വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരോവറില്‍ ആറ് സിക്‌സര്‍... യുവിക്കു മാത്രമല്ല ഇവര്‍ക്കുമാവും!! ആരാവും ഐപിഎല്ലിലെ സിക്‌സര്‍ കിങ്?

തുടര്‍ച്ചയായി ആറു പന്തിലും സിക്‌സര്‍ നേടാന്‍ മിടുക്കുള്ള ചില കളിക്കാരുണ്ട്

IPL 2018 | ആരാവും ഐപിഎല്ലിലെ സിക്‌സര്‍ കിങ്? | OneIndia Malayalam

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറു പന്തും സിക്‌സര്‍ നേടാന്‍ ഏതെങ്കിലും താരത്തിനാവുമെന്ന് മുമ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ 2007ലെ പ്രഥമ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് മിഷന്‍ ഇംപോസിബിള്‍ എന്നു കരുതിയത് യാഥാര്‍ഥ്യമാക്കി. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു യുവിയുടെ സിക്‌സര്‍ മഴ.

എന്നാല്‍ ഇതുപോലൊരു പ്രകടനത്തിന് ഐപിഎല്‍ ഇതുവരെ സാക്ഷിയായിട്ടില്ല. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ബ്രെന്‍ഡന്‍ മക്കുല്ലം എന്നിവരടക്കം ഇതിഹാസ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചെങ്കിലും ഈ നാഴികക്കല്ല് ഇവര്‍ക്കു എത്തിപ്പിടിക്കാനായില്ല. എന്നാല്‍ ഐപിഎല്ലിലും ഈ മാജിക്ക് പുറത്തെടുക്കാന്‍ മികവുള്ള താരങ്ങളുണ്ട്. ഇവര്‍ ആരാക്കെയെന്നു നോക്കാം.

റിഷഭ് പന്ത് (ഡല്‍ഹി)

റിഷഭ് പന്ത് (ഡല്‍ഹി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആദം ഗില്‍ക്രിസ്റ്റായി മാറിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ടീം പ്ലേഓഫിലെത്താതെ പുറത്തായെങ്കിലും പന്ത് തകര്‍ത്തു കളിക്കുക തന്നെ ചെയ്തു. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ മികവുള്ള കളിക്കാരനെന്നാണ് പന്ത് വിശേഷിപ്പിക്കപ്പെടുന്നത്.
കളിക്കളത്തിലെത്തിയാല്‍ വൈവിധ്യമാര്‍ന്ന പല ഷോട്ടുകളും കളിക്കാന്‍ പന്തിനാവും. അതുകൊണ്ടു തന്നെ ഒരോവറില്‍ ആറു സിക്‌സറുകളെന്നത് താരത്തിന് അസാധ്യവുമല്ല. ഈ സീസണില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ഭുവനേശ്വര്‍ കുമാറിനെതിരേ ഒരോവറില്‍ രണ്ടു സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം പന്ത് 26 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 582 റണ്‍സാണ് 13 മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത്.

ഇഷാന്‍ കിഷന്‍ (മുംബൈ)

ഇഷാന്‍ കിഷന്‍ (മുംബൈ)

റിഷഭ് പന്ത് കഴിഞ്ഞാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും പ്രതീക്ഷ നല്‍കിയ യുവ വിക്കറ്റ് കീപ്പറാണ് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 11 മല്‍സരങ്ങളില്‍ നിന്നും 277 റണ്‍സുമായി മിന്നിയ ഇഷാന്‍ ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തുന്നത്. 13 മല്‍സരങ്ങളില്‍ നിന്നും 270 റണ്‍സ് താരം നേടിക്കഴിഞ്ഞു. ബൗണ്ടറികളേക്കാള്‍ സിക്‌സറുകള്‍ നേടാന്‍ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് ഇഷാന്‍. കൊല്‍ക്കത്തയ്‌ക്കെതിരായ കളിയില്‍ ആറു സിക്‌സറുകളടക്കം ഇഷാന്‍ 21 പന്തില്‍ നിന്നും 62 റണ്‍സ് അടിച്ചെടുത്തിരുന്നു.
ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ആക്രമണോത്സുക ബാറ്റിങ് ശൈലിക്ക് ഉടമയാണ് യുവതാരം. 6.2 കോടി രൂപയ്ക്ക് ഇത്തവണം മുബൈയിലെത്തി ഇഷാന്‍ ഒരോവറില്‍ ആറു പന്തിലും സിക്‌സര്‍ നേടിയാലും അദ്ഭുതപ്പെടാനില്ല.

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഇതിഹാസ താരം കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ. കന്നി സീസണില്‍ ബാറ്റിങില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങിലാണ് പാണ്ഡ്യ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സ്ഥിരസാന്നിധ്യമായ അദ്ദേഹം തുടര്‍ച്ചയായി ആറു പന്തിലും സിക്‌സര്‍ നേടാന്‍ ശേഷിയുള്ള താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍, പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരേ പാണ്ഡ്യ നിരവധി തവണ സിക്‌സറുകള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ അശോക് ദിന്‍ഡയുടെ ഒരോവറില്‍ നാലു പന്തുകള്‍ പാണ്ഡ്യ സിക്‌സറിലേക്കു പായിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഒന്നിലേറെ തവണ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ താരം പറത്തിയിട്ടുണ്ട്.

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്രിസ് ഗെയ്‌ലാണ് ആന്ദ്രെ റസ്സല്‍. ഗെയ്‌ലിന്റെ നാട്ടുകാരന്‍ കൂടിയായ റസ്സല്‍ കൂറ്റനടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കുട്ടി ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഐപിഎല്ലിന്റെ ഈ സീസണില്‍ 192.59 ആണ് റസ്സലിന്റെ സ്‌ട്രൈക്ക്‌റേറ്റ്. 26 സിക്‌സറുകളും ഇതില്‍പ്പെടുന്നു. നേടിയ ബൗണ്ടറികളേക്കാള്‍ രണ്ടിരട്ടി സിക്‌സറുകളാണ് റസ്സലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാറ്റിങിലെ ആക്രമോത്സുക ശൈലി കൊണ്ട് റസ്സല്‍ മസ്സില്‍ എന്ന വിളിപ്പേരും താരത്തിനുണ്ട്. ഐപിഎല്ലില്‍ അധികം വൈകാതെ തന്നെ ഒരോവറിലെ ആറു പന്തും റസ്സല്‍ സിക്‌സറിലേക്കു പായിക്കുന്നതും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

ക്രിക്കറ്റിലെ സൂപ്പര്‍മാനെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ്. കാരണം ക്രീസിലെത്തിയാല്‍ എബിഡിക്കു ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ല. ഏതു പന്തും ഇതുവരെ കാണാത്ത ഷോട്ടുകളിലൂടെ ബൗണ്ടറിയിയിലേക്കും സിക്‌സറിലേക്കും പായിക്കാന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഈ സീസണിലെ ഐപിഎല്ലിലും മികച്ച പ്രകടനമാണ് എബിഡി നടത്തുന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റി, സെഞ്ച്വറി, 150 റണ്‍സ് എന്നീ റെക്കോര്‍ഡുകളെല്ലാം അദ്ദേഹത്തിന്റെ പേരിലാണ്.
ഐപിഎല്ലില്‍ ഇതുവരെ 186 സിക്‌സറുകള്‍ എബിഡി അടിച്ചുകൂട്ടിയിട്ടുണ്ട്. സിക്‌സര്‍ വീരന്‍മാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് അദ്ദേഹമാണ്.

Story first published: Saturday, May 19, 2018, 16:55 [IST]
Other articles published on May 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X