വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'തല്ലി ഊപ്പാട് ഇളക്കി', ഓസ്‌ട്രേലിയയെ പരിഹസിച്ച് ശുഐബ് അക്തര്‍

Shoaib Akhtar Pokes Fun At Australia After Rohit Sharma Heroics | Oneindia Malayalam

ഇസ്‌ലാമബാദ്: 'ലോകോത്തര ബളര്‍മാരുണ്ടായിട്ട് എന്താ കാര്യം, തല്ലി ഊപ്പാടിളക്കി കളഞ്ഞു' — ഓസ്‌ട്രേലിയയെ പരിഹസിച്ചത് മറ്റാരുമല്ല, റാവല്‍പിണ്ഡി എക്‌സ്പ്രസ്‌ ശുഐബ് അക്തര്‍ തന്നെ. ഞായറാഴ്ച്ച ബെംഗളൂരുവില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ഇതോടെ കോലിപ്പട പരമ്പരയും കൈക്കലാക്കി. കംഗാരുക്കള്‍ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസം നടന്നുകയറുകയായിരുന്നു.

അക്തറിന്റെ അഭിപ്രായം

രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും (128 പന്തില്‍ 119) വിരാട് കോലിയുടെ അര്‍ധ സെഞ്ച്വറിയും (91 പന്തില്‍ 89) കളിയുടെ ഗതി നിര്‍ണയിച്ചു. ലോകോത്തരമെന്ന് അവകാശപ്പെടുന്ന ഓസീസ് ബൗളര്‍മാരെ രോഹിത് ശര്‍മ്മ നിര്‍ദാക്ഷിണ്യം തല്ലി പതംവരുത്തിയ സംഭവമാണ് ശുഐബ് അക്തറിന് ഏറ്റവും രസകരമായി തോന്നിയത്.

Most Read: ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, ബെംഗളൂരുവില്‍ ഇന്ത്യ ജയിക്കാനുള്ള 3 കാരണങ്ങള്‍

നാണംകെട്ടു

'ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയന്‍ ടീം നാണംകെട്ടു. കൊച്ചു കുട്ടികളോടു കളിക്കും പോലെയാണ് ആതിഥേയര്‍ ഓസ്‌ട്രേലിയയോട് പെരുമാറിയത്. പൊതുവേ ക്രീസില്‍ താളം കണ്ടെത്തിയാല്‍ രോഹിത് ശര്‍മ്മയ്ക്ക് നല്ല പന്തെന്നോ മോശം പന്തെന്നോ ഇല്ല. ഞായറാഴ്ച്ച ക്രീസില്‍ ആവശ്യത്തിലേറെ സാവകാശം രോഹിത്തിന് ലഭിച്ചു. ഇത് അദ്ദേഹം പൂര്‍ണമായി വിനിയോഗിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മയുടെ ഷോട്ടുകളില്‍ പ്രൗഢവും ആഢ്യത്തവും നിറഞ്ഞു കാണാം', ശുഐബ് അക്തര്‍ സ്വന്തം യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു.

സ്വാഭാവികമായ ബാറ്റിങ്

'ഷോട്ടുകള്‍ മുന്‍കൂട്ടി മനസില്‍വെച്ച് കളിക്കുന്ന താരമല്ല രോഹിത്. പന്തിനെ അദ്ദേഹം സ്വാഭാവികമായി നേരിടുന്നു. ചിന്നസ്വാമി സ്റ്റേഡിയം പോലെ റണ്ണൊഴുക്കുള്ള ഗ്രൗണ്ടില്‍ രോഹിത് ശര്‍മ്മ ഉഗ്രരൂപം പൂണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ഓസീസ് ബൗളര്‍മാരെ അദ്ദേഹം തല്ലിച്ചതച്ചു. ആദം സാംപയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും തിരഞ്ഞുപിടിച്ചാണ് രോഹിത് അടിച്ചുപറത്തിയത്', അക്തര്‍ വ്യക്തമാക്കി.

ടോസ്

മത്സരത്തിനിടെ രോഹിത്തിന്റെ ഒരു കട്ട് ഷോട്ട് സച്ചിനെ അനുസ്മരിപ്പിച്ചതായും പാക് ഇതിഹാസം ചൂണ്ടിക്കാട്ടി.വാംഖഡേയില്‍ ആദ്യ ഏകദിനം പത്തു വിക്കറ്റിന് അടിയറവ് പറഞ്ഞതിന് ശേഷമാണ് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്. രാജ്‌കോട്ടിലും ബെംഗളൂരുവിലും ഇന്ത്യ ജയം പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ടോസ് ജയിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഷമിയുടെ പ്രകടനം

സ്‌കോര്‍ബോര്‍ഡില്‍ വമ്പന്‍ റണ്‍സ് കുറിക്കാന്‍ സന്ദര്‍ശകര്‍ പദ്ധതിയിട്ടെങ്കിലും ഇന്ത്യന്‍ പേസര്‍മാര്‍ ഇതനുവദിച്ചില്ല. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും മാത്രമാണ് പോരാട്ടവീര്യം പുറത്തെടുത്തത്. റണ്‍സ് വിട്ടുകൊടുക്കാന്‍ ബൂംറ പിശുക്കുകാട്ടിയപ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തി ഷമി ഓസ്‌ട്രേലിയയുടെ പെട്ടിയില്‍ ആണിയടിച്ചു.

Most Read: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കറുത്ത ബാന്റണിഞ്ഞതെന്തിന്? കാരണം ഇത്

രോഹിത്തിന്റെ ഇന്നിങ്സ്

രണ്ടാം ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് ത്രയത്തെ വിശ്വസിച്ചാണ് ഫിഞ്ച് ഫീല്‍ഡു ചെയ്യാന്‍ ഇറങ്ങിയത്. പക്ഷെ ലോകോത്തര ബൗളര്‍മാരാണെന്ന ബഹുമാനമൊന്നും മൂവര്‍ക്കും രോഹിത് ശര്‍മ്മ നല്‍കിയില്ല. ഹേസല്‍വുഡ് ഒഴികെ പേസര്‍മാരില്‍ മറ്റാര്‍ക്കും വിക്കറ്റു കണ്ടെത്താനായില്ലെന്നതും ഓസ്‌ട്രേലിയയുടെ നാണക്കേട് കൂട്ടുന്നു. ആറ് സിക്‌സും എട്ടു ബൗണ്ടറിയും അടങ്ങുന്നതാണ് രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സ്.

ന്യൂസിലാൻഡ് പര്യടനം

എട്ടു ബൗണ്ടറികളുടെ അകമ്പടി നായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സിലും കാണാം. അവസാന ഓവറില്‍ ശ്രേയസ് അയ്യറുടെ കാമിയോ റോള്‍ കൂടി ഒത്തുചേര്‍ന്നതോടെ ഓസ്‌ട്രേലിയയുടെ തോല്‍വി സമ്പൂര്‍ണമായി. 35 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് ശ്രേയസ് നേടിയത്. ഓസ്‌ട്രേലിയയെ കീഴടക്കിയ സ്ഥിതിക്ക് ഇനി ന്യൂസിലാന്‍ഡുമായാണ് ടീം ഇന്ത്യയുടെ ഏറ്റുമുട്ടല്‍. അഞ്ചു ട്വന്റി-20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുണ്ട്.

Story first published: Monday, January 20, 2020, 15:42 [IST]
Other articles published on Jan 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X