ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍ അശ്വിന്‍

Posted By: rajesh mc
Ravichandran Ashwin

മുംബൈ: സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് സൈഡ് സ്‌ട്രെയിന്‍ മൂലം റെസ്റ്റ് നിര്‍ദ്ദേശിക്കപ്പെട്ടതോടെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടംപിടിച്ച് രവിചന്ദര്‍ അശ്വിന്‍. പരുക്കേറ്റ ജഡേജയ്ക്ക് പകരം ആര്‍ അശ്വിനെ പേടിഎം ഇസഡ് ആര്‍ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. അശ്വിനാകട്ടെ ചുരുങ്ങിയ ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടാറുമില്ല. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഭാഗമാണ് ജഡേജ. രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുന്ന ചെന്നൈ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് ഈ സ്പിന്നര്‍.

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ജഡേജ ഐപിഎല്ലില്‍ ഇറങ്ങിയത്. അശ്വിനാകട്ടെ ഇക്കുറി കിംഗ്‌സ് ഇലവന്‍ പഞ്ചാബിലാണ്. ടീമിനെ നയിക്കുന്നതും ഇദ്ദേഹമാണ്. ഇന്ത്യയുടെ ചുരുങ്ങിയ ഓവര്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ചെന്നൈ ടീമില്‍ ജഡേജ സുപ്രധാനമായ സ്ഥാനം പുലര്‍ത്തുന്നു.

എംഎസ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ കഴിഞ്ഞാല്‍ ചെന്നൈ ടീമിന്റെ സ്ഥിരം മുഖമാണ് ജഡേജ. ഐപിഎല്‍ സീസണ്‍ അടുത്ത സാഹചര്യത്തിലാണ് പരുക്ക് മൂലം റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്നും രവീന്ദ്ര ജഡേജ പിന്‍മാറേണ്ടി വന്നിരിക്കുന്നത്. ഇത് ഐപിഎല്‍ മത്സരങ്ങളെ ബാധിക്കുമോയെന്ന് വ്യക്തമല്ല.

Story first published: Sunday, March 11, 2018, 7:14 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍