വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊല്‍ക്കത്തയിലും ഇന്ത്യ കൊമ്പുകുത്തി

By Ajith Babu

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡിനില്‍ സ്വയമൊരുക്കിയ ചതിക്കുഴിയില്‍ വീണ് ടീം ഇന്ത്യയ്ക്ക് ദയനീയ അന്ത്യം. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്‌ളണ്ട് ഏഴ് വിക്കറ്റിന്റെ ജയമാണ് ആഘോഷിച്ചത്.

Team England

239 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ സ്‌കോര്‍ 247 റണ്‍സിലൊതുങ്ങി. 41 റണ്‍സെന്ന നിസ്സാര വിജയലക്ഷ്യം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി നാല്‍പത് മിനിറ്റുകള്‍ക്കുള്ളില്‍ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്(1), ജൊനാഥന്‍ ട്രോട്ട്(3), കെവിന്‍ പീറ്റേഴ്‌സന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇയാന്‍ ബെല്ലും(28) നിക്ക് കോംപ്റ്റനും(9) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും പ്രഗ്യാന്‍ ഓജ ഒരു വിക്കറ്റും നേടി. സ്‌കോര്‍: ഇന്ത്യ: 316, 247. ഇംഗ്ലണ്ട്: 523, 341. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലെത്തി.

മുംബൈയില്‍ നടന്ന കഴിഞ്ഞ മത്സരത്തിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. 323 റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്കിന്റെ 190 റണ്‍സ് ബലത്തില്‍ 523 റണ്‍സെടുത്തിരുന്നു. രണ്ടാമിന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് പൂര്‍ണമായും തകര്‍ന്നതാണ് ഇന്ത്യയുടെ പതനത്തിന് വഴിതെളിച്ചത്.

207 റണ്ണിന്റെ കടവുമായി രണ്ടാമിന്നിങ്‌സ് ബാറ്റേന്തിയ ഇന്ത്യയെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. ഓപ്പണര്‍മാരായ വിരേന്ദര്‍ സെവാഗും (57 പന്തില്‍ 49) ഗൗതം ഗംഭീറും ( 104 പന്തില്‍ 40) നടത്തിയ ചെറുത്തുനില്‍പ്പിനു ശേഷം 73 റണ്ണിനിടെ എട്ട് വിക്കറ്റാണ് വീണത്. സച്ചിന്‍(6 പന്തില്‍ 5), ചേതേശ്വര്‍ പൂജാര(22 പന്തില്‍ 8) ധോണി(3 പന്തില്‍ 0), സഹീര്‍ ഖാന്‍(4 പന്തില്‍ 0) എന്നിവര്‍ക്കൊന്നും ഇരട്ടയക്കം കാണാനുള്ള ഭാഗ്യമുണ്ടായില്ല. കോഹ്ലിയും (60 പന്തില്‍ 20) യുവരാജും(17 പന്തില്‍11) കൈവിട്ടതോടെ 8ന് 159 എന്ന ദയനീയാവസ്ഥയിലായിരുന്നു ഇന്ത്യ.വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ (91) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ് ഇന്നിങ്‌സ് തോല്‍വിയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

12 വര്‍ഷത്തിനിടെ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് തോല്‍വികളെന്ന നാണക്കേടാണ് ഇന്ത്യ ഈഡന്‍ ഗാര്‍ഡനില്‍ ഏറ്റുവാങ്ങിയത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പത്ത് വിക്കറ്റിന് ജയിച്ചിരുന്നു.

Story first published: Sunday, December 9, 2012, 10:50 [IST]
Other articles published on Dec 9, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X