വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കോലിയുടെ മനോഭാവം ഇഷ്ടം, പക്ഷെ ഇത്രയും പോരാട്ടവീര്യം വേണ്ട'- സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോലിയും മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത സമീപകാലത്തെ പ്രധാന ചര്‍ച്ചാവിഷയമാണ്. കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ഗാംഗുലിയുടെ ഇടപെടലുണ്ടെന്ന തരത്തില്‍ വലിയ വിമര്‍ശനം അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. കോലിയോട് ടി20 നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ ആവിശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി പറഞ്ഞതും കോലി ആ വാദത്തെ പൊളിച്ചതും രണ്ടുപേരും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ്.

കോലിയുടെ പ്രശ്‌നം വലിയ ചര്‍ച്ചയായതോടെ അത് മറ്റാരും ഏറ്റെടുക്കേണ്ട ബിസിസി ഐ പരിഹരിച്ചോളാമെന്ന നിലപാടാണ് ഗാംഗുലിയെടുത്തത്. ഇപ്പോഴിതാ കോലിയെക്കുറിച്ച് മറ്റൊരു പ്രതികരണം നടത്തിയിരിക്കുകയാണ് ഗാംഗുലി. കോലിയുടെ മനോഭാവം ഇഷ്ടമാണെങ്കിലും ഇത്രയും പോരാട്ടവീര്യം വേണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്. ഇത് രണ്ട് പേരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

Also Read : വിരോധികള്‍ കരുതിയിരുന്നോളൂ, ഹര്‍ദിക് പടയൊരുക്കത്തിലാണ്, പരിശീലന ചിത്രങ്ങള്‍ വൈറല്‍

1

വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവമാണ് കോലിയുടേത്. ഉടക്കാന്‍ വരുന്ന എതിര്‍ താരങ്ങളെയെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോലി മടികാട്ടാറില്ല. എന്നാല്‍ കളത്തിന് പുറത്തേക്കും ഇതേ സ്വഭാവം വേണ്ടെന്നാണ് ഗാംഗുലി പറയാതെ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ കോലി ഗാംഗുലിയുടെ പല വാദങ്ങളും പൊളിച്ചടുക്കിയിരുന്നു. ഇതില്‍ ഗാംഗുലിക്ക് മാത്രമല്ല ബിസിസി ഐക്കും വിയോജിപ്പുണ്ടെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് പെട്ടെന്ന് മാറ്റിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. തീരുമാനം എടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇത്തരമൊരു മാറ്റം ഉണ്ടാകുമെന്ന വിവരം അറിയിച്ചതെന്നാണ് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സെലക്ടര്‍മാര്‍ ഒന്നടങ്കം ഇത്തരമൊരു തീരുമാനത്തിലേക്കെത്തുകയായിരുന്നു. ഏകദിനത്തില്‍ 70ന് മുകളില്‍ വിജയ ശതമാനുമുള്ള കോലിയെപ്പോലൊരു താരത്തെ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് നായകസ്ഥാനത്ത് നിന്ന് മാറ്റിയത് അദ്ദേഹത്തോടുള്ള നീതികേടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

2

ഇത് വലിയ ചര്‍ച്ചാവിഷയമാവുകയും കോലിയെ പുറത്താക്കിയ നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ ആരാധക പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. കോലി നായകനെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഐസിസി കിരീടം നേടാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല. ഇതാണ് നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റി തല്‍സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ എത്തിക്കാനുള്ള കാരണം. പരിമിത ഓവറില്‍ ഏത് സമയത്തും ടീമിനൊപ്പം ചേരാന്‍ തയ്യാറാണെന്നും കോലി വ്യക്തമാക്കിയെങ്കിലും മാനസികമായി അദ്ദേഹം പ്രയാസം നേരിട്ടിട്ടുണ്ടെന്നുറപ്പാണ്.

സമീപകാലത്തായി ബാറ്റിങ്ങിലും കോലി മോശമാണ്. രണ്ടര വര്‍ഷത്തോളമായി ഒരു ഫോര്‍മാറ്റിലും കോലി സെഞ്ച്വറി നേടിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ടി20 ലോകകപ്പിന് ശേഷം അദ്ദേഹം ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. അന്ന് ടെസ്റ്റിലും ഏകദിനത്തിലും നായകനായി തുടരുമെന്ന് കോലി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസി ഐ തീരുമാനിക്കുകയായിരുന്നു.

3

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയിട്ടുണ്ട്. 26ന് ടെസ്റ്റ് പരമ്പരക്ക് ആരംഭമാവും. പിന്നാലെ ഏകദിന, ടി20 പരമ്പരയും നടക്കുന്നുണ്ട്. ഇൗ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനായാല്‍ അത് കോലിക്ക് വിരോധികളോടുള്ള മധുര പ്രതികാരമായി മാറും.

ഗാംഗുലി-കോലി അഭിപ്രായ ഭിന്നത കൂടുതല്‍ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാതെ രണ്ട് പേരും ശ്രദ്ധിച്ചുവെന്ന് തന്നെ പറയാം. ഇത് തുറന്ന പോരിലേക്കെത്തിയാല്‍ ടീമിനെ പ്രതികൂലമായി ബാധിക്കും. ടീമിന്റെ മികച്ച പ്രകടനത്തിന് മുഖ്യ പരിഗണന നല്‍കുന്നതിനാല്‍ കോലിയും വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മടി കാട്ടുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടന നിലവാരവും കോലിയുടെ പ്രകടനവും വിലയിരുത്തിയാവും ബിസിസി ഐയുടെ അടുത്ത നടപടി. മോശം ബാറ്റിങ് ഫോം തുടര്‍ന്നാല്‍ ടെസ്റ്റിലെ നായകസ്ഥാനവും കോലിക്ക് നഷ്ടമാവാന്‍ സാധ്യതയേറെയാണ്.

Story first published: Sunday, December 19, 2021, 10:16 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X