വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജു

നിലവില്‍ രാജസ്ഥാന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് സഞ്ജു

കൊച്ചി: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ രാജസഥാന്‍ റോയല്‍സിന്റെ നിര്‍ണായക താരമാണ് മലയാളി വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണ്‍. ടീമിനു വേണ്ടി മികച്ച ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ സഞ്ജു കളിച്ചിട്ടുണ്ട്. 2013ലാണ് താരം റോയല്‍സ് ടീമിന്റെ ഭാഗമായത്. തുടക്കത്തില്‍ അവസരങ്ങള്‍ അധികം ലഭിച്ചില്ലെങ്കിലും പിന്നീട് അവസരങ്ങള്‍ കിട്ടിയപ്പോള്‍ അതു താരം മുതലെടുക്കുകയും ചെയ്തു.
റോയല്‍സ് ടീമിലേക്കു തനിക്കു അവസരം ലഭിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

കോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രികോലിയുടെ കളി 'ഞങ്ങളോടു' നടക്കില്ല, ഈ ടീമിനെ മലര്‍ത്തിയടിക്കും... 85ലേത് സൂപ്പര്‍ ടീം- ശാസ്ത്രി

ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ, ടി20 ലോകകപ്പ് കളിക്കും! വിരമിക്കല്‍ ഉടനില്ലെന്ന് മുന്‍ ടീമംഗംധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ, ടി20 ലോകകപ്പ് കളിക്കും! വിരമിക്കല്‍ ഉടനില്ലെന്ന് മുന്‍ ടീമംഗം

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡ് കാരണമാണ് താന്‍ റോയല്‍സിനുവണ്ടി കളിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. കരിയറില്‍ ഇപ്പോഴും താന്‍ കടപ്പെട്ടിരിക്കുന്ന വ്യക്തികളിലൊരാളാണ് ദ്രാവിഡെന്നും സഞ്ജു വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് സ്പിന്നര്‍ ഇഷ് സോധിയുമായുള്ള ലൈവില്‍ സംസാരിക്കുകയായിരുന്നു മലയാളി താരം.

രാജസ്ഥാന്റെ ട്രയല്‍സ്

രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ താന്‍ പങ്കെടുത്തിരുന്നു. 2013ലായിരുന്നു ഇത്. രാഹുല്‍ ഭായിയും സുബിന്‍ ബറൂച്ചയുമാണ് ട്രയല്‍സിനു നേതൃത്വം നല്‍കിയത്. അന്നു മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ തനിക്കു കഴിഞ്ഞു.
രണ്ടാം ദിവസം അവസാനമാണ് എന്റെ ടീമില്‍ കളിക്കാമോയെന്ന് രാഹുല്‍ ഭായി തന്റെ അടുത്തേക്കു വന്ന് ചോദിച്ചത്. തന്റെ ടീമിനായി കളിക്കുമോയെന്നു രാഹുല്‍ ഭായി തന്നെ നേരില്‍ വന്നു ചോദിച്ചപ്പോള്‍ സ്വപ്‌നം യാഥാര്‍ഥ്യമായതു പോലെയാണ് തോന്നിയതെന്നും സഞ്ജു വെളിപ്പെടുത്തി.

ആദ്യത്തെ മല്‍സരങ്ങള്‍

ഐപിഎല്ലിലെ ആദ്യത്തെ ആറു മല്‍സരങ്ങളില്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ല. ദ്രാവിഡിനെക്കൂടാതെ ടീമിലെ അന്നത്തെ സീനിയര്‍ താരങ്ങളായിരുന്ന ഷെയ്ന്‍ വാട്‌സന്‍, ബ്രാഡ് ഹോഡ്ജ് എന്നിവരുമായെല്ലാം സംസാരിക്കുകയും അവരില്‍ നിന്നും പലതും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ പോലും ദ്രാവിഡിനെ ഫോണില്‍ വിളിക്കുകയും പല കാര്യങ്ങളിലും സഹായം തേടാറുമുണ്ട്. താന്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും മാന്യനായ വ്യക്തിയാണ് രാഹുല്‍ സാര്‍. ഏതു ക്രിക്കറ്റ് താരത്തിനും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

രണ്ടായിരത്തിലേറെ റണ്‍സ്

ഐപിഎല്‍ കരിയറില്‍ ഇതുവരെ 93 മല്‍സരങ്ങളില്‍ കളിച്ച സഞ്ജു 130.24 സ്‌ട്രൈക്ക് റേറ്റോടെ 2209 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2018ലെ ഐപിഎല്ലിലാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 15 മല്‍സരങ്ങളില്‍ നിന്നും 441 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. സഞ്ജുവിന്റെ ആദ്യത്തെ
സെഞ്ച്വറി 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) വേണ്ടിയായിരുന്നു.റോയല്‍സിനു വേണ്ടി കഴിഞ്ഞ സീസണിലാണ് താരം തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്.
റോയല്‍സിനെക്കൂടാതെ രണ്ടു സീസണ്‍ ഡല്‍ഹിക്കു വേണ്ടിയും സഞ്ജു കളിച്ചിട്ടുണ്ട്. 2016ല്‍ റോയല്‍സ് രണ്ടു സീസണില്‍ വിലക്ക് നേരിട്ടപ്പോഴാണ് താരം ഡല്‍ഹിയിലേക്കു മാറിയത്. 18ല്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് റോയല്‍സ് ഐപിഎല്ലില്‍ മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനെ തിരികെ കൊണ്ടു വരികയായിരുന്നു.

Story first published: Wednesday, May 6, 2020, 12:03 [IST]
Other articles published on May 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X