വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവനാണ് ഇന്ത്യയുടെ ഭാവി, ദേശീയ ടീമില്‍ വേണം... മുന്‍ ലോകകപ്പ് ഹീറോയെക്കുറിച്ച് ഹിറ്റ്മാന്‍

ശുഭ്മാന്‍ ഗില്ലിനെയാണ് രോഹിത് പുകഴ്ത്തിയത്

rohit

മുംബൈ: ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ഹീറോയും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഗില്ലായിരുന്നു ഹീറോ. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നു ടീമിനെ നയിച്ച ഓപ്പണര്‍ പൃഥ്വി ഷാ ഇതിനകം സീനിയര്‍ ടീമിനു വേണ്ടി കുറച്ചു മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. പക്ഷെ പൃഥ്വിയുടേയത്ര അവസരമോ, പിന്തുണയോ ഗില്ലിന് ഇനിയും ലഭിച്ചിട്ടില്ല.

ധോണി ഇനി ഇന്ത്യക്കായി കളിക്കില്ല!! ആഗ്രഹവുമില്ല... മടങ്ങിവരവിനെക്കുറിച്ച് ഹര്‍ഭജന്‍ധോണി ഇനി ഇന്ത്യക്കായി കളിക്കില്ല!! ആഗ്രഹവുമില്ല... മടങ്ങിവരവിനെക്കുറിച്ച് ഹര്‍ഭജന്‍

ഒപ്പമുണ്ടെങ്കില്‍ പേടി വേണ്ട, ചെയ്യേണ്ടത് ഒന്നു മാത്രം.. സച്ചിന്‍ ഇഫക്ടിനെക്കുറിച്ച് മുന്‍ താരങ്ങള്‍ഒപ്പമുണ്ടെങ്കില്‍ പേടി വേണ്ട, ചെയ്യേണ്ടത് ഒന്നു മാത്രം.. സച്ചിന്‍ ഇഫക്ടിനെക്കുറിച്ച് മുന്‍ താരങ്ങള്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായ ഗില്‍ കഴിഞ്ഞ സീസണില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. മധ്യനിര ബാറ്റ്‌സ്മാനേക്കാളുപരി ഓപ്പണറെന്ന നിലയില്‍ തനിക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് ഗില്‍ തെൡയിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ എ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഫിഫ്റ്റിയും താരം നേടി.

മികച്ച ഭാവി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാള്‍ തീര്‍ച്ചയായും ഗില്ലാണെന്നു രോഹിത് അഭിപ്രായപ്പെട്ടു. വളരെ ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന ഗില്ലിന് സീനിയര്‍ ടീമിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ സാധിക്കും. സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ ഇന്ത്യന്‍ ടീം ബസില്‍ അവനുമുണ്ടാവും. ഇതു ഗില്ലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും രോഹിത് ചൂണ്ടിക്കാട്ടി. ഹര്‍ഭജന്‍ സിങുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രോഹിത് പരിക്കു കാരണം ഏകദിന പരമ്പരയില്‍ നിന്നു പിന്‍മാറിയപ്പോള്‍ പകരം ഗില്ലിന് അവസരം നല്‍കണമായിരുന്നുവെന്ന് ഭാജി അഭിപ്രായപ്പെട്ടു. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരുന്നു ഏകദിന പരമ്പരയില്‍ ഓപ്പണ്‍ ചെയ്തത്.

മികച്ച പ്രകടനം

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്. ഇനിയെപ്പോള്‍ ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമെന്ന് അവനറിയില്ല. വൈകാതെ തന്നെ ഗില്ലിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായം.
കുറച്ച് അവസരങ്ങള്‍ ലഭിക്കുകയും ഇവയില്‍ റണ്‍സെടുക്കാന്‍ സാധിക്കുകയും ചെയ്താല്‍ ഗില്ലിന്റെ ആത്മവിശ്വാസം വര്‍ധിക്കും. ഇതു ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനും ഗില്ലിനെ സഹായിക്കുമെന്ന് രോഹിത് വിശദമാക്കി.

പഞ്ചാബിന്റെ താരം

ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടിയാണ് ഗില്‍ കളിക്കുന്നത്. കണ്ണഞ്ചിക്കുന്ന പ്രകടനം തന്നെയാണ് അവര്‍ക്കു വേണ്ടി താരം കാഴ്ചവച്ചിട്ടുള്ളത്. വെറും 21 മല്‍സരങ്ങളില്‍ നിന്നും 2133 റണ്‍സ് ഗില്‍ അടിച്ചെടുത്തു കഴിഞ്ഞു. 73.75 എന്ന ഞെട്ടിക്കുന്ന ശരാശരിയിലാണിത്. ഏഴു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഗില്ലിന്റെ അക്കൗണ്ടിലുണ്ട്. 268 റണ്‍സാണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

Story first published: Friday, April 24, 2020, 15:18 [IST]
Other articles published on Apr 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X