ലോകകപ്പ്: ഇന്ത്യയുടെ തുറുപ്പുചീട്ട് ആര്? നിങ്ങള്‍ പ്രതീക്ഷിക്കുന്ന താരമല്ല!! ഭാജി പറയുന്നു...

By Manu
ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആര്? ഭാജി പറയുന്നു

മുംബൈ: ഐസിസിയുടെ ഏകദിന റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ തന്നെയുണ്ട്. ആതിഥേയരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇംഗ്ലണ്ടിനൊപ്പം തന്നെ കിരീട ഫേവറിറ്റായി വിലയിരുത്തപ്പെടുന്ന ടീമാണണ് ഇന്ത്യയും. നാട്ടില്‍ മാത്രമല്ല വിദേശത്തും കാഴ്ചവച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രകടനങ്ങളാണ് ഇതിന്റെ കാരണം. സമീപകാലത്ത് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങി കടുപ്പമേറിയ പര്യടനങ്ങളിലെല്ലാം ഏകദിന പരമ്പര സ്വന്തമാക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായിട്ടുണ്ട്.

ഐഎസ്എല്ലില്‍ ബെംഗളുരു നാണംകെട്ടു; അവസാന സ്ഥാനക്കാരായ ചെന്നൈ അട്ടിമറിച്ചു

ക്യാപ്റ്റന്‍ കോലിയടക്കം ഒരുപിടി സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ ഒന്നിലേറെ പേര്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളുമാണ്. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടിനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

റിഷഭ് പന്താവും ആ താരം

റിഷഭ് പന്താവും ആ താരം

കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരെയെല്ലാം പലരും ലോകകപ്പിലെ തുറുപ്പുചീട്ടുകളെന്നു വിശേഷിപ്പിച്ചിരുന്നു.

എന്നാല്‍ ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്ന തുറുപ്പുചീട്ട് ഇവരാരുമല്ല. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ധോണിയുടെ പിന്‍ഗാമിയെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഭാജി പറയുന്ന തുറുപ്പുചീട്ട്.

ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം

ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം

ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനമാണ് പന്ത് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും താരം ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാമത്തെ കളിയില്‍ പന്ത് 28 പന്തില്‍ പുറത്താവാതെ 40 റണ്‍സെടുത്തിരുന്നു.

ഈ മല്‍സരത്തിലെ പ്രകടനത്തെ പുകഴ്ത്തിയാണ് ഭാജി ലോകകപ്പില്‍ പന്തായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരമാവുകയെന്ന് അഭിപ്രായപ്പെട്ടത്.

ധോണിയുടെ ഉപദേശം

ധോണിയുടെ ഉപദേശം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ധോണിയുടെ ഉപദേശമാണ് പന്തിനെ മികച്ച പ്രകടനത്തിന് സഹായിച്ചതെന്ന് ഭാജി ചൂണ്ടിക്കാട്ടി. കളിയയില്‍ പന്ത് ചില അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന ധോണി അടുത്തേക്ക് വന്ന് ചില ഉപദേശങ്ങള്‍ നല്‍കി. ഇതു ഉള്‍ക്കൊണ്ട് കളിച്ചതോടെ പന്തിന് റണ്‍സെടുക്കാനും കഴിഞ്ഞു. ധോണിയുടെ ഉപദേശത്തിനു ശേഷം കൂടുതലും ഗ്രൗണ്ട് ഷോട്ടുകളാണ് പന്ത് കളിച്ചത്. ബോളുകളില്‍ മാത്രമേ താരം വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ചുള്ളൂവെന്നും ഭാജി വിലയിരുത്തി.

ലോകകപ്പ് ബെര്‍ത്തിന് അരികെ

ലോകകപ്പ് ബെര്‍ത്തിന് അരികെ

ഓരോ കളിയിലെ അവസരവും പന്തിനെ ലോകകപ്പ് ടീമിലേക്ക് കൂടുതല്‍ അടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തിലേതു പോലെ തുടര്‍ന്നും റണ്‍സെടുത്തു കൊണ്ടിരുന്നാല്‍ പന്തിന് തന്റെ സ്ഥാനമുറപ്പിക്കാന്‍ കഴിയും. ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാനുള്ള മിടുക്ക് പന്തിനുണ്ട്. കളിയുടെ ഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് പന്തെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, February 10, 2019, 9:13 [IST]
Other articles published on Feb 10, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X