വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, കാരണങ്ങള്‍ നിരത്തി വസീം ജാഫര്‍

ടീം ഇന്ത്യയെ 2000ല്‍ ഉടച്ചുവാര്‍ത്തത് ദാദയെന്നു ജാഫര്‍

2

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്നു മുന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനുമായിരുന്ന വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. കാരണങ്ങള്‍ സഹിതമാണ് അദ്ദേഹം ദാദയെ പുകഴ്ത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ക്യാപ്റ്റനാണ് നിലവിലെ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി.

2000ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒത്തുകളി വിവാദത്തിന്റെ നിഴലില്‍ വഴിമുട്ടിനില്‍ക്കെയാണ് ബിസിസിഐ ഗാംഗുലിയെ ചുമതലയേല്‍പ്പിച്ചത്. ഇന്ത്യയെ അടിമുടി ഉടച്ചുവാര്‍ത്ത് വിജയികളുടെ സംഘമാക്കി മാറ്റിയത് ദാദയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റനായിരിക്കെയാണ് ജാഫര്‍ ഇന്ത്യക്കായി അരങ്ങേറിയത്. കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചത് രാഹുല്‍ ദ്രാവിഡിനു കീഴിലുമായിരുന്നു. എന്നാല്‍ താന്‍ കീഴില്‍ കളിച്ച നായകരില്‍ ഗാംഗുലിയാണ് ബെസ്റ്റെന്നു ജാഫര്‍ പറയുന്നു.

ടീമിനെയുണ്ടാക്കിയത് ഗാംഗുലി

ടീമിനെയുണ്ടാക്കിയത് ഗാംഗുലി

2000നു ശേഷം ഇന്ത്യന്‍ ടീമിനെയുണ്ടാക്കിയത് ഗാംഗുലി തന്നെയാണെന്നു ജാഫര്‍ അഭിപ്രായപ്പെട്ടു. സ്വഭാവഗുണമുള്ള, താരങ്ങളെ പിന്തുണച്ച, അവരെ ദീര്‍ഘകാലം ടീമില്‍ നിലനിര്‍ത്തിയ ക്യാപ്റ്റനാണ് ഗാംഗുലിയെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി.
കരിയറില്‍ 31 ടെസ്റ്റുകളാണ് ജാഫര്‍ ആകെ കളിച്ചത്. ഇവയില്‍ അഞ്ചെണ്ണത്തില്‍ മാത്രമേ ഗാംഗുലി കീഴില്‍ ഇറങ്ങിയിട്ടുള്ളൂ. 2000ല്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയാണ് ഒത്തുകളി സംശയത്തിന്റെ നിഴലിലായത്. ജാഫറിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്.

യുവതാരങ്ങളെ കൊണ്ടുവന്നു

യുവതാരങ്ങളെ കൊണ്ടുവന്നു

ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചു. ഇതോടെയാണ് ടീമിനെ അഴിച്ചുപണിയാന്‍ ബിസിസിഐ തീരുമാനിക്കുന്നത്. പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ദൗത്യം ബിസിസിഐ ഗാംഗുലിയെ ഏല്‍പ്പിക്കുകയും ചെയ്തു.
എല്ലാം ഒന്നില്‍ നിന്നും തുടങ്ങുകയെന്ന വെല്ലുവിളിയായിരുന്നു ദാദയ്ക്കു മുന്നിലുണ്ടായിരുന്നത്. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് എന്നിവരടക്കം ഒരുപിടി യുവതാരങ്ങളെ ടീമിലേക്കു കൊണ്ടുവന്നാണ് ഗാംഗുലി പുതിയൊരു ഇന്ത്യയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

സെവാഗിനെ ഓപ്പണറാക്കി

സെവാഗിനെ ഓപ്പണറാക്കി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇതിഹാസ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിനെ ആദ്യം ഓപ്പണറാക്കിയത് ഗാംഗുലിയാണെന്ന് ജാഫര്‍ അഭിപ്രായപ്പെട്ടു.
മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങിയ സെവാഗിനെ ഓപ്പണറായി ഇറക്കാന്‍ ധൈര്യം കാണിച്ചത് ദാദയാണ്. സഹീര്‍, യുവരാജ്, ഹര്‍ഭജന്‍ എന്നിവരയെല്ലാം അദ്ദേഹം ടീമിലേക്കു കൊണ്ടു വരികയും കരിയറിലുടനീളം പിന്തുണയ്ക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തതായി ജാഫര്‍ വിശദമാക്കി.

മികച്ച പ്രകടനം

മികച്ച പ്രകടനം

ഗാംഗുലിക്കു കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. നാട്ടില്‍ മാത്രം എതിരാളികള്‍ ഭയപ്പെട്ടിരുന്ന ഇന്ത്യയെ വിദേശത്തും ഭയക്കേണ്ട ടീമായി മാറ്റിയെടുത്തത് ദാദയായിരുന്നു. ഗാംഗുലിക്കു കീഴില്‍ കളിച്ച 146 ഏകദിനങ്ങളില്‍ 76 എണ്ണത്തില്‍ ജയിക്കാന്‍ ഇന്ത്യക്കു സാധിച്ചു. 65 കളികളില്‍ ടീം തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അഞ്ചു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.
49 ടെസ്റ്റുകളില്‍ ഇന്ത്യയെ 21 എണ്ണത്തില്‍ ജയിപ്പിക്കാന്‍ ദാദയ്ക്കു കഴിഞ്ഞു. 13 എണ്ണത്തില്‍ ടീം തോറ്റപ്പോള്‍ 15 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു.
2008ലാണ് ഗാംഗുലി ക്രിക്കറ്റ് മതിയാക്കിയത്. 113 ടെസ്റ്റുകളിലും 311 ഏകദിനങ്ങളിലും കളിച്ച അദ്ദേഹം 7212ഉം 11,363ഉം റണ്‍സെടുക്കുകയും ചെയ്തു. 23 ഏകദിന സെഞ്ച്വറികളും ദാദയുടെ പേരിലുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി. രോഹിത് ശര്‍മ എന്നിവര്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയതും അദ്ദേഹമാണ്.

Story first published: Saturday, July 4, 2020, 12:45 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X