IPL 2026: ഇവർക്കെന്താ വയ്യേ..! പരാഗിനെ ഇംപാക്ട് സബ്ബാക്കിയത് അസംബന്ധം, ചോദ്യം ചെയ്ത് ബട്ടാചാര്യ
ഐപിഎൽ 2026-ന്റെ ആവേശപ്പോരാട്ടങ്ങൾ അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കളിക്കളത്തിലെ പ്രകടനങ്ങളേക്കാൾ കൂടുതൽ ചർച്ചയാകുന്നത് ടീമുകളുടെ തന്ത്രങ്ങളും അണിയറയിലെ തർക്കങ്ങളുമാണ്.
രാജസ്ഥാൻ റോയൽസ് (RR) ക്യാപ്റ്റൻ റിയാൻ പരാഗിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതെ വെറും ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് (Impact Sub) ലിസ്റ്റിലേക്ക് മാറ്റിയ മാനേജ്‌മെന്റിന്റെ വിചിത്രമായ തീരുമാനമാണ് ഇപ്പോൾ വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യ രംഗത്തെത്തിക്കഴിഞ്ഞു. ക്രിക്ബസ്സിലെ (Cricbuzz) ലൈവ് ചർച്ചയ്ക്കിടയിലാണ് രാജസ്ഥാൻ ടീമിന്റെ ഈ അനാവശ്യ പരീക്ഷണങ്ങളെ അദ്ദേഹം കടുത്ത രീതിയിൽ റോസ്റ്റ് ചെയ്തത്.

ഇത് കളിക്കാരെ ദോഷകരമായി ബാധിക്കും!
രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിന്റെ ഈ നീക്കത്തെ 'ശുദ്ധ അസംബന്ധം' എന്നാണ് ജോയ് ഭട്ടാചാര്യ വിശേഷിപ്പിച്ചത്. ലൈവ് ടോക്കിൽ അദ്ദേഹം തന്റെ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു: "ഇത് തികച്ചും തമാശയാണ്. ഇത്തരമൊരു പ്രവർത്തിയിലൂടെ അവർ ആ കളിക്കാരന് വലിയ ദോഷമാണ് വരുത്തിവെക്കുന്നത്. റിയാൻ പരാഗിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ, അദ്ദേഹം കളിക്കാൻ ഫിറ്റല്ലെങ്കിൽ ദയവായി അദ്ദേഹത്തെ പുറത്തിരുത്തുക. അതല്ലാതെ ഇലവനിൽ ഉൾപ്പെടുത്താതെ ഇംപാക്ട് സബ്ബാക്കി കളിപ്പിക്കാൻ നോക്കുന്നത് എന്തിനാണ്? ടീമിൽ വൈഭവ് സൂര്യവംശിയെപ്പോലൊരു തകർപ്പൻ യുവതാരം ഫോമിൽ നിൽക്കുമ്പോൾ പരാഗിന് ഒരിക്കലും പെട്ടെന്ന് കയറി മാസ്സ് കാണിക്കാൻ കഴിയില്ല. ശരിക്കും പറഞ്ഞാൽ ഇത് ആ ക്യാപ്റ്റന്റെ മുഖത്തടിക്കുന്നതിന് തുല്യമാണ്. ഇനി ജയ്‌സ്വാളാണ് ഇനിയങ്ങോട്ട് കാര്യങ്ങൾ തീരുമാനിക്കുക എന്നാണെങ്കിൽ അതെങ്കിലും മാനേജ്‌മെന്റ് ഞങ്ങളോട് വ്യക്തമായി പറയണം. എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും കൃത്യമായ വ്യക്തത വേണം."
സൂര്യവംശി എന്ന പ്രതിഭയുള്ളപ്പോൾ എന്തിനാണ് ഈ നാടകം?
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം ടീമിലുള്ളപ്പോൾ പരാഗിനെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഒട്ടും യുക്തിസഹമല്ലെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ഈ സീസണിൽ ആർസിബിക്കെതിരെ 26 പന്തിൽ 78 റൺസും പഞ്ചാബിനെതിരെ 16 പന്തിൽ 43 റൺസുമൊക്കെ അടിച്ച് തകർപ്പൻ ഫോമിലുള്ള സൂര്യവംശി ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെയൊരു നാടകമെന്നാണ് ചോദ്യം.
"റിയാൻ പരാഗ് പ്ലേയിംഗ് ഇലവനിൽ ഇല്ല എന്നത് ശരി, അതിന് പിന്നിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഹാംസ്ട്രിങ് പരിക്കോ മറ്റോ കാരണമായിരിക്കാം. എന്നാൽ ഇലവനിൽ വൈഭവ് സൂര്യവംശി ഉള്ളപ്പോൾ പരാഗിനെ ഇംപാക്ട് സബ്ബിന്റെ ലിസ്റ്റിൽ കൊണ്ടുപോയി വെക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഇതൊരു ക്യാപ്റ്റനെ സംബന്ധിച്ച് തികച്ചും അപമാനകരമായ കാര്യമാണ്. ശരിക്കും പറഞ്ഞാൽ ഇതിലൊരു യുക്തിയുമില്ല, ഇത് തികച്ചും ഇൻസൾട്ടിങ് ആണ്." ജോയ് ഭട്ടാചാര്യ തുറന്നടിച്ചു.
ആരാധകരും സോഷ്യൽ മീഡിയയും എയറിലാക്കി രാജസ്ഥാൻ മാനേജ്‌മെന്റിനെ!
ജോയ് ഭട്ടാചാര്യയുടെ ഈ കടുത്ത പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ഉയരുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ, പിന്നീട് പ്ലേയിംഗ് ഇലവനിലെ അനാവശ്യമായ മാറ്റങ്ങൾ കൊണ്ടും ഇംപാക്ട് സബ്ബ് നിയമത്തിന്റെ തെറ്റായ വിനിയോഗം കൊണ്ടും സ്വയം സമ്മർദ്ദത്തിലാവുകയായിരുന്നു. പരിക്കിന്റെ പിടിയിലായിട്ടും ഡൊണോവൻ ഫെരേര ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ സൂര്യവംശിയെ ഫീൽഡിങ് ഇന്നിങ്സിൽ പുറത്തിരുത്തി ഇംപാക്ട് സബ്ബാക്കിയതു മുതൽ തുടങ്ങിയ തർക്കങ്ങളാണ് ഇപ്പോൾ ക്യാപ്റ്റൻ റിയാൻ പരാഗിലേക്ക് വരെ എത്തിനിൽക്കുന്നത്. തങ്ങളുടെ നായകനെ കൈകാര്യം ചെയ്യുന്നതിൽ രാജസ്ഥാൻ റോയൽസ് തികഞ്ഞ പരാജയമാണെന്ന രീതിയിലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പൊതുവികാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications