വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് നായകനായി രോഹിത് വേണ്ട! പ്രശ്‌നമുണ്ട്, രണ്ടു പേരെ നിര്‍ദേശിച്ച് മുന്‍ താരം

വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞിരുന്നു

വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെ പകരക്കാരന്‍ ആരാവുമെന്ന കാര്യത്തില്‍ ഒരുപാട് അഭ്യൂഹങ്ങളും നിര്‍ദേശങ്ങളുമെല്ലാം വരുന്നുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ശനിയാഴ്ച വൈകീട്ടോടെ കോലിയുടെ രാജി പ്രഖ്യാപനമുണ്ടായത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്.

കോലിക്കു പകരം പുതിയ ടെസ്റ്റ് ക്യാപ്റ്റനെ സെലക്ഷന്‍ കമ്മിറ്റി ധൃതി പിടിച്ചു പ്രഖ്യാപിക്കാനിടയില്ല. കാരണം അടുത്ത മാസം അവസാനത്തോടെ മാത്രമേ ഇന്ത്യക്കു ഇനി ടെസ്റ്റ് പരമ്പരയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ നാട്ടിലാണ് ഈ പരമ്പര. പുതിയ നായകനു കീഴിലായിരിക്കും ഇന്ത്യ പരമ്പരയില്‍ ഇറങ്ങുക. പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ടെസ്റ്റില്‍ അടുത്തിടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ പേരാണ് നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ രോഹിത്തിനെ നായകനാക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത്തിനു പകരം നായകരാവേണ്ട ചിലരുടെ പേരുകളും അദ്ദേഹം തന്റെ യൂട്യുബ് ചാനലിലൂടെ നിര്‍ദേശിച്ചു.

 രോഹിത്തിന്റെ ഫിറ്റ്‌നസ്

രോഹിത്തിന്റെ ഫിറ്റ്‌നസ്

രോഹിത് ശര്‍മ തന്നെയാരിക്കും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ആദ്യത്തെ ചോയ്‌സെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. കാരണം രോഹിത് നിലവില്‍ ഏകദിന, ടി20 ടീമുകളുടെ നായകനാണ്. ടെസ്റ്റില്‍ അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായ വര്‍ഷം കൂടിയായിരുന്നു 2021.
പക്ഷെ രോഹിത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഗുരുതരമായ ചോദ്യങ്ങളുയരുന്നുണ്ട്. കാരണം പിന്‍തുട ഞെരമ്പിലെ പരിക്ക് 2020 മുതല്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റനാക്കുന്നതില്‍ കുഴപ്പമൊന്നുമില്ല, പക്ഷെ അദ്ദേഹത്തിനു ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുമോയെന്നതാണ് ചോദ്യമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 രാഹുലിന് മുന്‍തൂക്കം

രാഹുലിന് മുന്‍തൂക്കം

രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മുന്‍തൂക്കമുള്ള മറ്റൊരാള്‍ കെഎല്‍ രാഹുലാണന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റില്‍ രാഹുല്‍ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. പക്ഷെ ആഗസ്റ്റിനു ശേഷമാണ് ഇവയെല്ലാം സംഭവിച്ചത് എന്ന കാര്യവും സത്യമാണ്. ടെസ്റ്റില്‍ വീണ്ടും ഓപ്പണറാവാന്‍ അവസരം ലഭിച്ച ശേഷം രാഹുലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പക്ഷെ അദ്ദേഹത്തെ ഒകു സ്വാഭാവിക നേതാവായി കാണുന്നുണ്ടോയെന്നതും ആലോചിക്കേണ്ടതാണന്നു ചോപ്ര നിരീക്ഷിച്ചു.
ഇതിനകം ടെസ്റ്റില്‍ രാഹുല്‍ ഇന്ത്യയെ ഒരു മല്‍സരത്തില്‍ നയിച്ചു കഴിഞ്ഞു. സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നു. പരിക്കു കാരണം വിരാട് കോലിക്കു വിട്ടുനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ മല്‍സരത്തില്‍ പക്ഷെ ഇന്ത്യ ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റുവാങ്ങി.

 റിഷഭ് പന്തിനെ നായകനാക്കാം

റിഷഭ് പന്തിനെ നായകനാക്കാം

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. റിഷഭിനെ ടെസ്റ്റ് നായകനാക്കണമെന്ന് സണ്ണി ഭായിയും (സുനില്‍ ഗവാസ്‌കര്‍) ആവശ്യപ്പെട്ടു കഴിഞ്ഞു. റിഷഭ് ക്യാപ്റ്റനാവുന്നത് തെറ്റായ ഓപ്ഷനാണെന്നു കരുതുന്നില്ല. പക്ഷെ കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമുള്ള താരമാണ് അദ്ദേഹം. റിഷഭ് ചെറുപ്പമാണ്, ടെസ്റ്റ് ടീമിലെ സ്ഥാനവുമുറപ്പാണ്. പക്ഷെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചോപ്ര വിലയിരുത്തി.

 രോഹിത്തിനെ കുറച്ചു കാലത്തേക്കു ആക്കാം

രോഹിത്തിനെ കുറച്ചു കാലത്തേക്കു ആക്കാം

എന്റെ ആദ്യത്തെ വോട്ട് രോഹിത് ശര്‍മയ്ക്കു തന്നെയാണ്. ചെറിയൊരു കാലയളവിലേക്കു അദ്ദേഹത്തെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാം. രണ്ടാമതായി ഞാന്‍ തിരഞ്ഞെടുക്കുന്നയാള്‍ കെഎല്‍ രാഹുലാണ്. റിഷഭ് പന്തിന് മൂന്നാംസ്ഥാനമാണുള്ളതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പുതിയ ടെസ്റ്റ് നായകനാവാനുള്ള സാധ്യതകള്‍ ചോപ്ര തള്ളിക്കളഞ്ഞു. പുജാരയും രഹാനെയും ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പുള്ളവരല്ല. വിദേശ സാഹചര്യങ്ങളില്‍ അശ്വിനും ടീമിനു പുറത്തായേക്കും. ജോലിഭാരം കുറയ്ക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം നല്‍കാവുന്നതാണെന്നും ചോപ്ര പറഞ്ഞു.

Story first published: Monday, January 17, 2022, 15:16 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X