വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസിനെതിരായ ചരിത്രനേട്ടം... ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാര്‍, 10/10 രണ്ടു പേര്‍ക്കു മാത്രം

ടെസ്റ്റ് പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്

By Manu
ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാര്‍ | #AUSvsIND | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് വിരാട് കോലിയും സംഘവും. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ഇന്ത്യ കൈക്കലാക്കിയത്. ആദ്യ ടെസ്റ്റിലെയും മൂന്നാം ടെസ്റ്റിലെയും മിന്നുന്ന വിജയങ്ങളാണ് നാലാം ടെസ്റ്റ് മഴയെ തുടര്‍ന്നു സമനിലയില്‍ പിരിയേണ്ടി വന്നിട്ടും ഇന്ത്യക്കു പരമ്പര സമ്മാനിച്ചത്.

ലീഗ് കപ്പ്: ഫൈനലിലേക്ക് ഒരു ചുവട് വച്ച് ടോട്ടനം, ആദ്യപാദത്തില്‍ ചെല്‍സിയെ വീഴ്ത്തി ലീഗ് കപ്പ്: ഫൈനലിലേക്ക് ഒരു ചുവട് വച്ച് ടോട്ടനം, ആദ്യപാദത്തില്‍ ചെല്‍സിയെ വീഴ്ത്തി

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരങ്ങളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നു നോക്കാം.

ലോകേഷ് രാഹുല്‍ (2/10)

ലോകേഷ് രാഹുല്‍ (2/10)

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ് ലോകേഷ് രാഹുല്‍. അഞ്ച് ഇന്നിങ്‌സുകളാണ് നാലു ടെസ്റ്റുകളിലായി രാഹുല്‍ കളിച്ചത്. നേടാനായതാവട്ടെ വെറും 57 റണ്‍സാണ്. അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ നേടിയ 44 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ താരം ദയനീയ പരാജയമായി മാറി

മുരളി വിജയ് (1/10)

മുരളി വിജയ് (1/10)

രാഹുലിനെപ്പോലെ തന്നെ പരമ്പരയിലെ മറ്റൊരു ഫ്‌ളോപ്പാണ് ഓപ്പണര്‍ മുരളി വിജയ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട വിജയിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും പരിഗണിച്ചിരുന്നില്ല. ഓസീസ് പര്യടനത്തിന് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട വിജയ നാല് ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും 49 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ചേതേശ്വര്‍ പുജാര (10/10)

ചേതേശ്വര്‍ പുജാര (10/10)

പരമ്പരയില്‍ മുഴുവന്‍ മാര്‍ക്കും അര്‍ഹിക്കുന്ന ്താരമാണ് ചേതേശ്വര്‍ പുജാര. അവിസ്മരണീയ ബാറ്റിങാണ് താരം പരമ്പരയില്‍ കാഴ്ചവച്ചത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 521 റണ്‍സാണ് പുജാര വാരിക്കൂട്ടിയത്. ടീം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മികച്ച ഇന്നിങ്‌സ് കളിച്ച് അദ്ദേഹം രക്ഷകനാവുകയായിരുന്നു.

വിരാട് കോലി (7.5/10)

വിരാട് കോലി (7.5/10)

തന്റെ പതിവു ഫോമിലേക്കുയര്‍ന്നില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരമ്പരയില്‍ മോശമാക്കിയില്ല. ഒരു സെഞ്ച്വറിയുള്‍പ്പെടെ ഏഴ് ഇന്നിങ്‌സുകളിലായി അദ്ദേഹം 282 റണ്‍സെടുത്തിരുന്നു. 2014-15 സീസണിലെ തൊട്ടുമുമ്പത്തെ ഓസീസ് പര്യടനവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയും ഗംഭീര പ്രകടനമായിരുന്നില്ല കോലിയുടേത്.

അജിങ്ക്യ രഹാനെ (5/10)

അജിങ്ക്യ രഹാനെ (5/10)

പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന മറ്റൊരു താരമാണ് അജിങ്ക്യ രഹാനെ. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 217 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. മിക്ക ഇന്നിങ്‌സികളിലും നല്ല ഫോമില്‍ തുടങ്ങാന്‍ അദ്ദേഹത്തിനായെങ്കിലും അവയൊന്നും വലിയ സ്‌കോറുകളിലേക്കു മാറ്റാന്‍ കഴിഞ്ഞില്ല.

ഹനുമാ വിഹാരി (6/10)

ഹനുമാ വിഹാരി (6/10)

ഇന്ത്യന്‍ മധ്യനിരയിലെ പുതിയ സാന്നിധ്യമായ ഹനുമാ വിഹാരിയെ സംബന്ധിച്ചിടത്തോളം അത്ര മോശമല്ലാത്ത പരമ്പരയായിരുന്നു ഇത്. തന്റെ സ്ഥിരം പൊസിഷനില്‍ നിന്നും ഓപ്പണിങിസും വിഹാരി പരീക്ഷിക്കപ്പെട്ടിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 111 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ബൗളിങിലും ചില നിര്‍ണായക വിക്കറ്റുകളെടുത്ത് വിഹാരി സാന്നിധ്യമറിയിച്ചു.

റിഷഭ് പന്ത് (8/10)

റിഷഭ് പന്ത് (8/10)

ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇനി മറ്റാരെയും തിരയേണ്ടതില്ലെന്ന് യുവ താരം റിഷഭ് പന്ത് ഈ പരമ്പരയിലൂടെ തെളിയിച്ചു. ക്യാച്ചിങിലും ബാറ്റിങിലുമെല്ലാം നിരവധി റെക്കോര്‍ഡുകളാണ് പന്ത് തകര്‍ത്തത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയക്കം 350 റണ്‍സ് പരമ്പരയില്‍ താരം നേടിയിരുന്നു. കൂടാതെ 20 ക്യാച്ചുകളും പന്ത് തന്റെ പേരില്‍ കുറിച്ചു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടെണ്ണം മാത്രം കളിച്ചതിനാല്‍ രവീന്ദ്ര ജഡേജയ്ക്കു റേറ്റിങ് നല്‍കിയിട്ടില്ല. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും ഒരു അര്‍ധസഞ്ച്വയോടൊപ്പം ഏഴു വിക്കറ്റുകളും ജഡേജ വീഴ്ത്തിയിരുന്നു. ടെസ്റ്റ് ടീമില്‍ ആര്‍ അശ്വിന്റെ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

 മുഹമ്മദ് ഷമി (9/10)

മുഹമ്മദ് ഷമി (9/10)

പേസര്‍ മുഹമ്മദ് ഷമി മികച്ച പ്രകടനമാണ് ബൗളിങില്‍ കാഴ്ചവച്ചത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 16 വിക്കറ്റുകളെടുത്തിരുന്നു. പരമ്പരയില്‍ ചില കൂട്ടുകെട്ടുകള്‍ തകര്‍ക്ക് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.

 ഇഷാന്ത് ശര്‍മ (8.5/10)

ഇഷാന്ത് ശര്‍മ (8.5/10)

ഇന്ത്യന്‍ പേസ് ബൗളിങിലെ ഏറ്റവും മുതിര്‍ന്ന താരമായ ഇഷാന്ത് ശര്‍മയും തന്റെ റോള്‍ ഗംഭീരമാക്കി. പരിക്ക് മൂലം അവസാന ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും ആറ് ഇന്നിങ്‌സുകളില്‍ നിന്നും 11 വിക്കറ്റെടുക്കാന്‍ ഇഷാന്തിനു കഴിഞ്ഞു. പരമ്പരയില്‍ ടീമിന് തുടക്കത്തില്‍ തന്നെ ചില ബ്രേക്ക്ത്രൂകള്‍ നല്‍കിയത് ഇഷാന്തായിരുന്നു.

ജസ്പ്രീത് ബുംറ (10/10)

ജസ്പ്രീത് ബുംറ (10/10)

പുജാര കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ മുഴുവന്‍ മാര്‍ക്കും അര്‍ഹിക്കുന്ന മറ്റൊരു താരം പേസര്‍ ജസ്പ്രീത് ബുംറയാണ്. എട്ടു ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞ ബുംറ 21 വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ ബുംറ ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ പിഴുതിരുന്നു.

Story first published: Wednesday, January 9, 2019, 11:04 [IST]
Other articles published on Jan 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X