ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കറുത്ത ബാന്റണിഞ്ഞതെന്തിന്? കാരണം ഇത്
ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ കൈയില്‍ കറുത്ത ബാന്റ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ കറുത്ത ബാന്റണിഞ്ഞിറങ്ങിയത് മുന്‍ ഇന്ത്യന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ബാപു നഡ്കര്‍ണി(84) കഴിഞ്ഞ ദിവസമാണ് നിര്യതനായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന ആദരം അര്‍പ്പിക്കുകയാണ് കറുത്ത ബാന്റണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ ചെയ്തിരിക്കുന്നത്.
ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്‍ ബൗളറുമായ ബാപു 41 ടെസ്റ്റില്‍ നിന്ന് 1414 റണ്‍സും 88 വിക്കറ്റും ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്. 43 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം. 1955ല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 1968ല്‍ ന്യൂസീലന്‍ഡിനെതിരെയാണ് അവസാന മത്സരം കളിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ താരമായിരുന്ന ബാപു 191 മത്സരത്തില്‍ നിന്ന് 500 വിക്കറ്റും 8880 റണ്‍സും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 21 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞാണ് ബാപു നഡ്കര്‍ണി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications