വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോകം ഉറ്റുനോക്കുന്നത് ഈ മൂന്നു പേരെ, എല്ലാം ഇന്ത്യക്കാര്‍- കാരണമറിയാം

ബുധനാഴ്ചയാണ് പിങ്ക് ബോള്‍ ടെസ്റ്റിനു തുടക്കമാവുന്നത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു ബുധനാഴ്ച തുടക്കമാവുകയാണ്. ഉച്ചയ്ക്കു 2.30നാണ് കളി തുടങ്ങുന്നത്. ഇരുടീമുകളും പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ മൂന്നാം ടെസ്റ്റ് പൊടിപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നാം ടെസ്റ്റില്‍ ചില ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം എല്ലാവരും വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിനുള്ള കാരണമെന്താണെന്നും ഇവര്‍ ആരൊക്കെയാണെന്നും നമുക്ക് നോക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെട്ടിരുന്ന താരത്തിന്റെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പരയില്‍ കണ്ടത്. അവസാന നിമിഷമേറ്റ പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റ് നഷ്ടമായെങ്കിലും രണ്ടാം ടെസ്റ്റില്‍ അക്ഷര്‍ അരങ്ങേറി. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റെടുത്ത അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്പിന്നര്‍ സ്വന്തം പേരില്‍ കുറിച്ചു.
രണ്ടിന്നിങ്‌സുകളിലും ഇംഗ്ലണ്ട് നിരയിലെ ഏറ്റവും വിലപ്പെട്ട വിക്കറ്റായ നായകന്‍ ജോ റൂട്ടിന്റേത് അക്ഷറിനായിരുന്നു. പരിക്കേറ്റു പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ തനിക്കാവുമെന്ന് കന്നി ടെസ്റ്റിലൂടെ തന്നെ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴഞ്ഞു. ഇനി പിങ്ക് ബോള്‍ ടെസ്റ്റിലും അക്ഷര്‍ ഫോം ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിലും തിളങ്ങിയാല്‍ ടീമില്‍ സ്ഥാനമുറപ്പാക്കാന്‍ അദ്ദേഹത്തിനാവും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയതിന്റെ പേരില്‍ തനിക്കു നേരെ വാളോങ്ങിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് രണ്ടാംടെസ്റ്റില്‍ രോഹിത് ശര്‍മ പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ രോഹിത് നേടിയ 161 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ഇന്ത്യ മൂന്നിന് 86 റണ്‍സെന്ന നിലയില്‍ പരുങ്ങവെയായിരുന്നു ഹിറ്റ്മാന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. റണ്ണെടുക്കാന്‍ മറ്റുള്ള പല ബാറ്റ്‌സ്മാന്‍മാരും വിഷമിച്ച പിച്ചിലായിരുന്നുരോഹിത് അതിവേഗം റണ്‍സ് വാരിക്കൂട്ടിയത്. 130 ബോളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി.
ബൗളര്‍മാരെ ചുവടുറപ്പിക്കാന്‍ അനുവദിക്കാതെയാണ് രോഹിത് അനായാസം റണ്‍സ് അടിച്ചെടുത്തത്. സീമര്‍മാര്‍ക്കെതിരേ മികച്ച പുള്‍ ഷോട്ടുകളും ഡ്രൈവുകളുമെല്ലാം കളിച്ച അദ്ദേം സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ടുകളും അനായാസം കളിച്ചു. റണ്‍സ് നേടാനുള്ള ഒരവസരവും രോഹിത് പാഴാക്കിയില്ല. അദ്ദേഹത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് ശൈലിയാണ് ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 329 റണ്‍സിലെത്തിച്ചത്. പിങ്ക് ബോള്‍ ടെസ്റ്റിലും രോഹിത് ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഫോം ഇന്ത്യയുടെ വലിയ ആശങ്കകളിലൊന്നായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 19.5 ശരാശരിയില്‍ വെറും 78 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സെടുത്തെങ്കിലും ഇതൊരു സെഞ്ച്വറിയാക്കി മാറ്റാന്‍ രഹാനെയ്ക്കായില്ല.
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. മെല്‍ബണ്‍ ടെസ്റ്റിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മറ്റു മികച്ച ഇന്നിങ്‌സുകളൊന്നും രഹാനെയില്‍ നിന്നുണ്ടായില്ല. തൊട്ടുമുമ്പത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിലും അദ്ദേഹം ബാറ്റിങില്‍ നിറംമങ്ങി.
അതുകൊണ്ടു തന്നെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വലിയൊരു ഇന്നിങ്‌സ് തന്നെ രഹാനെയില്‍ നിന്നും ടീം ഇന്ത്യയും ആരാധകരും ആഗ്രഹിക്കുന്നുണ്ട്. കെഎല്‍ രാഹുല്‍, ഹനുമാ വിഹാരി (ഇപ്പോള്‍ പരിക്ക്) ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്തിരിക്കെ ടീമിലെ സ്ഥാനം രക്ഷിക്കാന്‍ രഹാനെയ്ക്കു മികച്ച പ്രകടനം നടത്തിയേ തീരൂ.

Story first published: Tuesday, February 23, 2021, 12:32 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X