സ്‌കോര്‍ 135

Jun 28, 2019, 5:09 pm IST

ശ്രീലങ്കയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. കുശാല്‍ മെന്‍ഡിസ് പുറത്ത്. സ്‌കോര്‍ 111

Jun 28, 2019, 3:59 pm IST

ശ്രീലങ്കയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടം. കുശാല്‍ പെരേര പുറത്ത്. സ്‌കോര്‍ 72

Jun 28, 2019, 3:51 pm IST

ശ്രീലങ്കയ്ക്ക് രണ്ടാംവിക്കറ്റ് നഷ്ടം. അവിഷ്‌ക ഫെര്‍ണാണ്ടോ പുറത്ത്. സ്‌കോര്‍ 67

Jun 28, 2019, 3:42 pm IST

ശ്രീലങ്കന്‍ സ്‌കോര്‍ 50 കടന്നു. എട്ട് ഓവറില്‍ ഒന്നിന് 52. കരുണരത്‌നയാണ് പുറത്തായത്‌

Jun 28, 2019, 2:43 pm IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Friday, June 28, 2019, 22:57 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X