Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ജിടിയെ വെറുതെ തോല്‍പ്പിച്ചാല്‍ പോരാ!! ചെന്നൈക്ക് വേണ്ടത് രണ്ടിലൊന്ന്; പ്ലേഓഫ് വഴിയിതാ

അഹമ്മദാബാദ്: അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഐപിഎല്ലില്‍ ഇന്നു വിധി ദിനം. ഈ സീസണില്‍ ഇതു മഞ്ഞപ്പടയുടെ അവസാനത്തെ മല്‍സരമാവുമോ ഇന്നു അഹമ്മദാബാദില്‍ അറിയാം. മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമായാണ് സിഎസ്‌കെ കൊമ്പുകോര്‍ക്കുന്നത്.

വിജയത്തില്‍ കുറഞ്ഞതൊന്നും റുതുരാജ് ഗെയ്ക്വാദും സംഘവും ലക്ഷ്യമിടുന്നില്ല. ഈ കളിയില്‍ ജയിക്കുന്നതോടൊപ്പം മറ്റു മല്‍സര ഫലങ്ങള്‍ കൂടി അനുകൂലമായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ.

പക്ഷെ അതിനെല്ലാം മുമ്പ് ശുഭ്മന്‍ ഗില്ലിന്റെ ജിടിയെ ചെന്നൈ തോല്‍പ്പിക്കണം. വെറുതെ പരാജയപ്പെടുത്തിയാല്‍ മാത്രം പോരാ. നെറ്റ് റണ്‍റേറ്റും അതോടൊപ്പം മെച്ചപ്പെടുത്തണം. ഇതിനായി വേണ്ടത് എന്താണെന്നു നോക്കാം.

SANJU SAMSON CSK

photocredit/chennaisuperkings

ജയിക്കുകയാണെങ്കില്‍ ഇങ്ങനെ

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു വരെയെത്തിയ ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്കു വീണിരിക്കുകയാണ്. അവസാനത്തെ രണ്ടു മാച്ചുകളിലേറ്റ തോല്‍വിയാണ് ഇതിനു കാരണം. ഇതു അവരുടെ നെറ്റ് റണ്‍റേറ്റിനെയും ദോഷകരമായി ബാധിച്ചിട്ടുമുണ്ട്.

നേരത്തേ പോസിറ്റീവായിരുന്ന നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ നെഗറ്റീവായിരിക്കുകയാണ്.
-0.016 ആണ് ഇപ്പോള്‍ സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ്. 13 മല്‍സരങ്ങളില്‍ നിന്നും അക്കൗണ്ടിലുള്ളത് 12 പോയിന്റുമാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബൈഗളൂരു (18 പോയിന്റ്), ഗുജറാത്ത് ടൈറ്റന്‍സ് (16), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (16) എന്നിവര്‍ ഇതിനകം പ്ലേഓഫില്‍ ഇടം നേടിക്കഴിഞ്ഞു.

ശേഷിച്ച ഏക പ്ലേഓഫ് ബെര്‍ത്തിനായി രാജസ്ഥാന്‍ റോയല്‍സ് (14), പഞ്ചാബ് കിങ്‌സ് (13), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (13), സിഎസ്‌കെ (12) ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12) എന്നീ അഞ്ചു ടീമുകളാണ് പിടിവലി നടത്തുന്നത്. ഇവ്ര്‍ക്കെല്ലാം ബാക്കിയുള്ളത് ഓരോ മല്‍സരം വീതമാണ്. അതുകൊണ്ടു തന്നെ ആര്‍ക്കും പ്ലഓഫിലെത്താമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ജിടിയെ പരാജയപ്പടുത്തുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റ് കൂടി മെച്ചപ്പെടുത്തിയാല്‍ മാത്രമേ മറ്റു മല്‍സഫലങ്ങള്‍ അനുകൂലമായാലും സിഎസ്‌കെയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

ജിടിക്കെതിരേ ആദ്യം ബാറ്റിങാണെങ്കില്‍ കുറഞ്ഞത് 25 റണ്‍സ് മാര്‍ജിനിലെങ്കിലും ജയിക്കുകയെന്നതാണ് സിഎസ്‌കെയ്ക്കു മുന്നിലുള്ള പ്രധാന കടമ്പ. എങ്കില്‍ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്നും പോസിറ്റീവിലെത്തിക്കാം.

.

CSK

ഇനി ജിടിക്കെതിരേ റണ്‍ചേസാണ് സിഎസ്‌കെയ്ക്കു ലഭിക്കുന്നതെങ്കില്‍ വിജയലക്ഷ്യം 17.2 ഓവറിനുള്ളില്‍ പിന്തുടര്‍ന്നു ജയിക്കാനും ചെന്നൈക്കു കഴിയണം. തട്ടിമുട്ടി ഒരു വിധത്തില്‍ ജയിക്കുന്നതിനു പകരം ഈ രണ്ടു കാര്യങ്ങളിലൊന്ന് യാഥാര്‍ഥ്യമാക്കുകയാണ് സിഎസ്‌കെ ചെയ്യേണ്ടത്. ഇതിനു കഴിഞ്ഞാല്‍ പിന്നീട് മറ്റു മല്‍സര ഫലങ്ങളെയും അവര്‍ ആശ്രയിക്കണം.

മുംബൈയോടു രാജസ്ഥാന്‍ തോല്‍ക്കണം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ പഞ്ചാബും ജയിക്കാന്‍ പാടില്ല. കൂടാതെ ഡിസിയോടു കെകെആറും പരാജയപ്പെടണം. ഈ രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ റോയല്‍സിനും സിഎസ്‌കെയ്ക്കും 14 പോയിന്റ് വീതമുണ്ടാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും പ്ലേഓഫിലെ നാലാംസ്ഥാനക്കാരെ തീരുമാനിക്കുക.

ഇപ്പോള്‍ റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റ് +0.083 ആണ്. ജിടിയെ മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടു കണ്ടീഷനുകളിലൊന്നില്‍ തോല്‍പ്പിക്കാനായാല്‍ സിഎസ്‌കെയ്ക്കു ഈ നെറ്റ് റണ്‍റേറ്റിനെ മറികടക്കാം. അപ്പോള്‍ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായി പ്ലേഓഫിലേക്കു ചെന്നൈ ടിക്കറ്റ് വാങ്ങുകയും ചെയ്യും.

Story first published: Thursday, May 21, 2026, 12:15 [IST]
Other articles published on May 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+