ലോര്‍ഡ്‌സില്‍ ബൂം... ബൂം ഇല്ല, ലോക ഇലവന്‍ ടീമില്‍ നിന്നും അഫ്രീഡി പിന്‍മാറി

Written By:

കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തിനുള്ള ഐസിസി ലോക ഇലവന്‍ ടീമില്‍ നിന്നും പാകിസ്താന്‍ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നു താരം അറിയിച്ചു. കാല്‍മുട്ടിലെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. ദുബായിലെ ഡോക്ടറെ ഉടന്‍ കാണും. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ മൂന്നു മുതല്‍ നാലാഴ്ച വരെയെങ്കിലും വേണ്ടിവരും. എല്ലാവരും തനിക്കായി പ്രാര്‍ഥിക്കണമെന്നും അഫ്രീഡി ട്വിറ്ററില്‍ കുറിച്ചു.

1

ഇറ്റാലിയന്‍ ഓപ്പണില്‍ തോറ്റു; അമ്പയറിനോട് കലിപ്പ് തീര്‍ത്ത് കരോളിന പ്ലിസ്‌കോവ

38 കാരനായ അഫ്രീഡിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു വിന്‍ഡീസിനെതിരായ പ്രദര്‍ശന മല്‍സരം. എന്നാല്‍ പരിക്കില്‍ നിന്നു മോചിതാനാവാന്‍ കഴിയാതിരുന്നതോടെ ഇതു വൈകുകയും ചെയ്തു. അഫ്രീഡിയെക്കൂടാതെ നാട്ടുകാരായ ശുഐബ് മാലിക്കാണ് ലോക ഇലവന്‍ ടീമിലുണ്ടായിരുന്ന മറ്റൊരു പാക് താരം.

കഴിഞ്ഞ വര്‍ഷം കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി സ്റ്റേഡിയങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇവയുടെ പുനര്‍ നിര്‍മാണത്തിനു വേണ്ടി ധനശേഖരണാര്‍ഥമാണ് ട്വന്റി20 ലോക ചാംപ്യന്‍മാരായ വിന്‍ഡീസും ഐസിസി ലോക ഇലവനും തമ്മില്‍ പ്രദര്‍ശന മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 31ന് ലോര്‍ഡ്‌സിലാണ് മല്‍സരം.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 10:05 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍