വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഘാനയെ ആസ്‌ത്രേലിയ തളച്ചു

By Ajith Babu
Ghana vs Australia
ഡര്‍ബന്‍: 67 മിനിറ്റ് നേരെ പത്ത് പേരുമായി പൊരുതിക്കളിച്ച ആസ്‌ത്രേലിയ ഘാനയെ സമനലിയില്‍ തളച്ചു. പതിനൊന്നാം മിനിറ്റില്‍ ഫ്രീകിക്ക് തടയുന്നതില്‍ ഘാനയുടെ ഗോളി റിച്ചാര്‍ഡ് കിങ്സ്റ്റണ്‍ വരുത്തിയ പിഴവു മുതലാക്കി ബ്രെറ്റ് ഹോള്‍മാനാണ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

ജര്‍മനിക്കെതിരെ തകര്‍ന്നടിഞ്ഞ ആസ്‌ത്രേലിയയെയല്ല ഘാനയുമായുള്ള മത്സരത്തില്‍ കണ്ടത്. തുടക്കംമുതല്‍ അക്രമിച്ച് കൡ അവര്‍ പതിനൊന്നാം മിനിറ്റില്‍ ലീഡും നേടി. പന്തുമായി മുന്നേറിയ വലേരിയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിനെത്തുടര്‍ന്നായിരുന്നു ഗോള്‍. ബ്രെസിയാനോ എടുത്ത ഷോട്ട് ഘാനയുടെ ഗോളി റിച്ചാര്‍ഡ് കിങ്സ്റ്റണ്‍ തടഞ്ഞിട്ടെങ്കിലും ഓടിയെത്തിയ ഹോള്‍മാന്‍ പന്ത് വലയിലാക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 25ാം മിനിറ്റില്‍ അസമോവ ഘ്യാനാണ് ഘാനയ്ക്കു സമനില സമ്മാനിച്ചത്. ഇറ്റാലിയന്‍ റഫറി റോബര്‍ട്ടോ റോസെറ്റിയുടെ വിവാദമായ ഒരു ചുവപ്പ്കാര്‍ഡില്‍ 23ാം മിനിറ്റിലാണ് സ്‌ട്രൈക്കര്‍ ഹാരി ക്യൂവലിനെ ആസ്‌ത്രേലിയക്ക് നഷ്ടമായത്.

ഗ്രൂപ്പ് ഫിക്സ്ചര്‍

ഗോള്‍വലയിലേക്കു നീങ്ങുകയായിരുന്നു പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ക്യുവലിന്റെ കയ്യില്‍ തട്ടിയതിനാണ് ഘാനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. ക്യൂവലിന്റെ ചുമലില്‍ തട്ടിയ പന്ത് കൈയിലൂടെ ഉരുണ്ടുവീഴുകയായിരുന്നു. ക്യൂവലിനെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കിയതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Story first published: Saturday, May 19, 2012, 17:17 [IST]
Other articles published on May 19, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X