വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ധോണിയില്ല, നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടീമിലെ പല വിടവുകള്‍ക്കും ഉത്തരം കണ്ടെത്താനുള്ള ടൂര്‍ണമെന്റാണിത്. അതില്‍ പ്രധാനം ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പറാവുക ആരെന്നതാണ്. ഈ വര്‍ഷം ആഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനാല്‍ത്തന്നെ ധോണിയുടെ പകരക്കാരനാവാന്‍ നിരവധി താരങ്ങളാണ് മത്സരിക്കുന്നത്.

Sourav Ganguly Names The Two Best Wicket-Keeper Batsmen In India | Oneindia Malayalam

റിഷഭ് പന്ത്,സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,കെ എല്‍ രാഹുല്‍,വൃദ്ധിമാന്‍ സാഹ ഇങ്ങനെ നീളുന്നു പട്ടിക. ഇപ്പോഴിതാ ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് തന്റെ ഉത്തരം നല്‍കിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റായ സൗരവ് ഗാംഗുലി. രണ്ട് താരങ്ങളെയാണ് ഗാംഗുലി മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി പരിഗണിച്ചത്. അതില്‍ ഒരാള്‍ റിഷഭ് പന്തും രണ്ടാമന്‍ വൃദ്ധിമാന്‍ സാഹയുമാണ്.

gangulysahapant

'റിഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് ആധുനിക ഇന്ത്യന്‍ ടീമിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍. ഐപിഎല്ലിലെ റിഷഭ് പന്തിന്റെ പ്രകടനം പ്രശ്‌നമാക്കേണ്ട. അവന്റെ ബാറ്റ് വീണ്ടും ഫോം കണ്ടെത്തു. യുവതാരമാണവന്‍.അതിനാല്‍ത്തന്നെ എല്ലാവരുടെയും ഉപദേശം അവന് ആവിശ്യമാണ്. പ്രതിഭാശാലിയാണവന്‍. ഓസീസിനെതിരേ പരിമിത ഓവര്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും ഒരാള്‍ക്ക് മാത്രമല്ലെ അവസരം നല്‍കാനാവൂ'-ഗാംഗുലി പറഞ്ഞു.

ധോണി ഉള്ളപ്പോള്‍ത്തന്നെ പകരക്കാരനെന്ന നിലയില്‍ റിഷഭിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണിനിടെ തടി കൂടിയത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ ബാധിച്ചു. ഐപിഎല്ലിനിടെ പരിക്കേറ്റത് റിഷഭിന്റെ പ്രകടനത്തെ ബാധിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന റിഷഭ് ഇത്തവണത്തെ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ അര്‍ധ സെഞ്ച്വറി നേടാന്‍ റിഷഭിനായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീമില്‍ റിഷഭുണ്ട്. ടെസ്റ്റിലെ ഒന്നാം കീപ്പറായ വൃദ്ധിമാന്‍ സാഹ പരിക്കിന്റെ പിടിയിലാണ്. അതിനാല്‍ത്തന്നെ പകരക്കാരനായി റിഷഭ് ഇറങ്ങാന്‍ സാധ്യതയുണ്ട്. പരിമിത ഓവറില്‍ കെ എല്‍ രാഹുലിനെയാണ് കീപ്പറായി നിലവില്‍ ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ കീപ്പിങ് സ്‌പെഷ്യലിസ്റ്റ് അല്ലാത്ത രാഹുലിനെ സ്ഥിരം കീപ്പറായി നിയമിക്കുക പ്രയാസമാണ്. അതിനാല്‍ മലയാളി താരം സഞ്ജു സാംസണെ ഇത്തവണ ടി20 ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ യുവതാരങ്ങള്‍ തമ്മില്‍ കീപ്പര്‍ സ്ഥാനത്തിനായി വലിയ മത്സരമാണ് നടത്തുന്നത്.

Story first published: Wednesday, November 25, 2020, 13:39 [IST]
Other articles published on Nov 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X