വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ അനിശ്ചിതകാലത്തേക്കില്ല.. ഇനി ഡബ്ല്യുസിഎല്‍, ഏറ്റവും ഹാപ്പി ആര്‍സിബിയും കോലിയും!! ട്രോള്‍

ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയിരുന്നു

മുംബൈ: രാജ്യത്തെ ലോക്ക്ഡൗണ്ട മേയ് മൂന്നു വരെ പ്രധാനമന്ത്രി നീട്ടിയതോടെ ഐപിഎല്ലിന്റെ സാധ്യതകളെയാണ് അത് കൂടുതല്‍ ദുഷ്‌കരമാക്കിയത്. ഇതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു നീട്ടി വയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ബിസിസിഐ. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഐപിഎല്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേണ്ടെന്നു ചുരുക്കം. ഇതു രണ്ടാം തവണയാണ് ടൂര്‍ണമെന്റ് നീട്ടി വയ്ക്കപ്പെടുന്നത്.

ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ കിങ് ധോണി തന്നെ, രോഹിത്തല്ല... ഈ റെക്കോര്‍ഡുകള്‍ നിങ്ങളെ ഞെട്ടിക്കുംഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ കിങ് ധോണി തന്നെ, രോഹിത്തല്ല... ഈ റെക്കോര്‍ഡുകള്‍ നിങ്ങളെ ഞെട്ടിക്കും

ധോണിയുടെ കന്നി സെഞ്ച്വറി... ഒരേ സ്‌കോര്‍, ഒരേ എതിരാളി! ക്രിക്കറ്റിലെ ഞെട്ടിക്കുന്ന സാമ്യങ്ങള്‍ധോണിയുടെ കന്നി സെഞ്ച്വറി... ഒരേ സ്‌കോര്‍, ഒരേ എതിരാളി! ക്രിക്കറ്റിലെ ഞെട്ടിക്കുന്ന സാമ്യങ്ങള്‍

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു കൊറോണ വൈറസ് കൂടുതല്‍ പേരിലേക്കു പടര്‍ന്നതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ മാറ്റി. ഇതിനിടെ രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണും നിലവില്‍ വന്നു. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ തീരേണ്ടതായിരുന്നു. പക്ഷെ കേന്ദ്രം ഇത് മേയ് മൂന്നിലേക്കു നീട്ടിയതോടെ ഐപിഎല്ലും അനിശ്ചിതമായി മാറ്റുകയായിരുന്നു. ടൂര്‍ണമെന്റ് നീട്ടിയതിനു പിന്നാലെ നിരവധി പ്രതികരണങ്ങളും ട്രോളുകളുമാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. ഇവയില്‍ ചിലത് നമുക്കൊന്നു നോക്കാം.

ആര്‍സിബി ഹാപ്പി

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ചിലര്‍ ഐപിഎല്‍ അനിശ്ചിതമായി നീട്ടിയതോടെ ട്രോളിയത്. എല്ലാ സീസണിലും കിരീട പ്രതീക്ഷയുമായെത്തുന്ന ആര്‍സിബി പക്ഷെ ആരാധകരെ നിരാശാക്കിയാണ് ടൂര്‍ണമെന്റിനോടു വിട പറയാറുള്ളത്. അതുകൊണ്ടു തന്നെ ഐപിഎല്‍ നീണ്ടതോടെ ഏറ്റവുമധികം ഹാപ്പിയായ ടീം ആര്‍സിബിയാണെന്നാണ് പരിഹാസം. ടൂര്‍ണമെന്റ് നീട്ടിയെന്നറിഞ്ഞപ്പോള്‍ ആര്‍സിബി ടീമിന്റെ പ്രതികരണമെന്ന തലക്കെക്കോടെയായിരുന്നു ചിത്രം.

ധോണി തീര്‍ന്നു

ഐപിഎല്‍ അനിശ്ചിതമായി മാറ്റി വച്ചതോടെ ധോണിയുടെ ഗംഭീര കരിയറിനും തിരശീല വീണുവെന്നായിുന്നു മറ്റൊരു പ്രതികരണം.

ഏറ്റവും സന്തോഷവാന്‍

ഐപിഎല്‍ 2020 അനിശ്ചിതമായി നീട്ടിയതോടെ ഏറ്റവും സന്തോഷവാനായ വ്യക്തി ആരെന്നായിരുന്നു കോലിയുടെ ഫോട്ടോയൊടൊപ്പം ഒരു ട്വീറ്റ്.

എന്തൊരു ഹാപ്പി

സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നു, ഐപിഎല്‍ ഇതോടെ അടുത്ത വര്‍ഷത്തേക്കു നീട്ടുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഏറ്റവുമധികം സന്തോഷമുള്ള മുഖങ്ങള്‍ ഇവരായിരിക്കുമെന്നാണ് ആര്‍സിബി ടീമിന്റെ ഫോട്ടോയ്‌ക്കൊപ്പം ഒരു പ്രതികരണം.

ഇനി ഡബ്ല്യുസിഎല്‍

വേള്‍ഡ് കൊറോണ ലീഗെന്ന ഫോട്ടോയോടെ ഇനി ഇതിനെ ശ്രദ്ധിക്കൂയെന്നായിരുന്നു ഒരു ട്വീറ്റ്‌

Story first published: Wednesday, April 15, 2020, 17:37 [IST]
Other articles published on Apr 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X