റബാദയുടെ വിലക്ക് പിന്‍വലിച്ച ഐസിസിക്ക് വിമര്‍ശനം... വാദം കേള്‍ക്കലിനു തന്നെ വിളിക്കാതിരുന്നതെന്ത്?

Written By:

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയുടെ വിലക്ക് പിന്‍വലിച്ച ഐസിസി നടപടിയെ വിമര്‍ശിച്ച് ഓസട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രംഗത്ത്. രണ്ടു ടെസ്റ്റുകളിലെ വിലക്ക് നേരത്തേ റബാദയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും താരം നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഇതു പിന്‍വലിക്കുകയായിരുന്നു. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ കളിക്കളത്തില്‍ വച്ച് സ്മിത്തിനെ തോള്‍ കൊണ്ട് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു റബാദയ്‌ക്കെതിരേ ഐസിസി ശിക്ഷാ നടപടി സ്വീകരിച്ചത്.

ലോകത്തെ ഞെട്ടിച്ച ആ ഹെയര്‍സ്‌റ്റൈലിനു പിന്നില്‍... അതൊരു തന്ത്രം, വെളിപ്പെടുത്തി റൊണാള്‍ഡോ

1

റബാദയ്‌ക്കെതിരായ വിലക്ക് പിന്‍വലിച്ചതിലൂടെ തെറ്റായ സന്ദേശമാണ് ഐസിസി നല്‍കുന്നതെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. കളിക്കളത്തില്‍ വച്ച് താരങ്ങള്‍ തമ്മില്‍ ശാരീരികമായുള്ളള ഏറ്റുമുട്ടുന്നതില്‍ അപകടമില്ലെന്നാണ് ഐസിസി ഇതിലൂടെ നല്‍കുന്ന സൂചനയെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ സ്വന്തം ടീമിലെ ഫാസ്റ്റ് ബൗളര്‍മാരോട് റബാദയെപ്പോലെ ഒരിക്കലും പെരുമാറുരതെന്ന നിര്‍ദേശമാണ് താന്‍ നല്‍കുകയെന്ന് സ്മിത്ത് പറഞ്ഞു.

2

റബാദ കളിക്കത്തില്‍ മനപ്പൂര്‍വ്വം തന്നെയാണ് തന്നെ തോള്‍ കൊണ്ട് ഇടിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നതിനേക്കാള്‍ കുറച്ചു കൂടി ശക്തിയിലാണ് റബാദ തന്നെ ഇടിച്ചത്. എന്നാല്‍ തന്നെ ഇത് അത്ര അസ്വസ്ഥനാക്കിയില്ല. പോരാട്ടം താന്‍ ജയിച്ചുവെന്ന് തെളിയിക്കാനായിരിക്കും റബാദ അങ്ങനെ പെരുമാറിയത്. എന്നാല്‍ ഇങ്ങനെ അമിതാഹ്ലാദം നടത്തുന്നതില്‍ എന്താണ് അര്‍ഥം? ബാറ്റ്‌സ്മാനെ പുറത്താക്കി ഇതിനകം അങ്കം ജയിച്ചിട്ടും അത്തരത്തിലുള്ള ആഹ്ലാദപ്രകടനം എന്തിനായിരുന്നുവെന്നും സ്മിത്ത് ചോദിക്കുന്നു. റബാദ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുമ്പോള്‍ അതിനു ഇരയായ തന്നെ എന്തു കൊണ്ട് വിളിച്ചില്ലെന്നും സ്മിത്ത് ചോദിച്ചു. തന്റെ ഭാഗം കൂടി കേള്‍ക്കാതിരുന്നതില്‍ ആശ്ചര്യം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 23, 2018, 9:48 [IST]
Other articles published on Mar 23, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍