വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മകനെ ക്രിക്കറ്റ് താരമാക്കാന്‍ ആഗ്രഹിക്കുന്നില്ല, സാനിയ പറഞ്ഞത് ചിന്തിച്ചു, സര്‍ഫറാസ് അഹ്‌മദ്

പാകിസ്താന്‍ ടീമിന്റെ പ്രകടനം മോശമായതോടെ സര്‍ഫറാസിന് നായകസ്ഥാനവും പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമാവുകയായിരുന്നു

1

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമാണ് സര്‍ഫറാസ് അഹ്‌മദ്. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ നായകസ്ഥാനത്ത് സര്‍ഫറാസായിരുന്നു. പിന്നീട് പാകിസ്താന്‍ ടീമിന്റെ പ്രകടനം മോശമായതോടെ സര്‍ഫറാസിന് നായകസ്ഥാനവും പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമാവുകയായിരുന്നു. പാകിസ്താന്‍ ടീമില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

കഴിഞ്ഞിടെ തന്റെ മകനെ ക്രിക്കറ്റ് താരമാക്കാന്‍ ആഗ്രഹമില്ലെന്ന് സര്‍ഫറാസ് അഹ്‌മദ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ കാരണം ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരവും പാകിസ്താന്‍ താരം ഷുഹൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ വാക്കുകളാണെന്നാണ് സര്‍ഫറാസ് തുറന്ന് പറഞ്ഞത്. തന്റെ മകന്‍ അബ്ദുല്ല ക്രിക്കറ്റ് താരമാകല്ലെന്ന് ആഗ്രഹിക്കാന്‍ കാരണം പ്രൊഫഷനല്‍ ക്രിക്കറ്റ് താരമാവുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന വിമര്‍ശനവും സമ്മര്‍ദ്ദവും കാരണമാണെന്നാണ് പാകിസ്താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സര്‍ഫറാസ് പറഞ്ഞത്.

1

'പ്രൊഫഷനല്‍ ക്രിക്കറ്റ് താരമാകണമെന്ന് അബ്ദുല്ല ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും അവനെ ക്രിക്കറ്റ് താരമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് താരമെന്ന നിലയില്‍ വലിയ വെല്ലുവിളികളും വിമര്‍ശനങ്ങളും സമ്മര്‍ദ്ദവും ഞാന്‍ നേരിട്ടു. ഇത് എന്റെ മകന്‍ നേരിടണമെന്ന് ആഗ്രഹിക്കുന്നില്ല. ഇത് സ്വാഭാവികമായും മനുഷ്യന്‍ ചിന്തിക്കുന്നതാണ്. എന്റെ മകനോ അടുത്ത ബന്ധുക്കളായ കുട്ടികളോ പെട്ടെന്ന് ക്രിക്കറ്റിലേക്ക് എത്തണമെന്ന് അതുകൊണ്ടാണ് ആഗ്രഹിക്കാത്തത്.

മാലിക്കിന്റെ ഭാര്യ സാനിയ മിര്‍സ എന്റെ മകന്റെ പ്രതിഭയെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമാവാന്‍ അവന് കഴിവുണ്ട്. അതിനായി നന്നായി അവന്‍ അധ്വാനിക്കുന്നുമുണ്ട്. എന്നാല്‍ ഞാന്‍ അതിനെ പിന്തുണക്കുന്നില്ല. അവന്‍ സ്വന്തം കഴിവുകൊണ്ട് സ്വയം വളര്‍ന്നുവരട്ടെ. ഒരുപാട് ആളുകള്‍ എന്റെ ക്രിക്കറ്റ് മികവിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും സ്വയം വളരട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. കഠിനമായി അധ്വാനിച്ച് കഷ്ടപ്പെട്ട് നേടണം. അനായാസമായി ലക്ഷ്യത്തിലേക്കെത്തരുത്'- സര്‍ഫറാസ് പറഞ്ഞു.

2

നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആഭ്യന്തര സംവിധാനം മോശമില്ല. മികച്ച താരങ്ങള്‍ അവരോടൊപ്പമുണ്ട്. 2021ലെ ടി20 ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താന്‍ നിര കാഴ്ചവെച്ചത്. മികച്ച യുവതാരങ്ങളെ അവര്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. നിലവിലെ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാസും പേസര്‍ ഷഹീന്‍ അഫ്രീദിയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെന്ന് ഇവരെ വിശേഷിപ്പിക്കാം.

സര്‍ഫറാസ് അഹമ്മദിന്റെ മകന്‍ ഇതുവരെ ക്രിക്കറ്റ് മത്സരങ്ങളില്‍ തിളങ്ങിയ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല. എന്നാല്‍ ടൂര്‍ണമെന്റുകളില്‍ സജീവമായി അദ്ദേഹത്തിന്റെ മകനുണ്ടെന്നാണ് സൂചന. ക്രിക്കറ്റിലൂടെത്തന്നെ സര്‍ഫറാസിന്റെ മകന്‍ തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ തന്റെ പിന്തുണയുണ്ടാവില്ലെന്ന സര്‍ഫറാസിന്റെ രീതിയില്‍ അദ്ദേഹം മാറ്റം വരുത്തുമോയെന്നത് കണ്ടറിയാം.

3

സര്‍ഫറാസിന്റെ കരിയറില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാകിസ്താന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനായിട്ടും അതിനൊത്ത ബഹുമാനം അദ്ദേഹത്തിന് ലഭിച്ചില്ല. അവസാന സമയത്ത് ടീമില്‍ നിന്ന് പോലും തഴയപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ പിസിബി സര്‍ഫറാസിന് ഒപ്പം നിന്നില്ല. പാകിസ്താനില്‍ ടീം ശ്രീലങ്കയോട് പരമ്പര തോറ്റപ്പോള്‍ സര്‍ഫറാസിനെതിരേ ആരാധകര്‍ തിരിയുന്ന സാഹചര്യമുണ്ടായി. സര്‍ഫറാസിന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടായി. ഇതെല്ലാം അദ്ദേഹത്തെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു.

മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചിട്ടും ഇത്തരത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നത് എത്രത്തോളം തന്നെ നിരാശപ്പെടുത്തിയെന്നതിനെക്കുറിച്ച് സര്‍ഫറാസ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പാകിസ്താനായി 49 ടെസ്റ്റില്‍ നിന്ന് 2657 റണ്‍സും 117 ഏകദിനത്തില്‍ നിന്ന് 2315 റണ്‍സും 61 ടി20യില്‍ നിന്ന് 818 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറിയും ഏകദിനത്തില്‍ രണ്ട് സെഞ്ച്വറിയുമാണ് സര്‍ഫറാസ് നേടിയത്.

Story first published: Monday, April 18, 2022, 16:06 [IST]
Other articles published on Apr 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X