ഐപിഎല്‍: ഇതാ തഴഞ്ഞവരുടെ ടീം.. ഇവരൊന്നിച്ചാല്‍ എതിരാളികളുടെ മുട്ട് ഇടിക്കും!! ഏറ്റുമുട്ടാന്‍ ആരുണ്ട്?

Written By:

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ക്ലൈമാക്‌സിലേക്ക് നീങ്ങവെ നിരവധി താരങ്ങളാണ് ടൂര്‍ണമെന്റില്‍ മികവ് കാട്ടിയത്. ചില താരങ്ങളാവട്ടെ ഇടയ്ക്ക് ടീമില്‍ മുഖം കാണിച്ച് റിസര്‍വ് നിരയിലേക്കു തഴയപ്പെട്ടു. എല്ലാ ടീമുകളിലും ഇത്തരത്തില്‍ റിസര്‍വ്വ് നിരയിലേക്ക് ഒതുക്കപ്പെട്ട ചില മികച്ച കളിക്കാരുണ്ട്.

ഇത്തരത്തില്‍ റിസര്‍വ്വ് നിരയിലേക്ക് ഒതുങ്ങേണ്ടിവന്ന താരങ്ങളെ മാത്രം ഒരു സാങ്കല്‍പ്പിക പ്ലെയിങ് ഇലവനെ തിരഞ്ഞെടെടുത്താല്‍ ആരൊക്കെ ടീമിലുണ്ടാവുമെന്നു നോക്കാം.

മുരളി വിജയ് (ചെന്നൈ)

മുരളി വിജയ് (ചെന്നൈ)

റിസര്‍വ്വ് ഇലവന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് താരം മുരളി വിജയ് ആയിരിക്കും. നേരത്തേ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള മുരളിക്കു പക്ഷെ ഈ സീസണില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ തമിഴ്‌നാട് താരങ്ങളെ ലേലത്തില്‍ കൈവിട്ട ചെന്നൈ മുരളിയെ മാത്രമാണ് ടീമിലേക്കു കൊണ്ടുവന്നത്.
ഓപ്പണിങ് റോളില്‍ അമ്പാട്ടി റായുഡുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ മുരളിക്കു സ്ഥാനം നിഷേധിച്ചത്.
്‌സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമം താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചട്ടുള്ളൂ. സുരേഷ് റെയ്‌ന പരിക്കു മൂലം വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു മുരളി
ടീമിലെത്തിയത്.

നമാന്‍ ഓജ (ഡല്‍ഹി)

നമാന്‍ ഓജ (ഡല്‍ഹി)

വിക്കറ്റ് കീപ്പറും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരവുമായ നമാന്‍ ഓജയാണ് റിസര്‍വ്വ് ടീമില്‍ മുരളിയുടെ ഓപ്പണിങ് പങ്കാളി. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഈ സീസണില്‍ ഡല്‍ഹി നിലനിര്‍ത്തിയപ്പോള്‍ തന്നെ ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍ അദ്ദേഹം തന്നെയാണെന്ന് ഉറപ്പായിരുന്നു. റിസര്‍വ്വ് താരമായാണ് ഓജയെ ലേലത്തില്‍ ഡല്‍ഹി ടീമിലേക്കു കൊണ്ടുവന്നത്.
പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, വിജയ് ശങ്കര്‍ എന്നിവരുട മികച്ച പ്രകടനങ്ങള്‍ ടീമിലേക്കുള്ള ഓജയുടെ വഴിയടയ്ക്കുകയും ചെയ്തു.

സൗരഭ് തിവാരി (മുംബൈ)

സൗരഭ് തിവാരി (മുംബൈ)

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലെ സെന്‍സേഷനായിരുന്ന സൗരഭ് തിവാരി മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. 2010ലെ ഐപിഎല്ലില്‍ തിവാരി മുംബൈക്കായി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഇതോടെയാണ് താരത്തിനു ദേശീയ ടീമിലേക്കു വിളിവരുന്നത്. 2011ല്‍ വന്‍ തുകയ്ക്ക് തിവാരിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.
എന്നാല്‍ ആര്‍സിബിയില്‍ താരം ദയനീമായി പരാജയപ്പെട്ടു. ഫോം കണ്ടെത്താനാവാതെ വിഷമിച്ച തിവാരി പിന്നീട് പകരക്കാരുടെ ബെഞ്ചിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
തിവാരിയുടെ ശക്തമായ തിരിച്ചുവരവിന് ഈ സീസണ്‍ വേദിയാവുമെന്നു കരുതപ്പെട്ടെങ്കിലും താരത്തിന് ഇതുവരെ കളിക്കാന്‍ പോലും മുംബൈ അവസരം നല്‍കിയില്ല.

ഹെന്റിച്ച് ക്ലാസെന്‍ (രാജസ്ഥാന്‍)

ഹെന്റിച്ച് ക്ലാസെന്‍ (രാജസ്ഥാന്‍)

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിലെ അടുത്ത സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഹെന്റിച്ച് ക്ലാസെന്‍. ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ക്ലാസെന്‍. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു വിലക്ക് മൂലം സീസണ്‍ നഷ്ടമായതോടെയാണ് പകരക്കാരനായി താരത്തെ രാജസ്ഥാന്‍ ടീമിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ചില മല്‍സരങ്ങളില്‍ മാത്രമാണ് ക്ലാസെന് അവസരം ലഭിച്ചത്. തന്റ സ്ഥിരം പൊസിഷനായ മധ്യനിരയ്ക്കു പകരം മുന്‍നിരയില്‍ ബാറ്റിങിന് അയക്കപ്പെട്ട താരം ഫോം കണ്ടെത്താനാവാതെ വലഞ്ഞു.
തുടര്‍ച്ചയായി രണ്ടു കളികളില്‍ പരാജയമായതോടെ ക്ലാസെന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവുകയും ചെയ്തു.

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍. മുന്‍ സീസണുകളില്‍ പഞ്ചാബിനു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. സീസണിലെ ആദ്യ മല്‍സരത്തിനുശേഷം പിന്നീടൊരു കളിയില്‍ മാത്രമാണ് മില്ലര്‍ക്കു ഇത്തവണ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. നാലു വിദേശ താരങ്ങളുടെ ക്വാട്ട ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, മാര്‍കസ് സ്റ്റോണിസ്, ആന്‍ഡു ടൈ എന്നിവര്‍ കൈയടക്കിയതോടെ മില്ലര്‍ പുറത്താവുകയും ചെയ്തു.
മധ്യനിര റണ്‍സ് കണ്ടെത്താനാവാതെ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും മില്ലര്‍ക്കു പഞ്ചാബ് അവസരം നല്‍കാതിരിക്കുന്നത് ആരാധകരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

 കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ഹൈദരാബാദ്)

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ഹൈദരാബാദ്)

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. അത്ര പ്രശസ്തരല്ലാത്ത ബില്ലി സ്റ്റാന്‍ലേക്ക്, മുഹമ്മദ് നബി, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ക്കെല്ലാം ചില അവസരങ്ങള്‍ നല്‍കിയിട്ടും ബ്രാത്‌വെയ്റ്റിനെ ഇതുവരെ ഒരു കളിയില്‍പ്പോലും ഹൈദരാബാദ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
മികച്ച പ്ലെയിങ് ഇലവനെ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷണത്തിന് ഹൈദരാബാദ് തയ്യാറാവില്ല. അതുകൊണ്ടു തന്നെ ബ്രാത്‌വെയ്റ്റിന് പകരക്കാരുടെ നിരയില്‍ തന്നെ തുടരേണ്ടി വരും.

ബിപുല്‍ ശര്‍മ (ഹൈദരാബാദ്)

ബിപുല്‍ ശര്‍മ (ഹൈദരാബാദ്)

2016ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജേതാക്കളായപ്പോള്‍ ടീമിന്റെ മുന്നേറ്റത്തിനു നിര്‍ണായക സംഭാവന നല്‍കിയ താരമാണ് ഓളള്‍റൗണ്ടര്‍ ബിപുല്‍ ശര്‍മ. ക്വാളിഫയര്‍ 2വില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മാച്ച് വിന്നിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ ബിപുലിനായിരുന്നു. കൂടാതെ ഫൈനലില്‍ മല്‍സരവിധി തന്നെ നിര്‍ണയിച്ച സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റെടുത്തതും അദ്ദേഹമായിരുന്നു.
ഈ സീസണിലെ ലേലത്തില്‍ ബിപുലിനെ ഹൈദരാബാദ് വീണ്ടും ടീമിലേക്കു കൊണ്ടുവരികയായിരുന്നു. ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്റെ മികച്ച ഫോം ബിപുലിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നിഷേധിച്ചു. ഈ സീസണില്‍ ഇനി താരം ടീമിലെത്താനുള്ള സാധ്യതയും വിരളമാണ്.

 ക്രിസ് ജോര്‍ഡാന്‍ (ഹൈദരാബാദ്)

ക്രിസ് ജോര്‍ഡാന്‍ (ഹൈദരാബാദ്)

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ നിരയിലാണ് ഇംഗ്ലീഷ് താരം ക്രിസ് ജോര്‍ഡാന്റെ സ്ഥാനം. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന ജോര്‍ഡാനെ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ മികച്ച ചില ഇന്ത്യന്‍ പേസര്‍ ടീമിലുള്ളതിനാല്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ എത്താനായില്ല.
ബില്ലി സ്റ്റാല്‍ലേക്കിന്റെ പകരക്കാരനായി ഒരു മല്‍സരത്തില്‍ മാത്രമാണ് സീസണില്‍ ജോര്‍ഡാന്‍ കളിച്ചത്. മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും പിന്നീട് താരത്തിന് ഹൈദരാബാദ് അവസരം നല്‍കിയില്ല.

ജയന്ത് യാദവ് (ഡല്‍ഹി)

ജയന്ത് യാദവ് (ഡല്‍ഹി)

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു ജയന്ത് യാദവ്. കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയതോടെയാണ് ജയന്ത് ശ്രദ്ധേയനാവുന്നത്. ഈ ടെസ്റ്റ് പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ശേഷം പിന്നീടൊരു മല്‍സരത്തില്‍ മാത്രമാണ് ഓള്‍റൗണ്ടറായ ജയന്ത് ഇന്ത്യക്കു വേണ്ടി കളിച്ചത്.
ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമുള്ള ജയന്തിന് പക്ഷെ ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല. അമിത് മിശ്ര, രാഹുല്‍ ടെവാട്ടിയ, ഷഹബാസ് നദീം എന്നിവര്‍ ടീമിനായി മാറി മാറി കളിച്ചപ്പോഴും ജയന്ത് പുറത്ത് തന്നെയായിരുന്നു.

 നവദീപ് സെയ്‌നി (ബാംഗ്ലൂര്‍)

നവദീപ് സെയ്‌നി (ബാംഗ്ലൂര്‍)

ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്നു വിലയിരുത്തപ്പെട്ട താരമാണ് യുവ പേസര്‍ നവദീപ് സെയ്‌നി. ഇന്ത്യന്‍ എ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുളള സെയ്‌നി അധികം വൈകാതെ സീനിയര്‍ ടീമിലും എത്താമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം സെയ്‌നിയുമുണ്ടായിരുന്നു.
ഐപിഎല്ലില്‍ പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ താരത്തിന് അവസരം നല്‍കിയിട്ടില്ല. ടീമിന്റെ പേസ് ബൗളിങില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കവെ സെയ്‌നിയെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി പരിഗണിക്കാതിരിക്കുന്നത് ആശ്ചര്യകരമാണ്.

ടി നടരാജന്‍ (ഹൈദരാാദ്)

ടി നടരാജന്‍ (ഹൈദരാാദ്)

2016ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ് ടി നടരാജന്‍. കഴിഞ്ഞ സീസണിലെ ഐഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഈ സീസണിലെ ലേലത്തില്‍ നടരാജനെ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. ശക്തമായ ബൗളിങ് ലൈനപ്പുള്ള ഹൈദരാബാദ് പക്ഷെ നടരാജന് ഒരവസരം പോലും നല്‍കിയില്ല. ഇനി നല്‍കാനുള്ള സാധ്യതയും വിരളമാണ്.

IPL 2018: തഴയപ്പെട്ട മികച്ച താരങ്ങൾ | OneIndia Malayalam

ലോര്‍ഡ്‌സില്‍ ബൂം... ബൂം ഇല്ല, ലോക ഇലവന്‍ ടീമില്‍ നിന്നും അഫ്രീഡി പിന്‍മാറി

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 11:38 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍