ഹിന്ദുവോ മുസ്ലീമോ അല്ല, മനുഷ്യനാവേണ്ട സമയമാണിത് — തുറന്നടിച്ച് അക്തര്‍

ഹിന്ദുവോ മുസ്ലീമോ അല്ല, മനുഷ്യനായി മാറേണ്ട സമയമാണിത്, കൊറോണ മഹാമാരി വിനാശം വിതയ്ക്കവെ ലോകജനതയോട് ഒന്നിക്കാന്‍ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസം ശുഐബ് അക്തറിന്റെ ആഹ്വാനം. കൊറോണയെന്ന വിപത്തിനെതിരെ ആഗോള ശക്തികള്‍ ഒന്നിച്ചുവേണം പോരാടാന്‍. ഈ കൊറോണക്കാലത്ത് മനുഷ്യന്‍ മതത്തിന് അധീതമായി ചിന്തിച്ചുതുടങ്ങണം, സ്വന്തം യൂട്യൂബ് ചാനലില്‍ അക്തര്‍ പറഞ്ഞു.

'അവശ്യസാധനങ്ങള്‍ വാങ്ങി പൂഴ്ത്തിവെയ്ക്കരുത്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒട്ടേറെ ജനങ്ങളുണ്ട് ലോകത്ത്. കടകള്‍ കാലിയാവുകയാണ്. പണമുണ്ടെന്നു കരുതി ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചാല്‍ ദിവസക്കൂലിക്കാര്‍ എന്തുചെയ്യും? അവരുടെ കുടുംബങ്ങളുടെ പട്ടിണി എങ്ങനെ മാറ്റും? ഹിന്ദുവോ മുസ്ലീമോ എന്നല്ല, ഈ അവസരത്തില്‍ മനുഷ്യനായി മാറാന്‍ ഓരോരുത്തരും പഠിക്കണം. തമ്മില്‍ സഹകരിക്കണം' — അക്തര്‍ വ്യക്തമാക്കി. ഒത്തുകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും വീഡിയോയില്‍ താരം അഭ്യര്‍ത്ഥിച്ചു.

Most Read: ഐപിഎല്ലും ഇന്ത്യയുടെ 'ഫാബ് ഫോറും'... മിന്നിയത് ആര്? എല്ലാം പറയും ഈ കണക്കുകള്‍

നേരത്തെ, കൊറോണ വൈറസിന്റെ പേരില്‍ ചൈനീസ് ജനങ്ങളെ അക്തര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. 'വൗവ്വാലുകള്‍ പോലുള്ള ജീവികളെ ഭക്ഷിക്കേണ്ട ആവശ്യമെന്താണ്? അവയുടെ രക്തവും മൂത്രവും കുടിച്ച് ലോകമെങ്ങും വൈറസ് പടര്‍ത്തിയിരിക്കുകയാണ് ചൈനീസ് ജനത. ലോകത്തിന്റെ നിലനില്‍പ്പുതന്നെ ഇപ്പോള്‍ ഭീഷണിയിലായിരിക്കുന്നു. പട്ടിയെയും പൂച്ചയെയും വൗവ്വാലിനെയുമെല്ലാം ആളുകള്‍ക്ക് എങ്ങനെ കഴിക്കാന്‍ കഴിയുന്നു? ഇക്കാര്യം എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല', അക്തര്‍ പറയുകയുണ്ടായി.

ലോകം മുഴുവന്‍ ഇപ്പോള്‍ ആശങ്കയിലാണ്. ടൂറിസം മേഖല തകര്‍ന്നിരിക്കുന്നു. സമ്പദ്‌രംഗം ആടിയുലയുന്നു. അടച്ചിടല്‍ ഭീഷണിയിലേക്ക് ലോകരാജ്യങ്ങള്‍ കടന്നുപോവുകയാണെന്നും അക്തര്‍ മുന്നറിയിപ്പ് നല്‍കി. ഇതേസമയം, മറ്റു കാര്യങ്ങളില്‍ ചൈനീസ് ജനതയോട് തനിക്ക് വിരോധമില്ലെന്ന് അക്തര്‍ ആവര്‍ത്തിക്കുന്നുണ്ട്. ചൈനീസ് ജനതയുടെ മൃഗങ്ങളോടുള്ള സമീപനത്തില്‍ മാത്രമാണ് പ്രശ്‌നം. ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമായിരിക്കാം ഇത്. എന്നാല്‍ പുതിയ കാലത്ത് ഇതാര്‍ക്കും ഗുണം ചെയ്യുന്നില്ലെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.

ചൈനയിലെ വൂഹാന്‍ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് നിലവില്‍ നൂറു രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. മൂന്നു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പതിമൂവായിരത്തില്‍പ്പരം പേര്‍ക്ക് കൊറോണ കാരണം ജീവനും നഷ്ടപ്പെട്ടു. പാകിസ്താനില്‍ എണ്ണൂറില്‍പ്പരം ആളുകളാണ് കൊറോണ ബാധിതര്‍. അഞ്ചു പേര്‍ക്ക് ജീവനും നഷ്ടമായി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: shoaib akhtar coronavirus
Story first published: Monday, March 23, 2020, 13:59 [IST]
Other articles published on Mar 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X