വാര്‍ണറുടെ ഭാര്യയെ അപമാനിച്ചു; ചിത്രമെടുത്ത ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ വിവാദത്തില്‍

Posted By: അന്‍വര്‍ സാദത്ത്

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയയും, സൗത്ത് ആഫ്രിക്കയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം മോശം പെരുമാറ്റം മൂലം കുപ്രശസ്തി നേടിയിരുന്നു. കാര്യങ്ങള്‍ ഒന്ന് അടങ്ങുമെന്ന് കരുതി ഇരിക്കവെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ക്കെതിരെ തന്നെ അച്ചടക്ക നടപടിക്കാണ് വഴിയൊരുങ്ങുന്നത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറെ ചൊടിപ്പിക്കാനായി മുഖംമൂടി അണിഞ്ഞെത്തിയ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്തതാണ് രണ്ട് മുതിര്‍ന്ന ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഒഫീഷ്യല്‍സിന് പാരയായത്.

വാര്‍ണറുടെ ഭാര്യക്ക് 2007ല്‍ അടുപ്പം ഉണ്ടായിരുന്ന ഓള്‍ ബ്ലാക്ക് റഗ്ബി താരം സോണി ബില്‍ വില്ല്യംസിന്റെ മുഖം മൂടിയാണ് ആരാധകര്‍ അണിഞ്ഞിരുന്നത്. ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയുടെ ക്വിലോണ്‍ ഡി കുക്കും, ഡേവിഡ് വാര്‍ണറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഡി കുക്ക് തന്റെ ഭാര്യയെ അധിക്ഷേപിച്ചെന്നായിരുന്നു വാര്‍ണറുടെ പരാതി. ഇതിന് പകരം വീട്ടാന്‍ രണ്ടാം ടെസ്റ്റ് കാണാനെത്തുന്ന ആരാധകരോട് മുഖം മൂടി ധരിച്ചെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉണ്ടായി.

davidwarner

എന്തായാലും ഒഫീഷ്യല്‍സായ മാര്‍ക്കറ്റിംഗ് മാനേജര്‍ ക്ലൈവ് എക്സ്റ്റീന്‍, കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ അല്‍ത്താഫ് കാസി എന്നിവരുടെ ഫോട്ടോയെടുപ്പിന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണ ലഭിച്ചില്ല. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്, അതിന്റെ ഒഫീഷ്യല്‍സ്, ടീം മാനേജ്‌മെന്റ്, താരങ്ങള്‍, അവരുടെ കുടുംബം എന്നിവരോട് സിഎസ്എ പ്രസിഡന്റ് ക്രിസ് നെന്‍സാനി മാപ്പ് പറഞ്ഞു.

സ്‌പോര്‍ട്‌സിനെയും, അതിനെ പിന്തുണയ്ക്കുന്നവരെയും മോശമായി ബാധിക്കുന്ന രീതികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പത്രക്കുറിപ്പില്‍ ബോര്‍ഡ് ആരാധകരോട് ആവശ്യപ്പെട്ടു. മുഖംമൂടി ധരിച്ച് ആരാധകരെ ഗ്രൗണ്ടിലെത്താന്‍ അനുവദിച്ചതില്‍ ഓസ്‌ട്രേലിയന്‍ ടീം രോഷം രേഖപ്പെടുത്തി.


ഗ്രൗണ്ടില്‍ വീണ്ടും കൈയ്യാങ്കളി; ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കും

ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍ അശ്വിന്‍

Story first published: Sunday, March 11, 2018, 7:14 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍